തൊഴിലാളികൾക്കായി ​കൂ​ട്ട​യോ​ട്ടം
Friday, April 26, 2019 1:37 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ലാ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍, ജി​ല്ലാ ലേ​ബ​ര്‍ ഓ​ഫീ​സ്, തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ള്‍ എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ മേ​യ് ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കാ​സ​ര്‍​ഗോ​ഡ് പു​തി​യ ബ​സ് സ്റ്റാ​ൻ​ഡ് മു​ത​ല്‍ ക​ള​ക്ട​റേ​റ്റ് വ​രെ 30 ന് ​വൈ​കു​ന്നേ​രം നാ​ലി​ന് തൊ​ഴി​ലാ​ളി​ക​ള്‍​ക്കാ​യി കൂ​ട്ട​യോ​ട്ട മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു.

സ്ത്രീ​ക​ള്‍​ക്കും പു​രു​ഷ​ന്‍​മാ​ര്‍​ക്കും പ്ര​ത്യേ​കം മ​ത്സ​ര​മു​ണ്ട്. വി​ജ​യി​ക​ള്‍​ക്ക് കാ​ഷ് അ​വാ​ര്‍​ഡ് ന​ല്‍​കും. മ​ത്സ​രം ജി​ല്ലാ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് പി. ​ഹ​ബീ​ബ് റ​ഹ്മാ​ന്‍ ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്യും. സ​മാ​പ​ന ച​ട​ങ്ങി​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍ ഡി.​സ​ജി​ത് ബാ​ബു സ​മ്മാ​ന​ദാ​നം നി​ര്‍​വ​ഹി​ക്കും. പ​ങ്കെ​ടു​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ള്‍ 29 ന് ​ഉ​ച്ച​യ്ക്ക് 12ന​കം സി​വി​ല്‍ സ്റ്റേ​ഷ​നി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ജി​ല്ലാ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ ഓ​ഫീ​സി​ല്‍ പേ​ര് ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. ഫോ​ണ്‍: 04994 255521.

പ​രി​പാ​ടി വി​ജ​യി​പ്പി​ക്കു​ന്ന​തി​നു​ള​ള ആ​ലോ​ച​ന യോ​ഗ​ത്തി​ല്‍ ജി​ല്ലാ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് പി.​ഹ​ബീ​ബ് റ​ഹ്മാ​ന്‍, സെ​ക്ര​ട്ട​റി കെ.​വി.​രാ​ഘ​വ​ന്‍, തൊ​ഴി​ലാ​ളി സം​ഘ​ട​നാ നേ​താ​ക്ക​ളാ​യ ടി.​കെ. രാ​ജ​ന്‍, തോ​മ​സ് സെ​ബാ​സ്റ്റ്യ​ന്‍, ടി.​വി. കു​ഞ്ഞി​രാ​മ​ന്‍, കെ. ​ഭാ​സ്‌​ക​ര​ന്‍, ദി​നേ​ഷ്, സ​തീ​ഷ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.