ഭാ​ഗ​വ​ത സ​പ്താ​ഹ യ​ജ്ഞ​വും പു​നഃ​പ്ര​തി​ഷ്ഠാ ബ്ര​ഹ്മ​ക​ല​ശോ​ത്സ​വ​വും
Friday, April 19, 2019 1:05 AM IST
നീ​ലേ​ശ്വ​രം: പ​ട്ടേ​ന സു​വ​ർ​ണ​വ​ല്ലി മ​ഹാ​വി​ഷ്ണു ക്ഷേ​ത്രം ഭാ​ഗ​വ​ത സ​പ്താ​ഹയ​ജ്ഞ​വും ന​വീ​ക​ര​ണ പു​നഃ​പ്ര​തി​ഷ്ഠാ ബ്ര​ഹ്മ​ക​ല​ശോ​ത്​സ​വ​വും 21 മു​ത​ൽ മേ​യ് 10 വ​രെ ന​ട​ക്കും. തു​ട​ർ​ച്ച​യാ​യ പ​ത്തൊ​ൻ​പ​താ​മ​ത്തെ സ​പ്താ​ഹ യ​ജ്ഞ​ത്തി​നും 33 വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷം ന​ട​ക്കു​ന്ന പു​നഃ​പ്ര​തി​ഷ്ഠാ ബ്ര​ഹ്മ​ക​ല​ശോ​ത്സ​വ​ത്തി​നും ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി ആ​ഘോ​ഷ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഡോ.​കെ.​സി.​കെ.​രാ​ജ, വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ പി.​ഇ.​നാ​രാ​യ​ണ​ൻ ന​മ്പൂ​തി​രി, ജ​ന​റ​ൽ ക​ൺ​വീ​ന​ർ വി.​ഗ​ണ​പ​തി ന​മ്പൂ​തി​രി, എ.​പി.​ബാ​ല​കൃ​ഷ്ണ​ൻ എ​മ്പ്രാ​ന്തി​രി, കെ.​എ​ൻ.​കീ​പ്പേ​രി, കെ.​കൃ​ഷ്ണ​ൻ ഭ​ട്ട​തി​രി, എ​സ്.​എ.​മോ​ഹ​ന​ൻ ന​മ്പൂ​തി​രി, ഇ.​മോ​ഹ​ന​ൻ എ​ട​ക്കാ​നം, ഐ.​ഈ​ശ്വ​ര​ൻ മാ​സ്റ്റ​ർ എ​ന്നി​വ​ർ അ​റി​യി​ച്ചു.
21 ന് ​രാ​വി​ലെ 10 ന് ​അ​ര​യാ​ക്കി​ൽ വീ​ര​ഭ​ദ്ര​സ്വാ​മി ക്ഷേ​ത്ര​സ​മീ​പം നി​ന്നു ക​ല​വ​റ​ ഘോ​ഷ​യാ​ത്ര. 11 ന് ​ഉ​ണ്ണി ന​മ്പൂ​തി​രി​മാ​രു​ടെ പ​ഞ്ചാ​രി​മേ​ളം, തു​ട​ർ​ന്ന് അ​ന്ന​ദാ​നം. 2.30 ന് ​യ​ജ്ഞ​വും സാം​സ്‌​കാ​രി​ക സ​മ്മേ​ള​ന​വും എ​ട​നീ​ർ മ​ഠാ​ധി​പ​തി സ്വാ​മി കേ​ശ​വാ​ന​ന്ദ ഭാ​ര​തി ഉ​ദ്ഘാ​ട​നം ചെ​യ്യും. മു​ൻ സ​പ്താ​ഹ ആ​ചാ​ര്യ​ന്മാ​രെ​യും ക്ഷേ​ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ശേ​ഷ വ്യ​ക്തി​ക​ളെ​യും ആ​ദ​രി​ക്കും. സി​നി​മാ സം​ഗീ​തസം​വി​ധാ​യ​ക​ൻ കൈ​ത​പ്രം വി​ശ്വ​നാ​ഥ​ൻ ന​മ്പൂ​തി​രി സ്മ​ര​ണി​ക പ്ര​കാ​ശ​നം ചെ​യ്യും. വൈ​കു​ന്നേ​രം ആ​റി​ന് ആ​ചാ​ര്യ​വ​ര​ണം, ഏ​ഴി​ന് ഭ​ദ്ര​ദീ​പം കൊ​ളു​ത്തി യ​ജ്ഞാ​ചാ​ര്യ​ൻ ക​ല്ലം​വ​ള്ളി ഹ​രി ന​മ്പൂ​തി​രി പ്ര​ഭാ​ഷ​ണം ന​ട​ത്തും. രാ​ത്രി എ​ട്ടി​ന് ഡോ.​ജി.​കെ.​ശ്രീ​ഹ​രി പൂ​ത​നാ​മോ​ക്ഷം ക​ഥ​ക​ളി അ​വ​ത​രി​പ്പി​ക്കും. യ​ജ്ഞ ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ ആ​റു മു​ത​ൽ വി​ഷ്ണു​സ​ഹ​സ്ര​നാ​മ പാ​രാ​യ​ണം, സ​മൂ​ഹ​പ്രാ​ർ​ഥ​ന. രാ​ത്രി ഏ​ഴി​നു സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ൾ. 28 ന് ​സ​മാ​പി​ക്കും.
മേ​യ് ര​ണ്ടു മു​ത​ൽ 10 വ​രെ​യാ​ണ് പു​നഃ​പ്ര​തി​ഷ്ഠാ ബ്ര​ഹ്മ​ക​ല​ശോ​ത്​സ​വം. ത​ന്ത്രി കൈ​ത​പ്രം കോ​റ​മം​ഗ​ലം ഡോ.​നാ​രാ​യ​ണ​ൻ ന​മ്പൂ​തി​രി​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ലാ​ണ് താ​ന്ത്രി​ക ച​ട​ങ്ങു​ക​ൾ. മേ​യ് ഏ​ഴി​ന് പു​ല​ർ​ച്ചെ 3.12 നും 4.26 ​നും മ​ധ്യേ പു​നഃ​പ്ര​തി​ഷ്ഠ. തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ വി​വി​ധ പൂ​ജ​ക​ൾ, ഹോ​മ​ങ്ങ​ൾ, അ​ഭി​ഷേ​ക​ങ്ങ​ൾ എ​ന്നി​വ​യു​ണ്ടാ​കും. സ​മാ​പ​ന ദി​വ​സ​മാ​യ 10 ന് ​ഉ​ച്ച​യ്ക്ക് അ​ന്ന​ദാ​നം. വൈ​കു​ന്നേ​രം നാ​ലി​ന് ഇ​ര​ട്ട​ത്താ​യ​മ്പ​ക, ശ്രീ​ഭൂ​ത​ബ​ലി, തി​ട​മ്പു​നൃ​ത്തം, രാ​ത്രി 7.30 ന് ​ശാ​സ്താം​മൂ​ല വ​ന​ശാ​സ്താ ക്ഷേ​ത്ര​ത്തി​ലേ​ക്ക് എ​ഴു​ന്ന​ള്ള​ത്ത്. രാ​ത്രി എ​ട്ടി​ന് തി​രി​ച്ചെ​ഴു​ന്ന​ള്ള​ത്ത്. തു​ട​ർ​ന്ന് അ​ത്താ​ഴ​പൂ​ജ​യോ​ടെ സ​മാ​പി​ക്കും.