ഫ്‌​ള​യിം​ഗ് സ്‌​ക്വാ​ഡ് 2,80,000 രൂ​പ പി​ടി​കൂ​ടി
Wednesday, April 24, 2019 1:27 AM IST
നീ​ലേ​ശ്വ​രം: തെ​ര​ഞ്ഞെ​ടു​പ്പ് ദി​ന​ത്തി​ല്‍ ഫ്‌​ള​യിം​ഗ് സ്‌​ക്വാ​ഡ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 2,80,000 രൂ​പ പി​ടി​കൂ​ടി. നീ​ലേ​ശ്വ​രം ക​രു​വാ​ച്ചേ​രി​യി​ല്‍ കാ​റി​ല്‍​നി​ന്നാ​ണ് പ​ണം പി​ടി​കൂ​ടി​യ​ത്. സ്‌​ക്വാ​ഡ് മ​ജി​സ്‌​ട്രേ​റ്റ് മ​ധു ക​രി​മ്പി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

ര​ണ്ടാം സെ​മ​സ്റ്റ​ർ പി​ജി
പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ൽ മാ​റ്റം

നീ​ലേ​ശ്വ​രം: 25ന് ​ആ​രം​ഭി​ക്കു​ന്ന ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ​രീ​ക്ഷ​യി​ൽ നെ​ഹ്റു ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ് പ​രീ​ക്ഷ കേ​ന്ദ്ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്ത വി​ദ്യാ​ർ​ഥി​ക​ൾ പ​ട​ന്ന​ക്കാ​ട് സി.​കെ. നാ​യ​ർ കോ​ളേ​ജി​ൽ പ​രീ​ക്ഷ എ​ഴു​തേ​ണ്ട​താ​ണെ​ന്ന് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ടി. വി​ജ​യ​ൻ അ​റി​യി​ച്ചു. നെ​ഹ്റു കോ​ളേ​ജ് ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​മാ​യ​തി​നാ​ൽ സു​ര​ക്ഷാ​കാ​ര​ണ​ങ്ങ​ളാ​ലാ​ണ് പ​രീ​ക്ഷാ​കേ​ന്ദ്രം മാ​റ്റു​ന്ന​ത്.