ഡ്രൈ​വിം​ഗ് ടെ​സ്റ്റ് ത​ട​ഞ്ഞ് പ്ര​തി​ഷേ​ധം
Friday, May 3, 2024 1:46 AM IST
വെ​ള്ള​രി​ക്കു​ണ്ട് : 4/2024 സ​ർ​ക്കു​ല​റി​നെ​തി​രെ പ്ര​തി​ഷേ​ധ സൂ​ച​ക​മാ​യി കെ​എ​ൽ 79 ഡ്രൈ​വിം​ഗ് സ്കൂ​ൾ കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വെ​ള്ള​രി​ക്കു​ണ്ട് പു​ലി​യം​കു​ളം ആ​ർ​ടി​ഒ ടെ​സ്റ്റിം​ഗ് ഗ്രൗ​ണ്ടി​ൽ ഡ്രൈ​വിം​ഗ് ടെ​സ്റ്റ്‌ ത​ട​ഞ്ഞു പ്ര​തി​ഷേ​ധി​ച്ചു.

തു​ട​ർ​ന്നു ന​ട​ന്ന സ​മ്മേ​ള​നം സ​ന്തോ​ഷ്‌ സൗ​മ്യ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ന​വി​രു​ദ്ധ​മാ​യ സ​ർ​ക്കു​ല​ർ പി​ൻ​വ​ലി​ക്കും വ​രെ സ​മ​രം തു​ട​രു​മെ​ന്നും ഡ്രൈ​വിം​ഗ് ടെ​സ്റ്റ്‌ ത​ട​യു​മെ​ന്നും സം​ഘ​ട​ന അ​റി​യി​ച്ചു. കൂ​ട്ടാ​യ്മ സെ​ക്ര​ട്ട​റി നാ​രാ​യ​ണ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. മോ​ഹ​ന​ൻ, പ്ര​സ​ന്ന എ​ന്നി​വ​ർ സം​സാ​രി​ച്ചു.
ഡ്രൈ​വിം​ഗ് ടെ​സ്റ്റ്‌ ത​ട​ഞ്ഞ​തോ​ടെ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ 30 ഓ​ളം പേ​ർ മ​ട​ങ്ങി​പോ​യി. വ​രും ദി​വ​സ​ങ്ങ​ളി​ലും ശ​ക്ത​മാ​യ സ​മ​രം തു​ട​രു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു