ബൂ​ത്ത് ഏ​ജ​ന്‍റാ​യി​രു​ന്ന കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്കുനേ​രേ വ​ധ​ഭീ​ഷ​ണി
Friday, April 26, 2019 1:36 AM IST
രാ​ജ​പു​രം: കോ​ടോം-​ബേ​ളൂ​ർ പ​ഞ്ചാ​യ​ത്തി​ൽ പോ​ളിം​ഗ് ബൂ​ത്ത് ഏ​ജ​ന്‍റു​മാ​ർ ആ​യി​രു​ന്ന കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്കു​നേ​രേ സി​പി​എ​മ്മി​ന്‍റെ വ​ധ​ഭീ​ഷ​ണി​യെ​ന്ന് പ​രാ​തി. ബൂ​ത്ത് ഏ​ജ​ന്‍റു​മാ​ർ ആ​യി​രു​ന്ന അ​യ​റോ​ട്ടെ സ​ജി​യു​ടെ വീ​ട് ആ​ക്ര​മി​ക്കു​ക​യും ഉ​ദ​യ​പു​ര​ത്തെ കെ.​വി. ഗോ​പി​യെ​യും കു​ടും​ബ​ത്തെ​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​താ​യു​മാ​ണ് പ​രാ​തി. ഇ​രു​വ​രും ത​ങ്ങ​ൾ​ക്ക് ഭീ​ഷ​ണി​യു​ള്ള​താ​യി കാ​ണി​ച്ച് രാ​ജ​പു​രം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

സ​ജി തൂ​ങ്ങ​ൽ ക​മ്യൂ​ണി​റ്റി ഹാ​ളി​ലെ 69-ാം ന​ന്പ​ർ ബൂ​ത്തി​ലും ഗോ​പി ഉ​ദ​യ​പു​രം ക​മ്യൂ​ണി​റ്റി ഹാ​ളി​ലെ 58-ാം ന​ന്പ​ർ ബൂ​ത്തി​ലും ഏ​ജ​ന്‍റാ​യി​രു​ന്നു. ഉ​ദ​യ​പു​രം ക്ഷേ​ത്രം സെ​ക്ര​ട്ട​റി​യാ​യ ഗോ​പി​യെ ക​ഴി​ഞ്ഞദി​വ​സം ഇ​വി​ടെ ന​ട​ന്ന ഉ​ത്സ​വ​ത്തി​നി​ടെ അ​പാ​യ​പ്പെ​ടു​ത്തു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും അ​തി​നാ​ൽത്ത​ന്നെ ക്ഷേ​ത്ര​ത്തി​നു പു​റ​ത്തി​റ​ങ്ങാ​ൻ സാ​ധി​ച്ചി​ല്ലെ​ന്നും പ​രാ​തി​യി​ൽ പ​റ‍​യു​ന്നു. കൂ​ടാ​തെ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ​യോ​ടും കു​ട്ടി​ക​ളോ​ടും ടി.​പി.​ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ ഗ​തി​യാ​വും നി​ങ്ങ​ൾ​ക്കു​മെ​ന്നു പ​റ​ഞ്ഞു ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്ന​താ​യാ​ണ് പ​രാ​തി.

അ​യ​റോ​ട്ടെ കാ​വി​നു സ​മീ​പം താ​മ​സി​ക്കു​ന്ന സ​ജി​യു​ടെ വീ​ടി​ന്‍റെ ജ​ന​ൽച്ചില്ല് എ​റി​ഞ്ഞു​പൊ​ട്ടി​ക്കു​ക​യും ക​ല്ല് അ​ദേ​ഹ​ത്തി​ന്‍റെ ദേ​ഹ​ത്ത് പ​തി​ക്കു​ക​യും ചെ​യ്തു. ഇ​തേ​ത്തു​ട​ർ​ന്ന് സ​ജി വാ​തി​ൽ തു​റ​ന്ന് പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ൾ ര​ണ്ടു​പേ​ർ ഓ​ടിപ്പോ​കു​ന്ന​ത് ക​ണ്ടു. ആ​രാ​ണ് ഓ​ടി​പ്പോ​യ​തെ​ന്ന് കാ​ണാ​ൻ സാ​ധി​ച്ചി​ല്ലെ​ന്നും സ​ജി പ​റ​ഞ്ഞു. സി​പി​എ​മ്മി​ന്‍റെ ഗൂ​ഢാ​ലോ​ച​ന​യോ​ടെ​യാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​തെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി സ​ജി ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

ഇ​രു​വ​രു​ടെ‍​യും വീ​ടു​ക​ൾ ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി മാ​മു​നി വി​ജ​യ​ൻ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബി​നോ​യ് ആ​ന്‍റ​ണി, ബ്ലോ​ക്ക് ഭാ​ര​വാ​ഹി​ക​ളാ​യ ഷാ​ജു അ​യാ​റോ​ട്, അ​ബ്ദു​ള്ള കൊ​ട്ടോ​ടി, പി.​എ.​ആ​ലി, വി.​കെ.​രാ​ജ​ൻ, സ​ജി പ്ലാ​ച്ചേ​രി​പു​റ​ത്ത് എ​ന്നി​വ​ർ സ​ന്ദ​ർ​ശി​ച്ചു. രാ​ഷ്ട്രീ​യ ഗു​ണ്ടാ​യി​സ​ത്തി​നെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഇ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.