83-ാം വ​യ​സി​ല്‍ ക​ന്നി​വോ​ട്ടു​മാ​യി ആ​സി​യു​മ്മ
Wednesday, April 24, 2019 1:27 AM IST
കാ​സ​ർ​ഗോ​ഡ്: 83-ാം വ​യ​സി​ല്‍ ക​ന്നി​വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​തി​ന്‍റെ ആ​ഹ്ലാ​ദ​ത്തി​ലാ​ണ് ഭി​ന്ന​ശേ​ഷി വോ​ട്ട​റാ​യ ആ​സി​യു​മ്മ. എ​ൻ​മ​ക​ജെ പ​ഞ്ചാ​യ​ത്തി​ലെ ഷേ​ണി വി​ല്ലേ​ജി​ലെ ഏ​ല്‍​ക്കാ​ന ഷേ​ണി​മൂ​ല സ്വ​ദേ​ശിനി​യാ​യ ആ​സി​യു​മ്മ അ​ങ്ക​ണ​വാ​ടി അ​ധ്യാ​പി​ക​യാ​യ യ​ശോ​ദ​യു​ടെ​യും മ​രു​മ​ക​ളു​ടെ​യും കൈ​പി​ടി​ച്ചാ​ണ് ഏ​ല്‍​ക്കാ​ന എ​ജെ​ബി എ​സി​ലെ 189 -ാം ന​മ്പ​ര്‍ പോ​ളിം​ഗ് ബൂ​ത്തി​ലെ​ത്തി ത​ന്‍റെ ആ​ദ്യ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ആ​സി​യു​മ്മ​യു​ടെ മ​ക​ന്‍ ജു​നൈ​ദും ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​ണ്. ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്കാ​യി പ്ര​ത്യേ​കം ഏ​ര്‍​പ്പാ​ടാ​ക്കി​യ ആം​ബു​ല​ന്‍​സി​ലാ​ണ് ഇ​വ​ര്‍ പോ​ളിം​ഗ് ബൂ​ത്തി​ല്‍ എ​ത്തി​യ​ത്.