വോ​ട്ട​ർ​മാ​രെ വ​ല​ച്ച് വോ​ട്ടിം​ഗ് മെ​ഷീ​ൻ പ​ണി​മു​ട​ക്ക്
Wednesday, April 24, 2019 1:27 AM IST
കാ​സ​ർ​ഗോ​ഡ്: വോ​ട്ടിം​ഗ് മെ​ഷീ​ൻ ത​ക​രാ​റു​മൂ​ലം ജി​ല്ല​യി​ൽ വ്യാ​പ​ക​മാ​യി വോ​ട്ടിം​ഗ് വൈ​കി. നി​ര​വ​ധി​യി​ട​ങ്ങ​ളി​ൽ രാ​വി​ലെ ഒ​ന്നും ര​ണ്ടും മ​ണി​ക്കൂ​ർ വൈ​കി​യാ​ണ് പോ​ളിം​ഗ് ആ​രം​ഭി​ച്ച​ത്. ഇ​തു​മൂ​ലം വെ​യി​ൽ ക​ന​ക്കു​ന്ന​തി​നു മു​ന്പേ വോ​ട്ട് ചെ​യ്യാ​നെ​ത്തി​യ പ്രാ​യ​മാ​യ​വ​രും കൈ​ക്കു​ഞ്ഞു​ങ്ങ​ളു​മാ​യി വ​ന്ന​വ​രും മ​ണി​ക്കൂ​റു​ക​ളോ​ളം ക്യൂ​വി​ൽ കാ​ത്തു​നി​ൽ​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​യി.
ഈ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തി​ലെ ത​യ്യേ​നി 84-ാം ബൂ​ത്തി​ൽ വോ​ട്ടിം​ഗ് യ​ന്ത്രം കേ​ടാ​യ​തി​നെ തു​ട​ർ​ന്ന് മ​റ്റൊ​ന്ന് മാ​റ്റി സ്ഥാ​പി​ച്ചെ​ങ്കി​ലും അ​തും ത​ക​രാ​റി​ലാ​യി. തു​ട​ർ​ന്ന് എ​ട്ടോ​ടെ പു​തി​യ വോ​ട്ടിം​ഗ് യ​ന്ത്രം സ്ഥാ​പി​ച്ച​തി​നു ശേ​ഷ​മാ​ണ് വോ​ട്ടിം​ഗ് പു​ന​രാ​രം​ഭി​ച്ച​ത്. പാ​ലാ​വ​യ​ൽ 87-ാം ബൂ​ത്തി​ൽ വോ​ട്ടിം​ഗി​നെ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ർ വോ​ട്ടിം​ഗ് മ​നഃ​പൂ​ർ​വം വൈ​കി​ക്കു​ന്ന​താ​യി യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ പ​രാ​തി ന​ൽ​കി. ക​ടു​മേ​നി ക​ട​യ​ക്ക​ര ബൂ​ത്തി​ൽ വി​വി​പാ​റ്റ് മെ​ഷീ​നി​ൽ ചി​ഹ്നം തെ​ളി​യാ​ത്ത​തി​നെ തു​ട​ർ​ന്ന് മ​റ്റൊ​രു മെ​ഷീ​ൻ എ​ത്തി​ച്ച് ഒ​മ്പ​തി​നാ​ണ് വോ​ട്ടിം​ഗ് ആ​രം​ഭി​ച്ച​ത്. തൃ​ക്ക​രി​പ്പൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ൾ വ്യാ​പ​ക​മാ​യി പ​ണി​മു​ട​ക്കി. ഇ​തു​മൂ​ലം പ​ല​യി​ട​ങ്ങ​ളി​ലും പോ​ളിം​ഗ് മ​ന്ദ​ഗ​തി​യി​ലാ​യി​രു​ന്നു. തൃ​ക്ക​രി​പ്പൂ​ർ പ​ഞ്ചാ​യ​ത്തി​ൽ മാ​ത്രം നാ​ല് ബൂ​ത്തു​ക​ളി​ൽ വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ൾ പ​ണി​മു​ട​ക്കി. ഇ​തു​മൂ​ലം മ​ണി​ക്കൂ​റു​ക​ൾ വോ​ട്ടിം​ഗ് ത​ട​സ​പ്പെ​ട്ടു.
തൃ​ക്ക​രി​പ്പൂ​ർ സെ​ന്‍റ് പോ​ൾ​സ് എ​യു​പി സ്‌​കൂ​ളി​ലെ 163-ാം ന​മ്പ​ർ ബൂ​ത്തി​ലെ വോ​ട്ടിം​ഗ് മെ​ഷീ​ൻ ത​ക​രാ​റി​ലാ​യി. ഒ​രു മ​ണി​ക്കൂ​റോ​ളം ഇ​വി​ടെ വോ​ട്ടെ​ടു​പ്പ് നി​ർ​ത്തി​വെ​ച്ചു. മെ​ഷീ​ൻ ത​ക​രാ​ർ പ​രി​ഹ​രി​ച്ച് എ​ട്ട് ക​ഴി​ഞ്ഞാ​ണ് ആ​രം​ഭി​ച്ച​ത്. കൊ​യോ​ങ്ക​ര നോ​ർ​ത്ത് തൃ​ക്ക​രി​പ്പൂ​ർ എ​എ​ൽ​പി സ്‌​കൂ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന 173, 175 നന്പർ ബൂ​ത്തു​ക​ളി​ലെ വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ൾ പ്ര​വ​ർ​ത്തി​ക്കാ​ത്ത​തി​നാ​ൽ ഒ​ന്ന​ര മ​ണി​ക്കൂ​ർ വോ​ട്ടെ​ടു​പ്പ് നി​ർ​ത്തി​വ​യ്ക്കു​ക​യാ​യി​രു​ന്നു. രാ​വി​ലെ 8.45 ഓ​ടെ പു​തി​യ വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ൾ കൊ​ണ്ടു​വ​ന്നാ​ണ് വോ​ട്ടെ​ടു​പ്പ് ആ​രം​ഭി​ച്ച​ത്. ത​ങ്ക​യം എ​എ​ൽ​പി സ്‌​കൂ​ളി​ലെ 167-ാം ന​മ്പ​ർ ബൂ​ത്തി​ലും വോ​ട്ടിം​ഗ്‌ മെ​ഷീ​ൻ പ​ണി​മു​ട​ക്കി. വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തി​ലെ അ​രീ​ങ്ക​ല്ല് ബൂ​ത്തി​ൽ വോ​ട്ടിം​ഗ് മെ​ഷീ​ൻ ത​ക​രാ​റി​ലാ​യി. ഏ​റെ നേ​രം പോ​ളിം​ഗ് ത​ട​സ​പ്പെ​ട്ടു. ചെ​റു​വ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ കാ​രി​യി​ൽ എ​എ​ൽ​പി സ്‌​കൂ​ളി​ലെ 94-ാം ന​മ്പ​ർ ബൂ​ത്തി​ൽ രാ​വി​ലെ പോ​ളിം​ഗ് ആ​രം​ഭി​ച്ച് അ​ര മ​ണി​ക്കൂ​ർ പൂ​ർ​ത്തി​യാ​വും മു​മ്പ് മെ​ഷീ​ൻ ത​ക​രാ​റി​ലാ​യി. എ​ട്ടോ​ടെ ത​ക​രാ​ർ പ​രി​ഹ​രി​ച്ചു വോ​ട്ടെ​ടു​പ്പ് പു​ന​രാ​രം​ഭി​ച്ചു. പി​ലി​ക്കോ​ട് വ​യ​ൽ ഗ​വ. സ്‌​കൂ​ളി​ലെ 115-ാം ന​മ്പ​ർ ബൂ​ത്തി​ൽ വോ​ട്ടിം​ഗ് മെ​ഷീ​ൻ ത​ക​രാ​റി​ലാ​യ​ത് മൂ​ലം ര​ണ്ട് മ​ണി​ക്കൂ​റോ​ളം പോ​ളിം​ഗ് ത​ട​സ​പ്പെ​ട്ടു. പ​ട​ന്ന ടൗ​ണി​ലെ മൂ​സ​ഹാ​ജി മു​ക്ക് അ​ങ്ക​ണ​വാ​ടി​യി​ൽ പ്ര​വ​ർ​ത്തി​ച്ച 134-ാം ന​മ്പ​ർ ബൂ​ത്തി​ലെ വോ​ട്ടിം​ഗ് മെ​ഷീ​ൻ പ​ണി​മു​ട​ക്കി​യ​ത് ഏ​റെ നേ​രം ത​ർ​ക്ക​ത്തി​നി​ട​യാ​ക്കി. പു​തി​യ​ത് എ​ത്തി​ച്ച് പ്ര​ശ്‌​നം പ​രി​ഹ​രി​ച്ചു. വ​ലി​യ​പ​റ​മ്പ് പ​ഞ്ചാ​യ​ത്തി​ലെ പ​ട​ന്ന​ക്ക​ട​പ്പു​റം ഗ​വ. ഫി​ഷ​റീ​സ് സ്‌​കൂ​ൾ ബൂ​ത്തി​ലും മെ​ഷീ​ൻ ത​ക​രാ​റി​ലാ​യെ​ങ്കി​ലും അ​ര മ​ണി​ക്കൂ​ർ കൊ​ണ്ട് ത​ക​രാ​ർ നീ​ക്കി. മം​ഗ​ല്‍​പ്പാ​ടി കു​ക്കാ​ര്‍ സ്‌​കൂ​ളി​ലെ 92-ാം ന​മ്പ​ര്‍ പോ​ളിം​ഗ് ബൂ​ത്തി​ല്‍ രാ​വി​ലെ വോ​ട്ടെ​ടു​പ്പ് തു​ട​ങ്ങി​യ ഉ​ട​ന്‍​ത​ന്നെ യ​ന്ത്രം അ​ര​മ​ണി​ക്കൂ​ര്‍ പ​ണി​മു​ട​ക്കി. വീ​ണ്ടും ന​ന്നാ​ക്കി​യ​പ്പോ​ള്‍ വേ​ഗ​ത കു​റ​യു​ക​യും ചെ​യ്തു. 91-ാം ന​മ്പ​ര്‍ ബൂ​ത്തി​ല്‍ രാ​വി​ലെ ഏ​ഴി​ന് യ​ന്ത്രം പ്ര​വ​ര്‍​ത്തി​ച്ചി​ല്ല. ഒ​രു മ​ണി​ക്കൂ​റോ​ളം പ്ര​വ​ര്‍​ത്തി​ക്കാ​തി​രു​ന്ന യ​ന്ത്ര​ത്തി​ന്‍റെ ത​ക​രാ​ര്‍ പി​ന്നീ​ട് പ​രി​ഹ​രി​ക്കു​ക​യും വോ​ട്ടെ​ടു​പ്പ് പു​ന​രാ​രം​ഭി​ക്കു​ക​യും ചെ​യ്തു. 90-ാം ന​മ്പ​ര്‍ ബൂ​ത്തി​ല്‍ യ​ന്ത്രം ഇ​ട​യ്ക്കി​ടെ പ​ണി​മു​ട​ക്കി. മി​യാ​പ​ദ​വ് കു​ളൂ​ര്‍ സ്‌​കൂ​ളി​ലെ 55- ാം ന​മ്പ​ര്‍ ബൂ​ത്തി​ലെ വോ​ട്ടിം​ഗ് യ​ന്ത്ര​വും കേ​ടാ​യി.
കൈ​പ്പ​ത്തി​ക്ക് നേ​രെ​യു​ള്ള ബ​ട്ട​ണ്‍ പ​ണി​മു​ട​ക്കി​യ​തി​നെത്തു​ട​ര്‍​ന്ന് മു​ള്ളേ​രി​യ എ​യു​പി സ്‌​കൂ​ളി​ലെ 174-ാം ന​മ്പ​ര്‍ ബൂ​ത്തി​ല്‍ വോ​ട്ടിം​ഗ് തു​ട​ങ്ങി​യ​ത് ഒ​രു​മ​ണി​ക്കൂ​ര്‍ വൈ​കി​യാ​ണ്. ബ​ട്ട​ണ്‍ പ​ണി​മു​ട​ക്കി​യ​താ​യു​ള്ള പ​രാ​തി​യെ തു​ട​ര്‍​ന്ന് മെ​ഷീ​ന്‍ മാ​റ്റി​യ ശേ​ഷ​മാ​ണ് വോ​ട്ടെ​ടു​പ്പ് ആ​രം​ഭി​ച്ച​ത്. നീ​ര്‍​ച്ചാ​ല്‍ മ​ഹാ​ജ​ന സം​സ്‌​കൃ​ത സ്‌​കൂ​ളി​ലെ 61-ാം ബൂ​ത്ത്, കാ​റ​ഡു​ക്ക ഗ​വ.​ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ 187-ാം ബൂ​ത്ത്, മാ​ന്യ സ്‌​കൂ​ളി​ലെ 71-ാം ന​മ്പ​ര്‍ ബൂ​ത്ത്, മാ​ര്‍​പ്പ​ന​ടു​ക്ക സ്‌​കൂ​ളി​ലെ 80-ാം ന​മ്പ​ര്‍ ബൂ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ വോ​ട്ടിം​ഗ് മെ​ഷീ​ന്‍ പ​ണി​മു​ട​ക്കി​യ​തി​നെ തു​ട​ര്‍​ന്ന് ഒ​രു​മ​ണി​ക്കൂ​ര്‍ വൈ​കി​യാ​ണ് വോ​ട്ടെ​ടു​പ്പ് ആ​രം​ഭി​ച്ച​ത്. കാ​റ​ടു​ക്ക പ​ണി​യ സ്‌​കൂ​ളി​ലെ 184-ാം ന​മ്പ​ര്‍ ബൂ​ത്തി​ല്‍ മൂ​ന്ന് മ​ണി​ക്കൂ​റി​ലേ​റെ വൈ​കി​യാ​ണ് വോ​ട്ടെ​ടു​പ്പ് തു​ട​ങ്ങി​യ​ത്. മൊ​ഗ്രാ​ല്‍ പു​ത്തൂ​രി​ലെ 3,13,14 നന്പർ ബൂ​ത്തു​ക​ളി​ല്‍ വോ​ട്ടിം​ഗ് യ​ന്ത്രം പ​ണി​മു​ട​ക്കി​യ​തി​നെ തു​ട​ര്‍​ന്ന് ഒ​രു​മ​ണി​ക്കൂ​റോ​ളം വൈ​കി.
കോ​ടോ​ത്ത് 56-ാം ബൂ​ത്തി​ൽ ഒ​ന്ന​ര​മ​ണി​ക്കൂ​ർ, ഇ​രി​യ 164-ാം ബൂ​ത്തി​ൽ ഒ​രു മ​ണി​ക്കൂ​ർ, ചു​ള്ളി​ക്ക​ര തൂ​ങ്ങ​ൽ 69-ാം ബൂ​ത്തി​ൽ ഒ​രു മ​ണി​ക്കൂ​ർ എ​ന്നി​ങ്ങ​നെ വൈ​കി. പ്രാ​ന്ത​ർ​കാ​വി​ലെ 102-ാം ബൂ​ത്തി​ൽ ഉ​ച്ച​യ്ക്ക് 12 ഒാ​ടെ വി​വി​പാ​റ്റ് മെ​ഷി​ൻ ത​ക​രാ​റി​ലാ​യ​തി​നെ​ത്തു​ട​ർ​ന്ന് ഒ​രു മ​ണി​ക്കൂ​റോ​ളം വോ​ട്ടിം​ഗ് ത​ട​സ​പ്പെ​ട്ടു. പ​ഴ​യ​ത് സീ​ൽ വ​ച്ച​ശേ​ഷം പു​തി​യ വോ​ട്ടിം​ഗ് മെ​ഷീ​ൻ സ്ഥാ​പി​ച്ച് വോ​ട്ടിം​ഗ് പു​ന​രാ​രം​ഭി​ച്ചു. പ​ന​ത്ത​ടി 99, ചു​ള്ളി​ക്ക​ര 88, പാ​ണ​ത്തൂ​ർ 105 ബൂ​ത്തുക​ളി​ലും പ​രി​ശോ​ധ​ന​യ്ക്ക് ഇ​ട​യി​ൽ​ത്ത​ന്നെ മെ​ഷീ​നി​ൽ ത​ക​രാ​ർ ക​ണ്ട​തി​നെ​ത്തു​ട​ർ​ന്ന് വൈ​കി​യാ​ണ് വോ​ട്ടെ​ടു​പ്പ് തു​ട​ങ്ങി​യ​ത്.
കു​ന്നും​കൈ പു​ത്ത​രി​യം​ക​ല്ല് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് പ​ള്ളി ബൂ​ത്തി​ലെ യ​ന്ത്രം പ​ണി​മു​ട​ക്കി​യ​ത് മൂ​ന്നു ത​വ​ണ. ഇ​തോ​ടെ വോ​ട്ട് ചെ​യ്യാ​നെ​ത്തി​യ​വ​ര്‍​ക്ക് മ​ണി​ക്കൂ​റു​ക​ള്‍ കാ​ത്തു​നി​ല്‍​ക്കേ​ണ്ടി വ​ന്നു. ക​ടു​മേ​നി ക​ട​യ​ക്ക​ര കോ​ള​നി​യി​ലെ​യും എ​ട​ത്തോ​ട് ജി​യു​പി​എ​സ് സ്‌​കൂ​ളി​ലെ​യും പ​ന​ത്ത​ടി ഗ​വ.​സ്‌​കൂ​ളി​ലെ​യും യ​ന്ത്ര​ങ്ങ​ള്‍ പ​ണി​മു​ട​ക്കി​യ​തും വോ​ട്ട​ര്‍​മാ​രെ ക​ഷ്ട​ത്തി​ലാ​ക്കി. ത​ക​രാ​ര്‍ പ​രി​ഹ​രി​ക്കാ​ന്‍ ആ​വ​ശ്യ​മാ​യ അ​ടി​യ​ന്ത​ര സം​വി​ധാ​നം ഒ​രു​ക്കാ​ത്ത​തും വോ​ട്ട​ര്‍​മാ​രെ ചൊ​ടി​പ്പി​ച്ചു.
മ​ല​യോ​ര​ത്തെ പ​ല ബൂ​ത്തു​ക​ളി​ലും വോ​ട്ട് ചെ​യ്യാ​ന്‍ വ​ള​രെ താ​മ​സം നേ​രി​ട്ടു. വി​വി​പാ​റ്റ് മെ​ഷീ​നാ​ണ് പ​ണി മു​ട​ക്കി​യി​ത്. വി​വി​പാ​റ്റി​ല്‍ സ്ലി​പ്പ് വ​രാ​ന്‍ ഏ​ഴു​സെ​ക്ക​ന്‍​ഡ് സ​മ​യ​മാ​ണ് പ​റ​ഞ്ഞി​രു​ന്ന​ത്. എ​ന്നാ​ല്‍ പ​ല​യി​ട​ങ്ങ​ളി​ലും 10 സെ​ക്ക​ന്‍​ഡ് മു​ത​ല്‍ 15 സെ​ക്ക​ന്‍​ഡ് വ​രെ സ​മ​യ​മെ​ടു​ത്തു. പ​ര​പ്പ​യി​ലും കു​ന്നും​കൈ​യി​ലും പ​ന​ത്ത​ടി​യി​ലും ബി​രി​ക്കു​ള​ത്തും മാ​ലോ​ത്തും വോ​ട്ടിം​ഗ് മെ​ഷീ​നൊ​പ്പം ഇ​ത്ത​ര​ത്തി​ല്‍ വീ​വി​പാ​റ്റു​കൂ​ടി വോ​ട്ട​ര്‍​മാ​രെ ക​ഷ്ട​ത്തി​ലാ​ക്കി.