പ​ട്ടാ​പ്പ​ക​ല്‍ ക്ഷേ​ത്ര​ക്ക​വ​ര്‍​ച്ച; മോ​ഷ്ടാ​വി​ന്‍റെ ദൃ​ശ്യം സി​സി​ടി​വി​യി​ല്‍
Saturday, May 18, 2019 1:18 AM IST
ഉ​ദു​മ: ബാ​ര മു​ക്കു​ന്നോ​ത്ത് കാ​വ് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ന്‍റെ മു​ന്‍​വ​ശ​ത്തെ ചെ​റി​യ ഭ​ണ്ഡാ​രം ക​വ​ര്‍​ന്നു. മോ​ഷ്ടാ​വി​ന്‍റെ ദൃ​ശ്യം ക്ഷേ​ത്ര​ത്തി​ലെ സി​സി ടി​വി​യി​ല്‍ പ​തി​ഞ്ഞി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ​ദി​വ​സം ഉ​ച്ച​യ്ക്ക് 1.45 നും 2.30 ​നു​മി​ട​യി​ലാ​ണ് ക​വ​ര്‍​ച്ച ന​ട​ന്ന​ത്. ഉ​ച്ചപൂ​ജ​യ്ക്കു​ശേ​ഷം മേ​ല്‍​ശാ​ന്തി​യും ജീ​വ​ന​ക്കാ​രും ന​ട​യ​ട​ച്ചുപോ​യ സ​മ​യ​ത്താ​യി​രു​ന്നു ക​വ​ര്‍​ച്ച. വൈ​കു​ന്നേ​രം ദീ​പാ​രാ​ധ​ന സ​മ​യ​ത്ത് എ​ത്തി​യ​പ്പോ​ഴാ​ണ് ഭ​ണ്ഡാ​രം ക​വ​ര്‍​ന്ന​താ​യി ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ന്ന​ത്. ഏ​ക​ദേ​ശം മൂ​വാ​യി​രം രൂ​പ​യോ​ളം ന​ഷ്ട​പ്പെ​ട്ട​താ​യി ക​ണ​ക്കാ​ക്കു​ന്നു. ഏ​ക​ദേ​ശം 35 വ​യ​സ് തോ​ന്നി​ക്കു​ന്ന യു​വാ​വ് ഭ​ണ്ഡാ​രം മോ​ഷ്ടി​ക്കു​ന്ന ദൃ​ശ്യ​മാ​ണ് സി​സി​ടി​വി​യി​ല്‍ പ​തി​ഞ്ഞി​ട്ടു​ള്ള​ത്. ക്ഷേ​ത്ര ഭ​ര​ണ സ​മി​തി മേ​ല്‍​പ്പ​റ​മ്പ് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്.