ഭ​ക്ഷ​ണ​സൗ​ക​ര്യ​മൊ​രു​ക്കി മാ​തൃ​ക​യാ​യി കു​ടും​ബ​ശ്രീ
Wednesday, April 24, 2019 1:27 AM IST
കാ​സ​ർ​ഗോ​ഡ്: ലോ​ക​്സ​ഭാ തെ​ര​ഞ്ഞ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ വോ​ട്ടെ​ടു​പ്പ് കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഭ​ക്ഷ​ണ​സൗ​ക​ര്യ​മൊ​രു​ക്കി​യ​ത് കു​ടും​ബ​ശ്രീ. പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ഭ​ക്ഷ​ണ​വും കു​ടി​വെ​ള്ള​വും ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​യാ​ണ് കു​ടും​ബ​ശ്രീ ജി​ല്ലാ​മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​ത​ത് കു​ടു​ംബ​ശ്രീ യൂ​ണി​റ്റു​ക​ള്‍ മു​ഖേ​ന എ​ത്തി​ച്ചുന​ല്‍​കി​യ​ത്. പ​ല​പ്പോ​ഴും തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ങ്ങ​ളി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ഭ​ക്ഷ​ണം ല​ഭ്യ​മ​ല്ലാ​ത്ത അ​വ​സ്ഥ ഉ​ണ്ടാ​കാ​റു​ണ്ട്. ഇ​തി​നു പ​രി​ഹാ​ര​മെ​ന്ന നി​ല​യി​ലാ​ണ് കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ള്‍ മു​ഖേ​ന ഭ​ക്ഷ​ണ സൗ​ക​ര്യ​മൊ​രു​ക്കി​യ​ത്. പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് പൂ​ര്‍​ത്തി​യാ​യ​തി​നു​ശേ​ഷം പ​രി​സ​രം ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ കു​ടും​ബ​ശ്രീ​യു​ടെ​യും ഹ​രി​ത​ക​ര്‍​മ​സേ​ന​യു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് ശു​ചീ​ക​രി​ച്ച​ത്. പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ല്‍ എ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് 200 രൂ​പ​യു​ടെ കൂ​പ്പ​ണാ​ണ് ന​ല്‍​കി​യി​രു​ന്ന​ത്. രാ​വി​ലെ 5.30 ന് ബെ​ഡ്‌​കോ​ഫി​യും, 8.30 ന് പ്ര​ഭാ​ത​ഭ​ക്ഷ​ണ​വും 11ന് ​ചാ​യ​യും ല​ഘു​ഭ​ക്ഷ​ണ​വും ഒ​ന്നി​ന് ഉ​ച്ച​ഭ​ക്ഷ​ണ​വും 3.30ന് ​ചാ​യ​യു​മാ​ണ് ഒ​രു​ക്കി​യി​രു​ന്ന​ത്. കൂ​ടാ​തെ വോ​ട്ടിം​ഗ് പൂ​ര്‍​ത്തി​യാ​ക്കി സാ​ധ​ന​സാ​മ​ഗ്രി​ക​ള്‍ ഏ​ല്‍​പ്പി​ക്കാ​ന്‍ സ്വീ​ക​ര​ണകേ​ന്ദ്ര​ത്തിലെ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ആ​വ​ശ്യ​മാ​യ ഭ​ക്ഷ​ണ​വും കു​ടും​ബ​ശ്രീ ത​ന്നെ ന​ല്‍​കി.