ബി​ജെ​പി പ​രാ​തി ന​ല്‍​കി
Wednesday, April 24, 2019 1:27 AM IST
കാ​സ​ര്‍​ഗോ​ഡ്: ലോ​ക്‌​സ​ഭാ തെ​രെ​ഞ്ഞെ​ടു​പ്പി​ല്‍ മ​ണ്ഡ​ല​ത്തി​ലെ പ​ല ബൂ​ത്തു​ക​ളി​ലും സ​മ്മ​തി​ദാ​നം രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​ല്‍ വ​രു​ന്ന കാ​ല​താ​മ​സം ചൂ​ണ്ടി​ക്കാ​ട്ടി ബി​ജെ​പി കാ​സ​ര്‍​ഗോ​ഡ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​ശ്രീ​കാ​ന്ത് ജി​ല്ലാ​വ​ര​ണാ​ധി​കാ​രി​ക്കും സം​സ്ഥാ​ന തെ​രെ​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നും പ​രാ​തി ന​ല്‍​കി. പ​ല ബൂ​ത്തു​ക​ളി​ലും വോ​ട്ട​ര്‍ പ​ട്ടി​ക വാ​യി​ക്കു​ന്ന​തി​ലും തു​ട​ര്‍​ന്ന് സ​മ്മ​തി​ദാ​നം രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​ലും കാ​ല​താ​മ​സം നേ​രി​ട്ടു. ഇ​ത് പോ​ളിം​ഗ് ശ​ത​മാ​നം കു​റ​യ്ക്കാ​നൂ​ള്ള ആ​സൂ​ത്രി​ത​ശ്ര​മ​മാ​ണോ എ​ന്നും സം​ശ​യി​ക്കേ​ണ്ട​തു​ണ്ട്. സി​പി​എം പാ​ര്‍​ട്ടി​യു​ടെ ശ​ക്തി​കേ​ന്ദ്ര​ങ്ങ​ളി​ല്‍ സ്ഥി​തി​ചെ​യ്യു​ന്ന വെ​ബ് കാ​സ്റ്റിം​ഗ് സൗ​ക​ര്യം ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ള്ള ബൂ​ത്തു​ക​ളി​ല്‍ പോ​ലും വ്യാ​പ​ക​മാ​യ രീ​തി​യി​ല്‍ ക​ള്ള​വോ​ട്ട് ന​ട​ക്കു​ന്നു​ണ്ട്. വോ​ട്ട​ര്‍​പ്പ​ട്ടി​ക​യി​ല്‍​നി​ന്നു പേ​രു നീ​ക്കം​ചെ​യ്ത​താ​യു​ള്ള പ​രാ​തി​യും ധാ​രാ​ള​മാ​യി ല​ഭി​ക്കു​ന്നു​ണ്ടെ​ന്ന് ശ്രീ​കാ​ന്ത് പ​റ​ഞ്ഞു.