സി​പി​സി​ആ​ര്‍​ഐ​യു​ടെ ക​ല്‍​പാ ഗ്രീ​ന്‍ ചാ​റ്റ്
Friday, April 19, 2019 1:03 AM IST
കാ​സ​ര്‍​ഗോ​ഡ്: തോ​ട്ട​വി​ള ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ലെ (സി​പി​സി​ആ​ര്‍​ഐ) സം​രം​ഭ​ക​ത്വ അ​വ​സ​ര​ങ്ങ​ള്‍ സാ​ധാ​ര​ണ​ക്കാ​രി​ലെ​ത്തി​ക്കാ​ന്‍ കേ​ര​ള സ്റ്റാ​ര്‍​ട്ട​പ്പ് മി​ഷ​നു​മാ​യി (കെ​എ​സ്‌യുഎം) സ​ഹ​ക​രി​ച്ചു സം​ഘ​ടി​പ്പി​ക്കു​ന്ന ക​ല്‍​പാ ഗ്രീ​ന്‍ ചാ​റ്റി​ന്‍റെ മൂ​ന്നാംഭാ​ഗം നാ​ളെ ന​ട​ക്കും.
രാ​വി​ലെ പ​ത്തു മു​ത​ല്‍ കാ​സ​ർ​ഗോ​ഡ് സി​പി​സി​ആ​ര്‍​ഐ​യി​ല്‍ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ല്‍ "തേ​ങ്ങ​യു​ടെ മൂ​ല്യ​വ​ര്‍​ധി​ത ഉ​ത്പ​ന്ന​ങ്ങ​ള്‍; അ​വ​യു​ടെ വി​പ​ണ​ന സാ​ധ്യ​ത​ക​ള്‍' എ​ന്ന വി​ഷ​യ​ത്തി​ല്‍ ഫു​ഡ് ടെ​ക്നോ​ള​ജി​സ്റ്റും ബി​സി​ന​സ് ക​ണ്‍​സ​ള്‍​ട്ട​ന്‍റു​മാ​യ ജ​യ​രാ​ജ് പി. ​നാ​യ​രും "നീ​ര​യു​ടെ സം​രം​ഭ​ക​ത്വ സാ​ധ്യ​ത'​ക​ളെ കു​റി​ച്ച് സി​പി​സി​ആ​ര്‍​ഐ സോ​ഷ്യ​ല്‍​ സ​യ​ന്‍​സ് വി​ഭാ​ഗം ത​ല​വ​ന്‍ ഡോ. ​കെ.​മു​ര​ളീ​ധ​ര​നും ക്ലാ​സു​ക​ള്‍ കൈ​കാ​ര്യം ചെ​യ്യും.
കാ​ര്‍​ഷി​ക മേ​ഖ​ല​യി​ല്‍ നി​ര​വ​ധി സം​രം​ഭ​ക​ത്വ സാ​ധ്യ​ത​ക​ളു​ള്ള ഗ​വേ​ഷ​ണ​ങ്ങ​ളാ​ണ് സി​പി​സി​ആ​ര്‍​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​ക​സി​പ്പി​ച്ചെ​ടു​ത്തി​ട്ടു​ള്ള​ത്. അ​ത്ത​രം സം​രം​ഭ​ങ്ങ​ളു​ടെ വി​പ​ണ​നസാ​ധ്യ​ത പ​ഠി​ക്കാ​ന്‍ ഇ​ന്‍​കു​ബേ​ഷ​ന്‍ സം​വി​ധാ​ന​വും ഇ​വി​ടെ​യു​ണ്ട്. താ​ത്പ​ര്യ​മു​ള്ള വ്യ​ക്തി​ക​ള്‍​ക്ക് അ​പേ​ക്ഷ ന​ല്‍​കി​യാ​ല്‍ വാ​ട​ക ന​ല്‍​കി മെ​ഷീ​നു​ക​ള്‍ ഉ​പ​യോ​ഗി​ച്ച് ഉ​ത്പാ​ദ​നം ന​ട​ത്താം. സാ​ങ്കേ​തി​ക​മാ​യ എ​ല്ലാ സ​ഹാ​യ​ങ്ങ​ളും സ്ഥാ​പ​നം ന​ല്‍​കും. ക​ല്‍​പാ ഗ്രീ​ന്‍ ചാ​റ്റ് പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ താ​ത്പ​ര്യ​മു​ള്ള​വ​ര്‍ 7736495689 എ​ന്ന ന​മ്പ​റി​ല്‍ ബ​ന്ധ​പ്പെ​ടു​ക. ത​ത്സ​മ​യ ര​ജി​സ്ട്രേ​ഷ​ന്‍ സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കും. എ​ല്ലാമാ​സ​വും പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്.