50 ല​ക്ഷം പേ​രെ തൊ​ഴി​ൽ ര​ഹി​ത​രാ​ക്കി​യ എ​ൻ​ഡി​എ സ​ർ​ക്കാ​രി​നെ താ​ഴെ​യി​റ​ക്ക​ണം: എം.​കെ.​മു​നീ​ർ
Friday, April 19, 2019 1:03 AM IST
പ​ള്ളി​ക്ക​ര: നോ​ട്ട് നി​രോ​ധ​നം​കൊ​ണ്ട് രാ​ജ്യ​ത്തി​ന്‍റെ ന​ട്ടെ​ല്ലു​ത​ക​ർ​ത്ത് 50 ല​ക്ഷം​പേ​രെ തൊ​ഴി​ൽര​ഹി​ത​രാ​ക്കി​യ എ​ൻ​ഡി​എ സ​ർ​ക്കാ​രി​നെ താ​ഴെ​യി​റ​ക്ക​ണ​മെ​ന്ന് മു​സ്‌​ലിം ലീ​ഗ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി നേ​താ​വ് എം.​കെ.​മു​നീ​ർ ആ​വ​ശ്യ​പ്പെ​ട്ടു. രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ക​ര​ങ്ങ​ൾ​ക്ക് ക​രു​ത്തു​പ​ക​രാ​ൻ രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​നെ വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്നും രാ​ജ്യം ഉ​റ്റു​നോ​ക്കു​ന്ന അ​തി​പ്രാ​ധാ​ന്യ​മേ​റി​യ തെ​ര​ഞ്ഞെടു​പ്പാ​ണ് ഇ​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടിച്ചേ​ർ​ത്തു.യു​ഡി​എ​ഫ് പ​ള്ളി​ക്ക​ര പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ പൊ​തു​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ​ള്ളി​ക്ക​ര പ​ഞ്ചാ​യ​ത്ത് ചെ​യ​ർ​മാ​ൻ ഹ​നീ​ഫ കു​ന്നി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ചെ​യ​ർ​മാ​ൻ എം.​സി.​ഖ​മ​റു​ദ്ധീ​ൻ, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ഗീ​താ കൃ​ഷ്ണ​ൻ, ധ​ന്യാ സു​രേ​ഷ്, നേ​താ​ക്ക​ളാ​യ ഹാ​ഷിം ബ​ബ്രാ​ണി, കെ.​ഇ.​എ. ബ​ക്ക​ർ, സു​കു​മാ​ര​ൻ പൂ​ച്ച​ക്കാ​ട്, ടി.​ഡി. ക​ബീ​ർ, സി​ദ്ദീഖ് പ​ള്ളി​പ്പു​ഴ, തൊ​ട്ടി സാ​ലി​ഹ് ഹാ​ജി, സോ​ളാ​ർ കു​ഞ്ഞ​ഹ​മ്മ​ദ് ഹാ​ജി, കെ.​എം.​അ​ബ്ദു​ൾ റ​ഹ്മാ​ൻ, രാ​ജേ​ന്ദ്ര​പ്ര​സാ​ദ്, ഹാ​രി​സ് തൊ​ട്ടി, രാ​ജേ​ഷ് പ​ള്ളി​ക്ക​ര, വി.​വി.​കൃ​ഷ്ണ​ൻ, സു​ന്ദ​ര​ൻ കു​റി​ച്ചി​ക്കു​ന്ന്, ടി.​പി. കു​ഞ്ഞ​ബ്ദു​ള്ള ഹാ​ജി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.