കാ​ണാ​താ​യ യു​വാ​വ് തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ല്‍
Sunday, April 21, 2019 10:53 PM IST
മു​ള്ളേ​രി​യ: കാ​ണാ​താ​യ യു​വാ​വി​നെ തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി. അ​ഡൂ​ര്‍ മ​ണ്ട​ബെ​ട്ടു​വി​ലെ ന​ന്ദ​ന്‍-​സ​രോ​ജി​നി ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ ര​വീ​ഷ് (23) ആ​ണ് മ​രി​ച്ച​ത്. ക​ണ്ണൂ​ര്‍ ആ​ല​ക്കോ​ട്ടെ റ​ബ​ര്‍ എ​സ്റ്റേ​റ്റി​ല്‍ ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ 16ന് ​കാ​ണാ​താ​യ​തി​നെ തു​ട​ര്‍​ന്ന് പോ​ലീ​സും ബ​ന്ധു​ക്ക​ളും അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ കാ​റ​ഡു​ക്ക പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് പി​ൻ​വ​ശ​ത്തു​ള്ള സോ​ഷ്യ​ല്‍ ഫോ​റ​സ്റ്റ​റി ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റ് ഓ​ഫീ​സി​നു സ​മീ​പ​മാ​ണ് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.