പ്ര​മു​ഖ​ർ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി =ഉ​ണ്ണി​ത്താ​ൻ വോ​ട്ട് ചെ​യ്തി​ല്ല
Wednesday, April 24, 2019 1:27 AM IST
കാ​സ​ർ​ഗോ​ഡ്: എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കെ.​പി. സ​തീ​ഷ്ച​ന്ദ്ര​ൻ നീ​ലേ​ശ്വ​രം വ​ള്ളി​ക്കു​ന്ന് ഐ​ടി​ഐ​യി​ലെ 23-ാം ന​ന്പ​ർ ബൂ​ത്തി​ലും എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി ര​വീ​ശ​ത​ന്ത്രി കു​ണ്ടാ​ർ കു​ണ്ടാ​ർ എ​യു​പി സ്കൂ​ളി​ലെ 175-ാം ന​ന്പ​ർ ബൂ​ത്തി​ലും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. എ​ന്നാ​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ വോ​ട്ട് ചെ​യ്തി​ല്ല. കൊ​ല്ലം ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ലെ കോ​യി​ക്ക​ൽ ഗ​വ.​യു​പി സ്കൂ​ളി​ലാ​യി​രു​ന്നു ഉ​ണ്ണി​ത്താ​ന് വോ​ട്ട്. നാ​ട്ടി​ൽ​പ്പോ​യി തി​രി​ച്ചെ​ത്താ​നു​ള്ള ബു​ദ്ധി​മു​ട്ട് കാ​ര​ണ​മാ​ണ് അ​ദ്ദേ​ഹം വോ​ട്ട് ചെ​യ്യാ​തി​രു​ന്ന​ത്.
റ​വ​ന്യു​മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ കോ​ളി​യ​ടു​ക്കം ഗ​വ.​യു​പി സ്കൂ​ളി​ലും പി. ​ക​രു​ണാ​ക​ര​ൻ നീ​ലേ​ശ്വ​രം എ​ൻ​കെ​ബി​എം സ്കൂ​ളി​ലും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. എം​എ​ൽ​എ​മാ​രാ​യ എ​ൻ.​എ. നെ​ല്ലി​ക്കു​ന്ന് നെ​ല്ലി​ക്കു​ന്ന് ഗേ​ൾ​സ് സ്കൂ​ളി​ലും കെ. ​കു​ഞ്ഞി​രാ​മ​ൻ കൂ​ട്ട​ക്ക​നി ഗ​വ. യു​പി സ്കൂ​ളി​ലും എം. ​രാ​ജ​ഗോ​പാ​ല​ൻ ക​യ്യൂ​ർ ജി​എ​ച്ച്എ​സ്എ​സി​ലും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഹ​ക്കിം കു​ന്നി​ൽ പ​ള്ളി​ക്ക​ര ഗ​വ. വെ​ൽ​ഫ​യ​ർ സ്കൂ​ളി​ലും സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി എം.​വി. ബാ​ല​കൃ​ഷ്ണ​ൻ മു​ഴ​ക്കോം ഗ​വ. യു​പി സ്കൂ​ളി​ലും മു​സ്‌​ലിം ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​സി. ഖ​മ​റു​ദീ​ൻ തൃ​ക്ക​രി​പ്പൂ​ർ എ​ട​ച്ചാ​ക്കൈ എ​യു​പി സ്കൂ​ളി​ലും സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി ഗോ​വി​ന്ദ​ൻ പ​ള്ളി​ക്കാ​പ്പി​ൽ രാ​വ​ണീ​ശ്വ​രം ജി​എ​ച്ച്എ​സ്എ​സി​ലും ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​ശ്രീ​കാ​ന്ത് ബേ​ക്ക​ൽ ഫി​ഷ​റീ​സ് ഹൈ​സ്കൂ​ളി​ലും മു​ൻ​മ​ന്ത്രി സി.​ടി. അ​ഹ​മ്മ​ദ​ലി നാ​യ​ന്മാ​ർ​മൂ​ല അ​ങ്ക​ണ​വാ​ടി​യി​ലും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. മ​ധു​ര​രാ​ജ, മാ​സ്റ്റ​ർ​പീ​സ് എ​ന്നീ സി​നി​മ​ക​ളി​ലൂ​ടെ ശ്ര​ദ്ധേ​യാ​യ സി​നി​മ​താ​രം മ​ഹി​മ ന​ന്പ്യാ​ർ നാ​യ​ന്മാ​ർ​മൂ​ല ടി​ഐ​എ​ച്ച്എ​സ്എ​സി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. ജി​ല്ല​യി​ലെ ഏ​ക ട്രാ​ൻ​സ്ജെ​ൻ​ഡ​ർ വോ​ട്ട​റാ​യ ഇ​ഷ കി​ഷോ​ർ കാ​ഞ്ഞ​ങ്ങാ​ട് ദു​ർ​ഗ സ്കൂ​ളി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി.