വി​ഷം ക​ല​ക്കി മീ​ൻ​പി​ടിത്തം; പൂ​ക്ക​യം പു​ഴ​യി​ൽ മീ​നു​ക​ൾ ച​ത്തു​പൊ​ങ്ങുന്നു
Sunday, April 21, 2019 2:48 AM IST
രാ​ജ​പു​രം: മ​ല​യോ​ര​ത്ത് വി​ഷം ക​ല​ക്കി മീ​ൻ​പി​ടിത്തം വ്യാ​പ​ക​മാ​കു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം പൂ​ക്ക​യം പു​ഴ​യി​ൽ ച​ത്തു​പൊ​ങ്ങി​യ​ത് 15 കി​ലോ​യി​ല​ധി​കം മീ​നു​ക​ൾ. പൂ​ക്ക​യം പു​ഴ​യി​ൽ പാ​ല​ത്തി​ന് ഒ​രു കി​ലോ​മീ​റ്റ​ർ മു​ക​ൾ​ഭാ​ഗ​ത്താ​ണ് മീ​നു​ക​ൾ ച​ത്തു​പൊ​ങ്ങി​യ​ത്. പു​ഴ​യും പ​രി​സ​ര​വും നാ​റി​ത്തു​ട​ങ്ങി​യ​തോ​ടെ കു​റ്റി​ക്കോ​ൽ പ​ഞ്ചാ​യ​ത്തം​ഗം ജോ​സ് പാ​റ​ത്ത​ട്ടേ​ൽ, പ്ര​സാ​ദ്, ച​ന്ദ്ര​ൻ, ശി​വ​ജി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ച​ത്ത മീ​നു​ക​ളെ ശേ​ഖ​രി​ച്ചു ന​ശി​പ്പി​ച്ചു. ചെ​റു​മീ​നു​ക​ൾ മു​ത​ൽ ഒ​രു കി​ലോ​ഗ്രാ​മി​ല​ധി​കം തൂ​ക്കംവ​രു​ന്ന മീ​നു​ക​ൾ വരെ ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ടാ​യി​രു​ന്നു. തു​രി​ശു​പോ​ലു​ള്ള വി​ഷ​വ​സ്തുവാ​ണ് പു​ഴ​യി​ൽ ക​ല​ർ​ത്തി​യി​രി​ക്കു​ന്ന​ത്. പൂ​ക്ക​യം, ക​നീ​ല​ടു​ക്കം, ന​രി​യ​ന്‍റെ​പു​ന്ന എ​ന്നീ ഭാ​ഗ​ങ്ങ​ളി​ലു​ള്ള നൂ​റു​ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ളാ​ണ് അ​ല​ക്കാ​നും കു​ളി​ക്കാ​നു​മെ​ല്ലാം ഈ ​പു​ഴ​യെ ആ​ശ്ര​യി​ക്കു​ന്ന​ത്. പു​ഴ മ​ലി​ന​മാ​ക്കി​യ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് ജോ​സ് പാ​റ​ത്ത​ട്ടേ​ൽ രാ​ജ​പു​രം പോ​ലീ​സി​ന് പ​രാ​തി ന​ൽ​കി.