ന​ഴ്സിം​ഗ് കൗ​ൺ​സി​ൽ കാ​ർ​ഡ്: വ​ട​ക്ക​ൻ മ​ല​ബാ​റി​ൽ സെ​ന്‍റ​ർ അ​നു​വ​ദി​ക്ക​ണം
Sunday, May 26, 2019 1:38 AM IST
പ​യ്യാ​വൂ​ർ: ഇ​ന്ത്യ​ൻ ന​ഴ്സിം​ഗ് കൗ​ൺ​സി​ൽ ന​ഴ്സു​മാ​ർ​ക്കാ​യി വി​ത​ര​ണം ചെ​യ്യു​ന്ന ഏ​കീ​കൃ​ത തി​രി​ച്ച​റി​യ​ൽ (എ​ൻ​യു​ഐ​ഡി) കാ​ർ​ഡി​നാ​യു​ള്ള വി​വ​ര​ശേ​ഖ​ര​ണ​ത്തി​നു വ​ട​ക്ക​ൻ മ​ല​ബാ​റി​ൽ കൂ​ടു​ത​ൽ സെ​ന്‍റ​റു​ക​ൾ അ​നു​വ​ദി​ക്ക​ണ​മെ​ന്നു വ​ട​ക്ക​ൻ​കേ​ര​ള​ത്തി​ലെ ന​ഴ്സു​മാ​രു​ടെ സം​ഘ​ട​ന ബ​ന്ധ​പ്പെ​ട്ട​വ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.
വ​ട​ക്ക​ൻ മ​ല​ബാ​റി​ലെ അ​ഞ്ചു​ ജി​ല്ല​ക​ൾ​ക്കാ​യി കോ​ഴി​ക്കോ​ട് മാ​ത്രം ഒ​രു സെ​ന്‍റ​റാ​ണ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ മ​റ്റു​ജി​ല്ല​ക​ൾ​ക്ക്‌ അ​താ​തു ജി​ല്ല​ക​ളി​ൽ സെ​ന്‍റ​ർ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ഇ​തു​മൂ​ലം കൈ​ക്കു​ഞ്ഞു​ങ്ങ​ളു​മാ​യി വ​രു​ന്ന​വ​ർ ഉ​ൾ​പ്പെ​ടെ നൂ​റു​ക്ക​ണ​ക്കി​നു ന​ഴ്സു​മാ​ർ ദി​വ​സ​ങ്ങ​ളാ​യി ക്യൂ ​നി​ൽ​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ്. ഒ​രു​ദി​വ​സം 30 പേ​ർ​ക്കു മാ​ത്ര​മേ നി​യ​മ​നം ന​ൽ​കു​ന്നു​ള്ളു. മ​റ്റു ജി​ല്ല​ക​ളി​ൽ കൂ​ടി സെ​ന്‍റ​റു​ക​ൾ അ​നു​വ​ദി​ച്ച് എ​ത്ര​യും വേ​ഗം ഈ ​പ്ര​ശ്ന​ത്തി​നു പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നു സം​ഘ​ട​ന ആ​വ​ശ്യ​പ്പെ​ട്ടു. യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് എ​ലി​യാ​മ്മ അ​ബ്രാ​ഹം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.