കുരുന്നു സ്വപ്നങ്ങളുടെ "മ​ധു​ര​മാ​മ്പ​ഴ​ക്കാ​ലം'
Thursday, April 25, 2019 6:07 AM IST
കാ​ഞ്ഞ​ങ്ങാ​ട്: പ്ര​കൃ​തി​യു​ടെ മാ​ധു​ര്യം ആ​സ്വ​ദി​ക്കു​ന്ന​തി​നാ​യി ഗ്രീ​ൻ എ​ർ​ത്ത് കേ​ര​ള വ​ർ​ഷം തോ​റും ന​ട​ത്തി​വ​രു​ന്ന മ​ധു​ര​മാ​മ്പ​ഴ​ക്കാ​ലം പ​രി​പാ​ടി​ക്ക് തു​ട​ക്ക​മാ​യി. പ്ര​കൃ​തി ത​രു​ന്ന ഫ​ല​ങ്ങ​ള്‍ കൂ​ടു​ത​ൽ ഉ​പ​യോ​ഗി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത വി​ളി​ച്ചോ​തി കാ​ഞ്ഞ​ങ്ങാ​ട് കു​ന്നു​മ്മ​ൽ അ​ങ്ക​ണ​വാ​ടി​യി​ലെ കു​രു​ന്നു​ക​ളു​ടെ കു​ഞ്ഞു​കൈ​ക​ളി​ൽ ഗ്രീ​ൻ എ​ർ​ത്ത് പ്ര​വ​ർ​ത്ത​ക​ർ പ​ഴു​ത്ത നാ​ട​ൻ ഗോ ​മാ​ങ്ങ​ക​ൾ ന​ല്‍​കി​യ​പ്പോ​ൾ കു​ഞ്ഞു​നാ​വു​ക​ളി​ൽ പ്ര​കൃ​തി​യു​ടെ മാ​ധു​ര്യ​ത്തി​ന്‍റെ രു​ചി​യേ​റി.
കു​രു​ന്നു​ക​ളെ ഫാ​സ്റ്റ് ഫു​ഡു​ക​ളി​ൽ നി​ന്നും കൃ​ത്രി​മ പ​ല​ഹാ​ര​ങ്ങ​ളി​ൽ​നി​ന്നും അ​ക​റ്റി പ്ര​കൃ​തി​ദ​ത്ത​മാ​യ ആ​ഹാ​ര​ശീ​ല​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ക എ​ന്ന ബോ​ധ​വ​ത്ക​ര​ണ സ​ന്ദേ​ശ​മാ​ണ് ഗ്രീ​ൻ എ​ർ​ത്ത് കേ​ര​ള മ​ധു​രം മാ​മ്പ​ഴ​ക്കാ​ലം എ​ന്ന പ​രി​പാ​ടി​യി​ലൂ​ടെ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.