മെ​ല്ലെ​പ്പോ​ക്ക്, ന​മ്മു​ടെ വ​ക
Saturday, May 18, 2019 1:19 AM IST
കാ​സ​ര്‍​ഗോ​ഡ്: ദേ​ശീ​യ​പാ​ത​യി​ലെ പൊ​യി​നാ​ച്ചി​യി​ല്‍​നി​ന്ന് ബ​ന്ത​ടു​ക്ക വ​ഴി സു​ള്ള്യ​യി​ലേ​ക്കു​ള്ള നി​ര്‍​ദി​ഷ്ട പാ​ത​യി​ല്‍ ഇ​നി പ​ണി​തീ​രാ​ന്‍ ബാ​ക്കി​യു​ള്ള​ത് കേ​ര​ള​ത്തി​ന്‍റെ ഭാ​ഗ​ത്തു​മാ​ത്രം. വ​നം വ​കു​പ്പു​മാ​യി കാ​ല്‍ നൂ​റ്റാ​ണ്ടോ​ളം നീ​ണ്ട നി​യ​മ​യു​ദ്ധം അ​വ​സാ​നി​പ്പി​ച്ച് സു​ള്ള്യ മു​ത​ല്‍ കേ​ര​ളാ​തി​ര്‍​ത്തി​യി​ലെ ക​ണ്ണാ​ടി​ത്തോ​ട് വ​രെ​യു​ള്ള ഭാ​ഗം പൂ​ര്‍​ത്തി​യാ​ക്കി​യ ക​ര്‍​ണാ​ട​ക സ​ര്‍​ക്കാ​ര്‍ ഈ ​റൂ​ട്ടി​ല്‍ ബ​സ് ഗ​താ​ഗ​തം​പോ​ലും തു​ട​ങ്ങി​യി​ട്ടും കേ​ര​ള​ത്തി​ന്‍റെ ഭാ​ഗ​ത്ത് പ​ണി ഇ​ഴ​ഞ്ഞു​നീ​ങ്ങു​ക​യാ​ണ്. റോ​ഡ് വീ​തി കൂ​ട്ടു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​തി​ലെ ത​ര്‍​ക്ക​ങ്ങ​ളും ഇ​ട​യ്ക്കി​ടെ പ്ര​വൃ​ത്തി​ക്ക് ത​ട​സ​മാ​കു​ന്നു.

സു​ള്ള്യ​യി​ല്‍​നി​ന്ന് ക​ണ്ണാ​ടി​ത്തോ​ട് വ​രെ സ​ര്‍​വീ​സ് തു​ട​ങ്ങി​യ ക​ര്‍​ണാ​ട​ക സ്റ്റേ​റ്റ് ആ​ര്‍​ടി​സി​യു​ടെ ബ​സു​ക​ള്‍ കേ​ര​ളാ​തി​ര്‍​ത്തി ക​ട​ന്ന് ബ​ന്ത​ടു​ക്ക​വ​രെ പോ​ലും എ​ത്താ​ത്ത​ത് ക​ഴി​ഞ്ഞദി​വ​സം ദീ​പി​ക റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രു​ന്നു.

പൊ​യി​നാ​ച്ചി​യി​ല്‍​നി​ന്ന് ക​ണ്ണാ​ടി​ത്തോ​ട് വ​രെ 34.55 കി​ലോ​മീ​റ്റ​ര്‍ ദൂ​ര​മു​ള്ള റോ​ഡ് 12 മീ​റ്റ​ര്‍ വീ​തി​യി​ലാ​ണ് ന​വീ​ക​രി​ക്കു​ന്ന​ത്. ഇ​തി​ല്‍ 22 കി​ലോ​മീ​റ്റ​റോ​ളം മാ​ത്ര​മാ​ണ് ഇ​തു​വ​രെ പ​ണിപൂ​ര്‍​ത്തി​യാ​യ​ത്. ബേ​ഡ​ഡു​ക്ക പ​ഞ്ചാ​യ​ത്തി​ലെ കു​ണ്ടം​കു​ഴി മു​ത​ല്‍ കു​റ്റി​ക്കോ​ല്‍ ടൗ​ണ്‍ വ​രെ 7.3 കി​ലോ​മീ​റ്റ​റി​ലും ബ​ന്ത​ടു​ക്ക-​പു​ളി​ഞ്ചാ​ല്‍ ഭാ​ഗ​ത്തും വീ​തി കൂ​ട്ടു​ന്ന​തു​ള്‍​പ്പെ​ടെ​യു​ള്ള പ്ര​വൃ​ത്തി​ക​ള്‍ തു​ട​ങ്ങാ​നി​രി​ക്കു​ന്ന​തേ​യു​ള്ളൂ. ഈ ​ഭാ​ഗ​ത്തെ ക​ലു​ങ്കു​ക​ളു​ടെ നി​ര്‍​മാ​ണം മാ​ത്ര​മാ​ണ് പൂ​ര്‍​ത്തി​യാ​യ​ത്. വീ​തികൂ​ട്ട​ല്‍ പൂ​ര്‍​ത്തി​യാ​യ പ​ടു​പ്പ് അ​ണ്ണാ​ന​ഗ​ര്‍ മു​ത​ല്‍ ഏ​ണി​യാ​ടി ക​പ്പ​ണ​ക്കാ​ല്‍ വ​രെ​യു​ള്ള ഭാ​ഗ​ത്ത് ഇ​നി ടാ​റിം​ഗ് പ്ര​വൃ​ത്തി തു​ട​ങ്ങാ​നി​രി​ക്കു​ക​യാ​ണ്.

ഇ​തി​നി​ട​യി​ല്‍ ആ​ന​ക്ക​ല്ല് സാ​ന്‍​ജി​യോ സ്‌​കൂ​ളി​ന് സ​മീ​പ​മു​ള്ള ക​യ​റ്റ​ത്തി​ല്‍ റോ​ഡ് വീ​തി കൂ​ട്ടു​ന്ന​തി​നാ​യി മ​തി​ല്‍ പൊ​ളി​ക്കു​ന്ന​തി​നെ​തി​രേ സ്ഥ​ല​മു​ട​മ കോ​ട​തി​യെ സ​മീ​പി​ച്ച​തി​നാ​ല്‍ പ​ണി ത​ട​സ​പ്പെ​ട്ടു. ഇ​തുമൂലം 75 മീ​റ്റ​ര്‍ ദൂ​രം ടാ​റിം​ഗ് നി​ര്‍​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​തി​നുസ​മീ​പ​മു​ള്ള സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ റ​ബ​ര്‍​ത്തോട്ട​ത്തി​ലെ സ്ഥ​ല​വും ഏ​റ്റെ​ടു​ക്കാ​നു​ണ്ട്. ഇ​തി​ന്‍റെ ന​ട​പ​ടി​ക്ര​മ​ങ്ങ​ളും പൂ​ര്‍​ത്തി​യാ​യി​ട്ടി​ല്ല. നേ​ര​ത്തേ മ​രു​ത​ടു​ക്ക​ത്തും ഒ​രു മ​തി​ല്‍ പൊ​ളി​ച്ചു​മാ​റ്റു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വൃ​ത്തി ത​ട​സ​പ്പെ​ട്ടി​രു​ന്നു. പി​ന്നീ​ട് പ്രാ​ദേ​ശി​ക സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ്ഥ​ല​മു​ട​മ​ക​ളു​മാ​യി സ​മ​വാ​യ​ത്തി​ലെ​ത്തി​യാ​ണ് മ​തി​ല്‍ പൊ​ളി​ച്ച് റോ​ഡ് പ​ണി പൂ​ര്‍​ത്തി​യാ​ക്കി​യ​ത്.

ഇ​തി​നി​ട​യി​ല്‍ പ​ണിപൂ​ര്‍​ത്തി​യാ​യ ഭാ​ഗ​ങ്ങ​ളി​ല്‍ വാ​ഹ​ന​ങ്ങ​ളു​ടെ അ​മി​ത​വേ​ഗം അ​പ​ക​ട​ങ്ങ​ള്‍​ക്കു വ​ഴി​തെ​ളി​ക്കു​ന്ന അ​വ​സ്ഥ​യു​മു​ണ്ട്. ഇ​ന്ന​ലെ മ​റ്റൊ​രു വാ​ഹ​ന​ത്തെ മ​റി​ക​ട​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ല്‍ ജീ​പ്പ് മ​റി​ഞ്ഞ് അ​മ്മ​യും മ​ക​നും മ​രി​ച്ച​ത് ഇ​തേ റോ​ഡി​ലാ​ണ്. കേ​ര​ള​ത്തി​ന്‍റെ ഭാ​ഗ​ത്തെ പ​ണിപൂ​ര്‍​ത്തി​യാ​യി​ക്ക​ഴി​ഞ്ഞ ശേ​ഷം മാ​ത്ര​മേ ഈ ​പാ​ത​യി​ലൂ​ടെ ദീ​ര്‍​ഘ​ദൂ​ര ബ​സ് റൂ​ട്ടു​ക​ള്‍ തു​ട​ങ്ങു​ന്ന​തി​നു​ള്ള ക​രാ​ര്‍ ഉ​ണ്ടാ​ക്കാ​ന്‍ ക​ഴി​യൂ എ​ന്ന് കെ​എ​സ്ആ​ര്‍​ടി​സി അ​ധി​കൃ​ത​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

അ​തു​വ​രെ ക​ര്‍​ണാ​ട​ക ബ​സു​ക​ള്‍​ക്ക് അ​തി​ര്‍​ത്തി ക​ട​ന്ന് ദീ​ര്‍​ഘ​ദൂ​രം സ​ര്‍​വീ​സ് ന​ട​ത്താ​നാ​വി​ല്ല. എ​ന്നാ​ല്‍ മാ​ണി​മൂ​ല വ​രെ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന കാ​ര്യ​ത്തി​ല്‍ ക​ര്‍​ണാ​ട​ക ആ​ര്‍​ടി​സി​ക്കു ത​ന്നെ തീ​രു​മാ​ന​മെ​ടു​ക്കാ​വു​ന്ന​തേ​യു​ള്ളൂ. പൂ​ര്‍​ണ​തോ​തി​ല്‍ ഗ​താ​ഗ​തം തു​ട​ങ്ങു​ന്ന​തോ​ടെ കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ല്‍ നി​ന്ന് ബം​ഗ​ളൂ​രു, മൈ​സൂ​രു, മ​ടി​ക്കേ​രി തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്കു​ള്ള ഏ​റ്റ​വും ദൈ​ര്‍​ഘ്യം കു​റ​ഞ്ഞ വ​ഴി​യാ​കും ഇ​ത്.