മ​ല​യോ​ര​ത്ത് ക​ന​ത്ത മ​ഴ​യും ഇ​ടി​മി​ന്ന​ലും
Monday, April 19, 2021 12:23 AM IST
ആ​ല​ക്കോ​ട്: മ​ല​യോ​ര​ത്ത് ജ​ന​ങ്ങ​ളെ പ​രി​ഭ്രാ​ന്തി​യി​ലാ​ഴ്ത്തി ക​ന​ത്ത കാ​റ്റും മ​ഴ​യും ഇ​ടി​മി​ന്ന​ലും. ആ​ല​ക്കോ​ട് മേ​ഖ​ല​യി​ലാ​ണ് ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ശേ​ഷം അ​തി​ശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ലും കാ​റ്റും മ​ഴ​യും എ​ത്തി​യ​ത്. ക​ഴി​ഞ്ഞ മൂ​ന്നു​ദി​വ​സ​മാ​യി മ​ല​യോ​ര​ത്ത് ശ​ക്ത​മാ​യ മ​ഴ​യാ​യി​രു​ന്നു. മ​ഴ​യ്ക്കൊ​പ്പം ഉ​ണ്ടാ​കു​ന്ന അ​തി​ശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ൽ ജ​ന​ങ്ങ​ളെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തു​ന്നു​ണ്ട്.
ഇ​ടി​മി​ന്ന​ലി​ൽ ര​യ​റോം പു​ളി​യി​ലു​കു​ണ്ടി​ലെ കൊ​യി​ലേ​രി​യ​ൻ പ്ര​ഭാ​ക​ര​ന്‍റെ വീ​ടി​ന്‍റെ ഭി​ത്തി ഇ​ടി​മി​ന്ന​ലി​ൽ ത​ക​ർ​ന്നു. സം​ഭ​വ​സ​മ​യം പ്ര​ഭാ​ക​ര​ൻ മാ​ത്ര​മേ വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്നു​ള്ളു. ഭാ​ഗ്യം കൊ​ണ്ട് അ​പ​ക​ട​മൊ​ന്നും സം​ഭ​വി​ച്ചി​ല്ല. ഇ​ടി​മി​ന്ന​ലി​ന്‍റെ ശ​ക്തി​യി​ൽ വൈ​ദ്യു​തി മെ​യി​ൻ സ്വി​ച്ച് ദൂ​രെ തെ​റി​ച്ചു പോ​യി. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ​യാ​ണ് ശ​ക്ത​മാ​യ ഇ​ടി​യും കാ​റ്റും വീ​ശി​യ​ത്. കാ​റ്റി​ൽ പു​ളി​യി​ലം​കു​ണ്ട് ഭാ​ഗ​ത്ത് നി​ര​വ​ധി മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി. കൊ​യി​ലേ​രി​ൻ മീ​നാ​ക്ഷി​യു​ടെ തെ​ങ്ങും കാ​റ്റി​ൽ പൊ​ട്ടി​വീ​ണു.