"എ​ന്‍റെ വോ​ട്ട്; എ​ന്‍റെ അ​വ​കാ​ശം' ആ​വേ​ശ​ക​ര​മാ​യി വോ​ട്ടോ​ട്ടം
Friday, April 19, 2019 1:05 AM IST
കാ​സ​ർ​ഗോ​ഡ്: "എ​ന്‍റെ വോ​ട്ട്, എ​ന്‍റെ അ​വ​കാ​ശം' എ​ന്ന സ​ന്ദേ​ശം ഉ​യ​ര്‍​ത്തി സ്വീ​പ് കാ​സ​ർ​ഗോ​ട്ടു സം​ഘ​ടി​പ്പി​ച്ച കൂ​ട്ട​യോ​ട്ട​മാ​യ "വോ​ട്ടോ​ട്ടം' ജ​ന​ങ്ങ​ള്‍ ആ​വേ​ശ​പൂ​ര്‍​വം ഏ​റ്റെ​ടു​ത്തു.
കാ​സ​ർ​ഗോ​ഡ് പു​തി​യ ബ​സ്‌​സ്റ്റാ​ൻ​ഡി​ന​ടു​ത്തുനി​ന്ന് ആ​രം​ഭി​ച്ച്‌ താ​ലൂ​ക്ക് ഓ​ഫീ​സ് പ​രി​സ​ര​ത്ത് അ​വ​സാ​നി​ച്ച കൂ​ട്ട​യോ​ട്ടം ജി​ല്ലാ ക​ള​ക്ട​ര്‍ ഡി.​സ​ജി​ത് ബാ​ബു ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്തു.
ആ​ർ​ഡി​ഒ അ​ബ്ദു​സ​മ​ദ്, സ്വീ​പ് നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ വി. ​മു​ഹ​മ്മ​ദ് നൗ​ഷാ​ദ്, ത​ഹ​സി​ല്‍​ദാ​ര്‍ ന​വാ​സ്, ജി​ല്ല​യി​ലെ സാം​സ്‌​കാ​രി​ക നേ​താ​ക്ക​ളാ​യ പ്ര​ഫ. ഗോ​പി​നാ​ഥ​ന്‍, ടി.​എ.​ഷാ​ഫി, റ​ഹ്മാ​ന്‍ പാ​ണ​ത്തൂ​ര്‍, പി.​എ​സ്.​ഹ​മീ​ദ്, രാ​ഘ​വ​ന്‍ ബെ​ള്ളി​പ്പാ​ടി, കെ.​ജ​യ​ച​ന്ദ്ര​ന്‍, കെ.​വി.​കു​മാ​ര​ന്‍, വേ​ണു​ഗോ​പാ​ല്‍ പാ​ല​ക്കു​ന്ന്, ഇ​ബ്രാ​ഹിം ചെ​ര്‍​ക്ക​ള, കു​ട്ടി​യാ​നം മു​ഹ​മ്മ​ദ്കു​ട്ടി, പു​ഷ്പാ​ക​ര​ന്‍ ബെണ്ടി​ച്ചാ​ല്‍, എ.​വി.​പ​വി​ത്ര​ന്‍, പി. ​ബൈ​ജു​രാ​ജ്, കെ.​സി.​സ​തീ​ഷ് എ​ന്നി​വ​ര്‍ കൂ​ട്ട​യോ​ട്ട​ത്തി​ല്‍ പ​ങ്കെ​ടു​ത്തു. വി​വി​ധ സ്‌​കൂ​ളു​ക​ളി​ല്‍ നി​ന്നെ​ത്തി​യ എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യ​ര്‍​മാ​രും സ​ര്‍​ക്കാ​ര്‍, സ​ഹ​ക​ര​ണ ജീ​വ​ന​ക്കാ​രും പൊ​തു​ജ​ന​ങ്ങ​ളും മാ​ധ്യ​മപ്ര​തി​നി​ധി​ക​ളും വോ​ട്ടോ​ട്ട​ത്തി​ൽ പ​ങ്കെ​ടു​ത്തു.