വി​ള​ക്ക​ന്നൂ​ർ: ദി​വ്യ​കാ​രു​ണ്യ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ വി​ള​ക്ക​ന്നൂ​ർ ക്രി​സ്തു​രാ​ജ പ​ള്ളി​യി​ൽ ഭ​ക്ത​ജ​ന​ങ്ങ​ളു​ടെ തി​ര​ക്ക് പ​രി​ഗ​ണി​ച്ച് തി​രു​ക്ക​ർ​മ്മ​ങ്ങ​ളു​ടെ സ​മ​യ​ങ്ങ​ളി​ൽ ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തി. തി​ങ്ക​ൾ മു​ത​ൽ വ്യാ​ഴം വ​രെ രാ​വി​ലെ 6.30, 11, വൈ​കു​ന്നേ​രം ആ​റ് വി​ശു​ദ്ധ കു​ർ​ബാ​ന. വെ​ള്ളി, ശ​നി രാ​വി​ലെ 6.30, 10.30, ഉ​ച്ച​യ്ക്ക് 12.30, ഉ​ച്ച​ക​ഴി​ഞ്ഞ് 3.30, വൈ​കു​ന്നേ​രം ആ​റ് വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന. ഞാ​യ​റാ​ഴ്ച​ക​ളി​ൽ രാ​വി​ലെ 5.30, 7.30, 9.30, ഉ​ച്ച​യ്ക്ക് 12.30, ഉ​ച്ച​ക​ഴി​ഞ്ഞ് 3.30, വൈ​കു​ന്നേ​രം 5.30, രാ​ത്രി 7.30 വി​ശു​ദ്ധ കു​ർ​ബാ​ന​യു​ണ്ടാ​കും.

കു​മ്പ​സാ​ര സൗ​ക​ര്യം രാ​വി​ലെ 5.30 മു​ത​ൽ ഏ​ഴു​വ​രെ​യും രാ​വി​ലെ 10 മു​ത​ൽ 11.30 വ​രെ​യും ഉ​ച്ച​ക​ഴി​ഞ്ഞ് 3.30 മു​ത​ൽ ആ​റു വ​രെ​യു​മാ​യി​രി​ക്കും. വെ​ള്ളി​യാ​ഴ്ച​ക​ളി​ൽ തി​രു​മു​ഖ നൊ​വേ​ന​യും ശ​നി​യാ​ഴ്ച​ക​ളി​ൽ തി​രു​മു​ഖ ജ​പ​മാ​ല​യും ഉ​ണ്ടാ​കും. ര​ണ്ടാം ശ​നി​യാ​ഴ്ച​ക​ളി​ൽ ഏ​ക​ദി​ന ദി​വ്യ​കാ​രു​ണ്യ ക​ൺ​വ​ൻ​ഷ​നും തീ​ർ​ഥാ​ട​ന​വും ഉ​ണ്ടാ​കും.

ദി​വ്യ​കാ​രു​ണ്യ അ​ട​യാ​ള സ​ന്ദ​ർ​ശ​ന സ​മ​യം ദി​വ​സ​വും രാ​വി​ലെ 5.30 മു​ത​ൽ രാ​ത്രി എ​ട്ടു​വ​രെ​യാ​ണ്. മു​ൻ​കൂ​ട്ടി അ​റി​യി​ച്ച് വ​രു​ന്ന​വ​ർ​ക്ക് താ​മ​സ സൗ​ക​ര്യ​വും ഭ​ക്ഷ​ണ ക്ര​മീ​ക​ര​ണ​ങ്ങ​ളും സാ​ധി​ക്കു​ന്ന​തു​പോ​ലെ ചെ​യ്തു​ത​രു​ന്ന​താ​ണെ​ന്ന് ഇ​ട​വ​ക വി​കാ​രി ഫാ. ​തോ​മ​സ് കീ​ഴാ​ര​ത്തി​ൽ അ​റി​യി​ച്ചു. ഫോ​ൺ: 9400 062892, 9747534689.