സാ​ങ്കോ​സ് ക​പ്പ് അ​ഖി​ലേ​ന്ത്യാ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റി​ന് ഇ​ന്നു​തു​ട​ക്കം
Friday, April 26, 2019 1:40 AM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ലാ ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ റെ​ഡ് ഫ്‌​ള​വേ​ഴ്സ് ഗ്രൂ​പ്പ് ടി-20 ​സാ​ങ്കോ​സ് ക​പ്പ് അ​ഖി​ലേ​ന്ത്യാ ഡേ-​നൈ​റ്റ് ക്രി​ക്ക​റ്റ് ടൂ​ര്‍​ണ​മെ​ന്‍റി​ന് ഇ​ന്നു മാ​ന്യ മു​ണ്ടോ​ട്ടെ കെ​സി​എ സ്റ്റേ​ഡി​യ​ത്തി​ല്‍ തു​ട​ക്കം. മു​ന്‍ ഇ​ന്ത്യ​ന്‍ താ​രം ടി​നു യോ​ഹ​ന്നാ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. എ​ട്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന ക്രി​ക്ക​റ്റ് ടൂ​ര്‍​ണ​മെ​ന്‍റ് എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം അ​ഞ്ചി​ന് ആ​രം​ഭി​ക്കും. ദി​വ​സേ​ന ര​ണ്ടു മ​ത്സ​ര​ങ്ങ​ള്‍ അ​ര​ങ്ങേ​റും.

ടി-20 ​മ​ത്സ​ര​ത്തി​ല്‍ ട്രി​പ്പി​ള്‍ സെ​ഞ്ച്വറി​യി​ലൂ​ടെ ലോ​ക റെ​ക്കോ​ര്‍​ഡ് നേ​ടി​യ ഡ​ല്‍​ഹി​യു​ടെ മോ​ഹി​ത് അ​ല​വാ​ദ്, ഇ​ന്ത്യ​ന്‍ ഫ​സ്റ്റ് ക്ലാ​സ് മ​ത്സ​ര​ത്തി​ലെ വേ​ഗ​ത​യേ​റി​യ ഫാ​സ്റ്റ് ബൗ​ള​ര്‍ മ​ധ്യ​പ്ര​ദേ​ശി​ന്‍റെ പു​നി​ത്, കേ​ര​ള ര​ഞ്ജി ക്യാ​പ്റ്റ​ന്‍ സ​ച്ചി​ന്‍ ബേ​ബി, ഗോ​വ ര​ഞ്ജി ക്യാ​പ്റ്റ​ന്‍ സ​ഗു​ണ കാ​മ​ത്ത്, മ​ഹാ​രാ​ഷ്ട്ര​യു​ടെ നൗ​ഷാ​ദ് ഷെ​യ്ഖ്, ത​മി​ഴ്‌​നാ​ടി​ന്‍റെ അ​ഭി​ഷേ​ക് ത​ല്‍​വാ​ര്‍, ആ​ന്ധ്ര ഓ​പ്പ​ണ​ര്‍ പ്ര​മി​ത് റെ​ഡ്ഡി തു​ട​ങ്ങി​യ ഫ​സ്റ്റ് ക്ലാ​സ് താ​ര​ങ്ങ​ള​ട​ങ്ങി​യ ഇ​ന്ത്യ​യി​ലെ പ്ര​മു​ഖ താ​ര​ങ്ങ​ള്‍ അ​ണി​നി​ര​ക്കു​ന്ന 16 ടീ​മു​ക​ളാ​ണ് ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ മാ​റ്റു​ര​യ്ക്കു​ന്ന​ത്.