പ്ര​വാ​സി​വ്യ​വ​സാ​യി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വം: ഉദ്യോഗസ്ഥരെ ബലിയാടാക്കി രക്ഷപ്പെടാൻ നീക്കം
Thursday, June 20, 2019 5:58 AM IST
ത​ളി​പ്പ​റ​മ്പ്: പ്ര​വാ​സി വ്യ​വ​സാ​യി​യു​ടെ ആ​ത്മ​ഹ​ത്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ന്തൂ​ർ ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി​യെ​യും എ​ൻ​ജി​നി​യ​റെ​യും അ​ടി​യ​ന്ത​ര​മാ​യി തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് വി​ളി​പ്പി​ച്ചു. പാ​ർ​ത്ഥാ​സ് ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​ർ ഉ​ട​മ പാ​റ​യി​ൽ സാ​ജ​ന്‍റെ ആ​ത്മ​ഹ​ത്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​രോ​പ​ണ​ങ്ങ​ളും വി​വാ​ദ​ങ്ങ​ളും കൊ​ടു​മ്പി​രി​ക്കൊ​ള്ളു​മ്പോ​ഴാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ഇ​രു​വ​രെ​യും അ​ടി​യ​ന്ത​ര​മാ​യി വി​ളി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.
ഇ​ന്ന​ലെ വൈ​കു​ന്നേ​രം ഇ​രു​വ​രും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പു​റ​പ്പെ​ട്ടു. ഇ​രു​വ​രെ​യും സ​ർ​വീ​സി​ൽ​നി​ന്ന് അ​ന്വേ​ഷ​ണ​വി​ധേ​യ​മാ​യി സ​സ്പെ​ൻ​ഡ് ചെ​യ്ത് സാ​ജ​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ങ്ങ​ളു​ടെ മു​ന​യൊ​ടി​ക്കാ​നും ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ പി.​കെ. ശ്യാ​മ​ള​യെ സം​ര​ക്ഷി​ക്കാ​നു​മു​ള്ള നീ​ക്ക​മാ​ണ് സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന​തെ​ന്ന് സൂ​ച​ന​യു​ണ്ട്.
അ​തി​നി​ടെ പാ​ർ​ത്ഥാ​സ് ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​ൽ ന​ട​ന്ന മൂ​ന്ന് വി​വാ​ഹ​ങ്ങ​ൾ​ക്ക് ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി​യ​തും വി​വാ​ദ​മാ​യി​ട്ടു​ണ്ട്. ന​ഗ​ര​സ​ഭ അം​ഗീ​കാ​രം ന​ൽ​കാ​ത്ത ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന വി​വാ​ഹ​ങ്ങ​ൾ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി​യ​ത് നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്നാ​ണ് വാ​ദം.
ക​ഴി​ഞ്ഞ ഒ​ൻ​പ​തി​ന് ത​ളി​പ്പ​റ​മ്പി​ലെ പ്ര​മു​ഖ​നാ​യ ഒ​രു കോ​ൺ​ഗ്ര​സ് നേ​താ​വി​ന്‍റെ മ​ക​ളു​ടെ വി​വാ​ഹം ഇ​വി​ടെ ന​ട​ന്നി​രു​ന്നു. വി​വാ​ഹ ര​ജി​സ്ട്രേ​ഷ​നി​ൽ വീ​ട്ടി​ൽ​നി​ന്ന് വി​വാ​ഹം ന​ട​ന്ന​താ​യി രേ​ഖ​പ്പെ​ടു​ത്ത​ണ​മെ​ന്ന് സാ​ജ​ൻ ആ​വ​ശ്യ​പ്പെ​ട്ട​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ന്നാ​ൽ ഇ​തു വി​സ​മ്മ​തി​ച്ച നേ​താ​വ് ഉ​ന്ന​ത​സ​മ്മ​ർ​ദം ഉ​പ​യോ​ഗി​ച്ചാ​ണ് ന​ഗ​ര​സ​ഭ​യി​ൽ​നി​ന്ന് വി​വാ​ഹ​സ​ർ​ട്ടി​ഫി​ക്ക​റ്റ് വാ​ങ്ങി​യ​ത്.
നി​സാ​ര​മാ​യ പ്ര​ശ്ന​ങ്ങ​ൾ പ​റ​ഞ്ഞ് ഓ​ഡി​റ്റോ​റി​യ​ത്തി​ന് അ​നു​മ​തി നി​ഷേ​ധി​ച്ച​വ​ർ വ​ലി​യ ക്ര​മ​ക്കേ​ടി​ന് കൂ​ട്ടു​നി​ന്ന​തും ച​ർ​ച്ച​യാ​യി​ട്ടു​ണ്ട്.

മ​നു​ഷ്യാ​വ​കാ​ശ
ക​മ്മീ​ഷ​ൻ
കേ​സെ​ടു​ത്തു

ക​ണ്ണൂ​ർ: കോ​ടി​ക​ൾ മു​ട​ക്കി നി​ർ​മി​ച്ച ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ന് ആ​ന്തൂ​ർ ന​ഗ​ര​സ​ഭ ഉ​ട​മ​സ്ഥാ​വ​കാ​ശ രേ​ഖ ന​ൽ​കു​ന്ന​ത് വൈ​കി​ച്ച​തി​ൽ മ​നം​നൊ​ന്ത് പ്ര​വാ​സി വ്യ​വ​സാ​യി സാ​ജ​ൻ പാ​റ​യി​ൽ ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ൽ സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ കേ​സെ​ടു​ത്തു.
മാ​ധ്യ​മ​വാ​ർ​ത്ത​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ക​മ്മീ​ഷ​ൻ ജു​ഡീ​ഷ​ൽ അം​ഗം പി. ​മോ​ഹ​ന​ദാ​സ് സ്വ​മേ​ധ​യ കേ​സെ​ടു​ത്ത​ത്. ക​ണ്ണൂ​ർ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി വി​ഷ​യ​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ട് ആ​വ​ശ്യ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി ഒ​രാ​ഴ്ച​യ്ക്ക​കം ക​മ്മീ​ഷ​നി​ൽ റി​പ്പോ​ർ​ട്ട് ന​ൽ​ക​ണം. ഉ​ട​മ​സ്ഥാ​വ​കാ​ശ രേ​ഖ ന​ൽ​കു​ന്ന​തി​ൽ കാ​ല​താ​മ​സ​മു​ണ്ടാ​യ​തി​നെ​ക്കു​റി​ച്ച് ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സെ​ക്ര​ട്ട​റി അ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ർ​ട്ട് ന​ൽ​ക​ണ​മെ​ന്നും ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. കേ​സ് ക​ണ്ണൂ​രി​ൽ ന​ട​ക്കു​ന്ന സി​റ്റിം​ഗി​ൽ പ​രി​ഗ​ണി​ക്കും.

അ​ന്വേ​ഷ​ണം ന​ട​ത്ത​ണം: കെ. ​സു​രേ​ന്ദ്ര​ന്‍

ക​ണ്ണൂ​ര്‍: യു​വ​വ്യ​വ​സാ​യി സാ​ജ​ന്‍റെ ആ​ത്മ​ഹ​ത്യ​യ്ക്കു കാ​ര​ണ​ക്കാ​രാ​യ ആ​ന്തൂ​ർ ന​ഗ​ര​സ​ഭാ ഭ​ര​ണാ​ധി​കാ​രി​ക​ളെ മാ​റ്റി​നി​ര്‍​ത്തി സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നു മു​ഖ്യ​മ​ന്ത്രി​ക്ക​യ​ച്ച സ​ന്ദേ​ശ​ത്തി​ല്‍ ഐഎൻടിയുസി ദേശീയ സെക്രട്ടറി കെ. ​സു​രേ​ന്ദ്ര​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. സാ​ജ​ന്‍റേ​ത് ആ​ത്മ​ഹ​ത്യ​യ​ല്ല, ബോ​ധ​പൂ​ര്‍​വം സി​പി​എം ന​ട​ത്തി​യ കൊ​ല​പാ​ത​ക​മാ​ണ്. ന​ഗ​ര​സ​ഭ​യ്ക്കു ല​ഭി​ക്കേ​ണ്ട കോ​ടി​ക്ക​ണ​ക്കി​നു വ​രു​മാ​ന​മാ​ണു ന​ഗ​ര​സ​ഭ​യു​ടെ ഭ​ര​ണാ​ധി​കാ​രി​ക​ള്‍ ത​ന്നെ ഇ​ല്ലാ​താ​ക്കി​യ​ത്. - സു​രേ​ന്ദ്ര​ന്‍ പ​റ​ഞ്ഞു.

കൊ​ല​ക്കു​റ്റ​ത്തി​ന് കേ​സെ​ടു​ക്ക​ണം

ക​ണ്ണൂ​ർ: പ്ര​വാ​സി വ്യ​വ​സാ​യി​യു​ടെ മ​ര​ണ​ത്തി​ന് പി​ന്നി​ൽ ആ​ന്തൂ​ർ ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ​ക്കു​ള്ള പ​ങ്ക് വ്യ​ക്ത​മാ​ണെ​ന്നും ഈ ​മ​ര​ണ​ത്തി​ന്നു​ത്ത​ര​വാ​ദി​ക​ളാ​യ ന​ഗ​ര​സ​ഭാ ഭ​ര​ണ സ​മി​തി​ക്കെ​തി​രെ​യും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ​യും കൊ​ല​ക്കു​റ്റ​ത്തി​നു കേ​സെ​ടു​ക്ക​ണ​മെ​ന്നും മു​സ്‌​ലിം ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​കു​ഞ്ഞി​മു​ഹ​മ്മ​ദും ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​ൽ ക​രീം​ചേ​ലേ​രി​യും ആ​വ​ശ്യ​പ്പെ​ട്ടു. ആ​ന്തൂ​ർ ന​ഗ​ര​സ​ഭ​യി​ൽ ന​ട​ക്കു​ന്ന ച​ട്ട​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് സ​ർ​ക്കാ​ർ സ​മ​ഗ്രാ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.