ജി​ല്ല​യി​ൽ ഉ​യ​ർ​ന്ന പോ​ളിം​ഗ്‌ സി​പി​എം കേ​ന്ദ്ര​ങ്ങ​ളി​ൽ
Thursday, April 25, 2019 6:07 AM IST
കാ​ഞ്ഞ​ങ്ങാ​ട്: കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ൽ കൂ​ടു​ത​ൽ പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി​യ​ത് സി​പി​എം കേ​ന്ദ്ര​ങ്ങ​ളി​ൽ. ഹൊ​സ്ദു​ർ​ഗ് താ​ലൂ​ക്കി​ലെ പ​ള്ളി​ക്ക​ര, മ​ടി​ക്കൈ, കി​നാ​നൂ​ർ- ക​രി​ന്ത​ളം, ക​യ്യൂ​ർ-​ചീ​മേ​നി, ചെ​റു​വ​ത്തൂ​ർ, പി​ലി​ക്കോ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് ഉ​യ​ർ​ന്ന പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ഇ​വി​ടു​ത്തെ 47 ബൂ​ത്തു​ക​ളി​ൽ 90 ഉം ​അ​തി​നു മു​ക​ളി​ലു​മാ​ണ് പോ​ളിം​ഗ്. ഇ​തി​ൽ ഏ​റ്റ​വും ഉ​യ​ർ​ന്ന പോ​ളിം​ഗ് നീ​ലേ​ശ്വ​രം പാ​ലാ​യി എ​എ​ൽ​പി സ്കൂ​ളി​ലെ ബൂ​ത്തി​ലാ​ണ്-98.2 ശ​ത​മാ​നം.

രാ​വ​ണേ​ശ്വ​രം - 90.1, മ​ടി​ക്കൈ പൂ​ത്ത​ക്കാ​ൽ-90. 6, മ​ടി​ക്കൈ പൂ​ത്ത​ക്കാ​ൽ-92, ജി​എ​ച്ച്എ​സ്എ​സ് കാ​ഞ്ഞി​ര​പ്പൊ​യി​ൽ- 96.9, കാ​ഞ്ഞി​ര​പ്പൊ​യി​ൽ- 96, ജി​എ​ൽ​പി​എ​സ് മ​ല​പ്പ​ച്ചേ​രി-91.8, ജി​യു​പി​എ​സ് മ​ടി​ക്കൈ - 93.1, ജി​എ​ച്ച്എ​സ്എ​സ് ക​ക്കാ​ട്ട് - 94.8, ജി​എ​ച്ച്എ​സ്എ​സ് ക​ക്കാ​ട്ട് - 95, കോ​ടോ​ത്ത് അം​ബേ​ദ്ക​ർ - 92.9, നീ​ലേ​ശ്വ​രം ആ​ശ്വാ​സ കേ​ന്ദ്രം - 93.2, യൂ​ണി​വേ​ഴ്സി​റ്റി കാ​മ്പ​സ് - 94.8, ചി​ത്ത​മ​ത്ത് എ​യു​പി​എ​സ് - 93. 2, ക​യ്യൂ​ർ വി​എ​ച്ച്എ​സ്എ​സ് - 94.7, ചെ​റി​യാ​ക്ക​ര ജി​എ​ൽ​പി​എ​സ് - 94.7, പൊ​താ​വൂ​ർ എ​യു​പി​എ​സ് - 90.5, മു​ഴ​ക്കോ​ത്ത് ജി​യു​പി​എ​സ് - 94.3, പു​ല്ലൂ​ഞ്ഞി​പ്പാ​റ എ​യു​പി എ​സ്- 90.7, പു​ലി​യ​ന്നൂ​ർ ജി​എ​ൽ​പി​എ​സ് - 97, കു​ണ്യം എ​എ​ൽ​പി​എ​സ് - 96.8, ചെ​ന്ന​ടു​ക്കം ജി​എ​ൽ​പി​എ​സ് - 90, അ​ച്ചാം​തു​രു​ത്തി രാ​ജാ​സ് എ​എ​ൽ​പി​എ​സ് - 90.8, കാ​രി​യി​ൽ എ​എ​ൽ​പി​എ​സ്- 93.6, കു​ട്ട​മ​ത്ത് ജി​എ​ച്ച്എ​സ്എ​സ് - 90.8, കൊ​വ്വ​ൽ എ​യു​പി​എ​സ്‌ 91.4, സി​കെ​എ​ൻ എം ​ജി സ്കൂ​ൾ - 91, പി​ലി​ക്കോ​ട് ജി​ഡ​ബ്ല്യു എ​ൽ​പി​എ​സ്- 91.2, ച​ന്തേ​ര ജി​യു​പി​എ​സ്- 90. 5, പു​ത്തി​ലോ​ട്ട് എ​യു​പി​എ​സ് - 97, കൊ​ട​ക്കാ​ട് കേ​ള​പ്പ​ജി ജി​വി​എ​ച്ച്എ​സ്എ​സ് - 94.2, കൊ​ട​ക്കാ​ട് ജി​ഡ​ബ്ല്യു​യു​പി - 93.2, പൊ​ള്ള​പ്പൊ​യി​ൽ എ​എ​ൽ​പി - 96.1, പാ​ടി​ക്കാ​ൽ ജി​യു​പി - 93.7, വെ​ള്ള​ച്ചാ​ൽ എം​ആ​ർ​എ​സ് - 96.3, ഓ​ലാ​ട്ട് കെ​കെ​എ​ൻ​എം​സി​യു​പി - 96, ഓ​രി എ​എ​ൽ​പി - 92.6, ഉ​ദി​നൂ​ർ സെ​ൻ​ട്ര​ൽ ജി​എ​ച്ച്എ​സ്എ​സ് - 94.4, കി​നാ​ത്തി​ൽ ശി​ശു​മ​ന്ദി​രം- 94.1.