മ​ക​ളു​ടെ വി​വാ​ഹ​ത്ത​ലേ​ന്ന് അ​ച്ഛ​ന്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍
Thursday, May 2, 2024 10:13 PM IST
മു​ള്ളേ​രി​യ: മ​ക​ളു​ടെ വി​വാ​ഹ​ത്ത​ലേ​ന്ന് അ​ച്ഛ​നെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. മു​ള്ളേ​രി​യ കാ​ര്‍​ള​യി​ലെ രാ​ജ​ന്‍(52) ആ​ണ് മ​രി​ച്ച​ത്.

രാ​ജ​ന്‍റെ മ​ക​ള്‍ ദീ​പ്തി​യു​ടെ വി​വാ​ഹം മേ​യ് ഒ​ന്നി​ന് ന​ട​ക്കേ​ണ്ട​താ​യി​രു​ന്നു. പു​ണ്ടൂ​രി​ലെ യു​വാ​വു​മാ​യാ​ണ് ദീ​പ്തി​യു​ടെ വി​വാ​ഹം നി​ശ്ച​യി​ച്ചി​രു​ന്ന​ത്. ഏ​പ്രി​ല്‍ 30നു ​വൈ​കു​ന്നേ​രം വീ​ട്ടി​ല്‍ നി​ന്നി​റ​ങ്ങി​യ രാ​ജ​ന്‍ പി​ന്നീ​ട് തി​രി​ച്ചു​വ​ന്നി​ല്ല. ഇ​തേ​ത്തു​ട​ര്‍​ന്ന് വീ​ട്ടു​കാ​ര്‍ അ​ന്വേ​ഷി​ക്കു​ന്ന​തി​നി​ടെ​യാ​ണ് രാ​ജ​നെ രാ​ത്രി വീ​ടി​ന് സ​മീ​പ​ത്തെ മ​ര​ക്കൊ​മ്പി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

ഇ​തോ​ടെ മ​ക​ളു​ടെ വി​വാ​ഹം മു​ട​ങ്ങി. രാ​ജ​ന്‍ നേ​ര​ത്തെ മു​ള്ളേ​രി​യ​യി​ല്‍ ചു​മ​ട്ടു​തൊ​ഴി​ലാ​ളി​യാ​യി​രു​ന്നു. അ​ടു​ത്ത കാ​ല​ത്താ​യി പെ​യി​ന്‍റിം​ഗ് ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു. ഭാ​ര്യ: ജ​യ​ല​ക്ഷ്മി. ദീ​ക്ഷ മ​റ്റൊ​രു മ​ക​ളാ​ണ്.