വീ​ട്ടു​മു​റ്റ​ത്ത് നി​ര്‍​ത്തി​യി​ട്ട കാ​ര്‍ ക​ത്തി​ച്ചു
Friday, April 26, 2019 1:37 AM IST
കാ​സ​ര്‍​ഗോ​ഡ്: വീ​ട്ടു​മു​റ്റ​ത്ത് നി​ര്‍​ത്തി​യി​ട്ടി​രു​ന്ന കാ​ര്‍ തീ ​വ​ച്ചു ന​ശി​പ്പി​ച്ചനി​ല​യി​ല്‍. മെ​ഡി​ക്ക​ല്‍ ഡി​സ്ട്രി​ബ്യൂ​ട്ട​റാ​യ ത​ള​ങ്ക​ര ക​ണ്ട​ത്തി​ലെ മു​ഹ​മ്മ​ദ് ഷെ​രീ​ഫി​ന്‍റെ സ്വി​ഫ്റ്റ് കാ​റാ​ണ് തീവ​ച്ച് ന​ശി​പ്പി​ച്ച​ത്. ബു​ധ​നാ​ഴ്ച മു​ഹ​മ്മ​ദ് ഷെ​രീ​ഫ് ജോ​ലി​ക​ഴി​ഞ്ഞ് വീ​ട്ടി​ല്‍ തി​രി​ച്ചെ​ത്തി​യ​ശേ​ഷം രാ​ത്രി പ​ത്തോ​ടെ പോ​ര്‍​ച്ചി​ല്‍ കാ​ര്‍ നി​ര്‍​ത്തി​യി​ട്ട​താ​യി​രു​ന്നു.

പു​ല​ര്‍​ച്ചെ ര​ണ്ടോ​ടെ ശ​ബ്ദം കേ​ട്ട് വീ​ട്ടു​കാ​ര്‍ ഉ​ണ​ര്‍​ന്നുനോ​ക്കി​യ​പ്പോ​ള്‍ പോ​ര്‍​ച്ചി​ല്‍ കാ​ര്‍ ക​ത്തി​യെ​രി​യു​ന്ന​താ​ണ് ക​ണ്ട​ത്. ഉ​ട​ന്‍​ത​ന്നെ തീ​യ​ണ​ച്ചെ​ങ്കി​ലും കാ​ര്‍ പൂ​ര്‍​ണ​മാ​യും ക​ത്തി ന​ശി​ച്ചി​രു​ന്നു. മു​ഹ​മ്മ​ദ് ഷെ​രീ​ഫി​ന്‍റെ പ​രാ​തി​യി​ല്‍ കാ​സ​ര്‍​ഗോ​ഡ് ടൗ​ണ്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി.