മോ​ദി അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ എ​ന്തു​ണ്ടാ​വു​മെ​ന്ന് ജ​ന​ങ്ങ​ൾ​ക്ക​റി​യാം: സീ​താ​റാം യെ​ച്ചൂ​രി
Sunday, April 21, 2019 2:48 AM IST
പി​ലി​ക്കോ​ട്: ന​രേ​ന്ദ്ര മോ​ദി വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ എ​ന്താ​ണ് ഉ​ണ്ടാ​വു​ക​യെ​ന്ന് വി​ശ​ദീ​ക​രി​ക്കേ​ണ്ട​തി​ല്ലെ​ന്നും ജ​ന​ങ്ങ​ൾ​ക്ക് എ​ല്ലാം ന​ല്ല ബോ​ധ്യ​മു​ണ്ടെ​ന്നും സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി. എ​ൽ​ഡി​എ​ഫ് കാ​സ​ർ​ഗോ​ഡ് മ​ണ്ഡ​ലം സ്ഥാ​നാ​ർ​ഥി കെ.​പി. സ​തീ​ഷ് ച​ന്ദ്ര​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പൊ​തു​യോ​ഗം കാ​ലി​ക്ക​ട​വി​ൽ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഉ​ത്ത​രേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ ഭ​ക്ഷ​ണ​ത്തി​ന്‍റെ​യും വ​സ്ത്ര​ത്തി​ന്‍റെ​യും പേ​രി​ൽ മ​നു​ഷ്യ​രെ ത​ല്ലി​ക്കൊ​ന്ന ആ​ർ​എ​സും​എ​സും ബി​ജെ​പി​യു​മാ​ണ് കേ​ര​ള​ത്തി​ൽ വ​ന്ന് പു​തി​യ സം​സ്കാ​ര​ത്തി​ന്‍റെ വീ​മ്പ് പ​റ​യു​ന്ന​തെ​ന്ന് യെ​ച്ചൂ​രി പ​റ​ഞ്ഞു. വി.​വി. കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റ​വ​ന്യു മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ, സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി​യം​ഗം പി. ​ക​രു​ണാ​ക​ര​ൻ, ജി​ല്ലാ സെ​ക്ര​ട്ട​റി എം.​വി. ബാ​ല​കൃ​ഷ്ണ​ൻ, പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ടി.​വി. രാ​ജേ​ഷ് എം​എ​ൽ​എ, എം. ​രാ​ജ​ഗോ​പാ​ല​ൻ എം​എ​ൽ​എ, കെ.​പി. വ​ത്സ​ല​ൻ, കെ. ​കു​ഞ്ഞി​രാ​മ​ൻ, ടി.​വി. ഗോ​വി​ന്ദ​ൻ, കെ. ​ബാ​ല​കൃ​ഷ്ണ​ൻ, ഗോ​വി​ന്ദ​ൻ പ​ള്ളി​ക്കാ​പ്പി​ൽ, ഇ. ​കു​ഞ്ഞി​രാ​മ​ൻ, കെ. ​സു​ധാ​ക​ര​ൻ, എം.​വി. കോ​മ​ൻ ന​മ്പ്യാ​ർ, അ​സീ​സ് ക​ട​പ്പു​റം, പി.​വി. ഗോ​വി​ന്ദ​ൻ, പി.​പി. അ​ടി​യോ​ടി, ജോ​ൺ ഐ​മ​ൺ, കൈ​പ്ര​ത്ത് കൃ​ഷ്ണ​ൻ ന​മ്പ്യാ​ർ, സു​രേ​ഷ് പു​തി​യേ​ട​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.