സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലേ​ത് തെ​റ്റാ​യ പ്ര​ചാ​ര​ണം: ക​ള​ക്ട​ര്‍
Sunday, April 21, 2019 2:46 AM IST
കാ​സ​ർ​ഗോ​ഡ്: വി​വി​പാ​റ്റ് സം​ബ​ന്ധി​ച്ച് സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ​രു​ന്ന​തു തെ​റ്റാ​യ പ്ര​ചാ​ര​ണ​മാ​ണെ​ന്നും ഇ​ത്ത​രം പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​വ​ര്‍​ക്കെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ ഡി.​സ​ജി​ത്ബാ​ബു. വോ​ട്ടിം​ഗ് യ​ന്ത്ര​ത്തി​ല്‍ വോ​ട്ട് ചെ​യ്ത സ്ഥാ​നാ​ര്‍​ഥി​ക്ക് നേ​രെ​യു​ള്ള ലൈ​റ്റ് അ​ല്ല തെ​ളി​ഞ്ഞ​തെ​ങ്കി​ല്‍ അ​മ​ര്‍​ത്തി​യ ബ​ട്ട​ണി​ല്‍​നി​ന്ന് വി​ര​ലെ​ടു​ക്കാ​തെ അ​ധി​കൃ​ത​ര്‍​ക്ക് കാ​ണി​ച്ച് കൊ​ടു​ക്കു​ക​യും പ​ത്ര​പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ത്തി വോ​ട്ട് മോ​ഷ​ണം ന​ട​ന്നു​വെ​ന്ന് ബോ​ധ്യ​പ്പെ​ടു​ത്തി​യ​തി​നു​ശേ​ഷം മാ​ത്രം ബ​ട്ട​ണി​ല്‍ നി​ന്നും വി​ര​ലെ​ടു​ക്ക​ണ​മെ​ന്നു​മാ​ണ് സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ക്കു​ന്ന​ത്. ഇ​തു തെ​റ്റാ​യ പ്ര​ചാ​ര​ണ​മാ​ണ്. വോ​ട്ട് ചെ​യ്ത സ്ഥാ​നാ​ര്‍​ഥി​യു​ടെ നേ​രെ​യു​ള്ള ലൈ​റ്റ് അ​ല്ല തെ​ളി​ഞ്ഞ​തെ​ങ്കി​ല്‍ ആ ​വി​വ​രം പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​റെ ഉ​ട​ന്‍ ത​ന്നെ അ​റി​യി​ക്ക​ണം. അ​ല്ലാ​തെ ബാ​ല​റ്റ് യൂ​ണി​റ്റി​ല്‍ വി​ര​ല​മ​ര്‍​ത്തി​പ്പി​ടി​ച്ച് നി​ല്‍​ക്കു​ക​യ​ല്ല വേ​ണ്ട​ത്. വോ​ട്ട് ചെ​യ്ത സ്ഥാ​നാ​ര്‍​ഥി​ക്ക് ത​ന്നെ​യാ​ണോ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്ത​പ്പെ​ട്ട​തെ​ന്ന് അ​റി​യു​ന്ന​തി​നാ​ണ് വി​വി​പാ​റ്റ് സം​വി​ധാ​നം ഉ​പ​യോ​ഗി​ക്കു​ന്ന​ത്. വോ​ട്ട​ര്‍​മാ​ര്‍ വോ​ട്ട് ചെ​യ്താ​ല്‍ തൊ​ട്ട​ടു​ത്തു​ള്ള വി​വി​പാ​റ്റ് മെ​ഷീ​നി​ല്‍ ഏ​ത് സ്ഥാ​നാ​ര്‍​ഥി​ക്കാ​ണോ വോ​ട്ട് ചെ​യ്ത​ത് അ​യാ​ളു​ടെ പേ​ര്, സീ​രി​യ​ല്‍ ന​മ്പ​ര്‍, ചി​ഹ്നം തു​ട​ങ്ങി​യ​വ ഏ​ഴ് സെ​ക്ക​ന്‍റോ​ളം സ്‌​ക്രീ​നി​ല്‍ കാ​ണാം. ശേ​ഷം ഇ​തി​ന്‍റെ സ്ലി​പ്പ് മെ​ഷീ​നി​നോ​ട് അ​നു​ബ​ന്ധി​ച്ചു​ള്ള ബോ​ക്‌​സി​ല്‍ വീ​ഴും. ഇ​ങ്ങ​നെ ഓ​രോ വോ​ട്ട​ര്‍​മാ​രു​ടെ​യും സ്ലി​പ്പ് വി​വി​പാ​റ്റ് മെ​ഷീ​നി​ലെ ബോ​ക്‌​സി​ല്‍ സൂ​ക്ഷി​ക്ക​പ്പെ​ടും.