ആറാം ക്ലാസുകാര്‍ പഠിക്കും, സുബിന് മാഷിന്റെ തിരക്കഥ
1566314
Wednesday, June 11, 2025 1:53 AM IST
കാസര്‍ഗോഡ്: ആറാംക്ലാസുകാര്‍ക്ക് പഠിക്കാന്‍ തിരക്കഥയൊരുക്കി ഹയര്‍ സെക്കന്‍ഡറി അധ്യാപകന്. കാസര്‍ഗോഡ് നായന്മാര്മൂല ടിഐഎച്ച്എസ്എസിലെ ഇംഗ്ലീഷ് അധ്യാപകന് സുബിന് ജോസിന്റെ മീനും ഞാനും എന്ന തിരക്കഥയാണ് മലയാളം പാഠാവലിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഇറാനിയന്‍ സംവിധായകനായ ബാബക് ഹബിബിഫാറിന്റെ ഫിഷ് ആന്‍ഡ് ഐ എന്ന ഹ്രസ്വചിത്രത്തിന്റെ സ്വതന്ത്ര തിരക്കഥയാണിത്.
സിനിമ കണ്ട് എങ്ങനെ അതിന്റെ ദൃശ്യഭാഷയൊരുക്കാമെന്ന് ഈ പാഠഭാഗം കുട്ടികളെ പഠിപ്പിക്കുന്നു. നിരവധി അമച്വര്‍ ഫിലിം ഫെസ്റ്റിവലുകള്‍ പ്രാദേശികമായി സംഘടിപ്പിച്ചിട്ടുള്ള സുബിന് ലോകസിനിമകള്‍ സാധാരണക്കാര്‍ക്ക് പരിചയപ്പെടുത്തുന്നതില്‍ സജീവമായി പ്രവര്‍ത്തിക്കുന്നു. കണ്ണൂര്‍ തേര്‍ത്തല്ലിയിലെ അധ്യാപക ദമ്പതികളായ ചേലമരം ജോസ് സെബാസ്റ്റ്യന്റെയും അച്ചാമ്മയുടെയും മകനാണ്.