കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തോ​ട് 21 ചോ​ദ്യ​ങ്ങ​ളു​മാ​യി സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി
Wednesday, September 11, 2019 1:15 AM IST
ക​ണ്ണൂ​ർ: ചെ​റു​പു​ഴ​യി​ലെ ക​രാ​റു​കാ​ര​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു സം​വാ​ദ​ത്തി​നു വെ​ല്ലു​വി​ളി​ച്ച ഡി​സി​സി പ്ര​സി​ഡ​ന്‍റി​നോ​ട് 21 ചോ​ദ്യ​ങ്ങ​ളു​മാ​യി സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി എം.​വി.​ജ​യ​രാ​ജ​ൻ. സാ​മ്പ​ത്തി​ക ത​ട്ടി​പ്പി​നും മ​ര​ണ​ത്തി​നും ഉ​ത്ത​ര​വാ​ദി​യാ​യ ചെ​റു​പു​ഴ​യി​ലെ ചി​ല കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ക്രി​മി​ന​ൽ കു​റ്റ​വാ​ളി​ക​ളാ​ണ്. അ​വ​രു​ടെ പേ​രി​ൽ ക്രി​മി​ന​ൽ ന​ട​പ​ടി​ക​ളാ​ണു സ്വീ​ക​രി​ക്കേ​ണ്ട​ത്. ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ​റ​യു​ന്ന​തു​പോ​ലെ സം​വാ​ദ​ത്തി​നു ക്രി​മി​ന​ൽ ന​ട​പ​ടി ച​ട്ട​ങ്ങ​ളി​ൽ വ്യ​വ​സ്ഥ​യി​ല്ല. ത​ന്‍റെ അ​നു​യാ​യി​ക​ൾ നി​ര​പ​രാ​ധി​ക​ളാ​ണെ​ങ്കി​ൽ കോ​ട​തി​യി​ൽ തെ​ളി​വു​ക​ൾ സ​മ​ർ​പ്പി​ക്കു​ക​യാ​ണു വേ​ണ്ട​ത്. നി​ര​പ​രാ​ധി​ത്വം തെ​ളി​യി​ക്കാ​ൻ തെ​ളി​വു​ക​ളൊ​ന്നു​മി​ല്ലെ​ന്ന​താ​ണു സം​വാ​ദ​മെ​ന്ന കു​റ്റ​സ​മ്മ​ത​ത്തി​നു കാ​ര​ണം. കെ. ​ക​രു​ണാ​ക​ര​ന്‍റെ പേ​രി​ൽ ട്ര​സ്റ്റു​ണ്ടാ​ക്കി ജ​ന​ങ്ങ​ളി​ൽ നി​ന്നു പ​ണം​പി​രി​ക്കു​ക​യും അ​തു സ്വ​കാ​ര്യ​ക​മ്പ​നി​യു​ടെ പേ​രി​ൽ ചി​ല​ർ ത​ട്ടി​യെ​ടു​ക്കു​ക​യും ചെ​യ്തു എ​ന്ന​തു വ​ഞ്ച​നാ​കു​റ്റ​മ​ല്ലേ?, 2015 ജ​നു​വ​രി 15 ന് ​മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി ശി​ലാ​സ്ഥാ​പ​നം ന​ട​ത്തി​യ കെ. ​ക​രു​ണാ​ക​ര​ൻ സ്മാ​ര​ക സൂ​പ്പ​ർ സ്‌​പെ​ഷ്യാ​ലി​റ്റി ആ​ശു​പ​ത്രി എ​ന്തു​കൊ​ണ്ട് അ​വി​ടെ കാ​ണു​ന്നി​ല്ല? തു​ട​ങ്ങി 21 ചോ​ദ്യ​ങ്ങ​ളാ​ണു ജ​യ​രാ​ജ​ൻ ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്.