ക്വാ​ര്‍​ട്ടേ​ഴ്‌​സി​ലെ ക​വ​ര്‍​ച്ച​യ്ക്ക് പി​ന്നി​ല്‍ പ​തി​ന​ഞ്ചു​കാ​ര​ൻ
Friday, April 19, 2019 1:03 AM IST
കാ​സ​ര്‍​ഗോ​ഡ്: അ​ടു​ക്ക​ത്ത്ബ​യ​ലി​ലെ ക്വാ​ര്‍​ട്ടേ​ഴ്‌​സ് കു​ത്തി​ത്തു​റ​ന്ന് 15 പ​വ​ന്‍ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളും 10,000 രൂ​പ​യും മൊ​ബൈ​ല്‍ ഫോ​ണും ക​വ​ര്‍​ന്ന സം​ഭ​വ​ത്തി​നു പി​ന്നി​ല്‍ പ​തി​ന​ഞ്ചു​കാ​ര​നെ​ന്ന് പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ല്‍ വ്യ​ക്ത​മാ​യ വി​വ​രം ല​ഭി​ച്ചു. സം​ഘ​ത്തി​ലെ മ​റ്റു​ള്ള​വ​രെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ചുവ​രി​ക​യാ​ണ്. അ​ടു​ക്ക​ത്ത് ബ​യ​ല്‍ ഗു​ഡ്ഡെ ടെ​മ്പി​ള്‍ റോ​ഡി​ലെ പ്ര​ഭാ​ത് ക്വാ​ര്‍​ട്ടേ​ഴ്‌​സി​ല്‍ താ​മ​സി​ക്കു​ന്ന പ​ര​പ്പ സ്വ​ദേ​ശി​നി റു​ഖി​യ​യു​ടെ വീ​ട്ടി​ൽ പ​ന്ത്ര​ണ്ടി​നാ​ണ് ക​വ​ര്‍​ച്ച ന​ട​ന്ന​ത്.
വീ​ട്ടു​കാ​രു​ടെ പ​രാ​തി​യെ​ത്തു​ട​ർ​ന്ന് പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. ഇ​തി​നി​ടെ ര​ണ്ടു ദി​വ​സം മു​മ്പ് ഉ​ളി​യ​ത്ത​ടു​ക്ക റോ​ഡ​രി​കി​ല്‍ സ്വി​ഫ്റ്റ് കാ​ര്‍ നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞി​രു​ന്നു. കാ​റെ​ടു​ക്കാ​ന്‍ ആ​ളെ​ത്താ​ത്ത​തി​നാ​ല്‍ സം​ശ​യം തോ​ന്നി​യ നാ​ട്ടു​കാ​ര്‍ പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ച്ചു. പോ​ലീ​സെ​ത്തി കാ​ര്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ അ​ക​ത്ത് ഒ​രു മൊ​ബൈ​ല്‍ ഫോ​ണ്‍ ക​ണ്ടെ​ത്തി. ഈ ​മൊ​ബൈ​ല്‍ ഫോ​ണ്‍ ക്വാ​ര്‍​ട്ടേ​ഴ്‌​സി​ല്‍ നി​ന്ന് മോ​ഷ്ടി​ച്ച​താ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞു.
കാ​റി​ന്‍റെ രേ​ഖ​ക​ള്‍ പ​രി​ശോ​ധി​ച്ച് ഉ​ട​മ​യെ ബ​ന്ധ​പ്പെ​ട്ട​പ്പോ​ള്‍ കാ​ര്‍ വാ​ട​ക​യ്ക്ക് ന​ല്‍​കി​യ​താ​യി അ​റി​ഞ്ഞു. കാ​ര്‍ വാ​ട​കയ്ക്കു വാ​ങ്ങി​യ ആ​ളു​മാ​യി ബ​ന്ധ​മു​ള്ള​യാ​ളാ​ണ് കാ​സ​ര്‍​ഗോ​ഡ് പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ 15 കാ​ര​ന്‍ എ​ന്നാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി​യ​ത്. മ​റ്റു​ള്ള​വ​ര്‍​ക്ക് ക​വ​ര്‍​ച്ച​യു​മാ​യി ബ​ന്ധ​മു​ണ്ടോ എ​ന്ന് പൊ​ലീ​സ് അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്. എ​സ്ഐ ഷാ​ജി, ഭ​വീ​ഷ്, സീ​നി​യ​ര്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ കെ.​സി. അ​ബ്ദു​ൾ സ​ലാം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം. പ്ര​തി​യെ ഉ​ട​ന്‍ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.