താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ഡോ​ക്ട​ര്‍​മാ​ര്‍​ക്ക് ക്ഷാ​മം
Saturday, May 18, 2019 1:21 AM IST
ബേ​ഡ​ഡു​ക്ക: സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ കാ​യ​ക​ല്‍​പ്പ അ​വാ​ര്‍​ഡ് നേ​ടി​യ ബേ​ഡ​ഡു​ക്ക താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ആ​വ​ശ്യ​ത്തി​ന് ഡോ​ക്ട​ര്‍​മാ​രി​ല്ല. 12 സ്ഥി​രം ഡോ​ക്ട​ര്‍​മാ​രെ​യും കി​ട​ത്തി​ച്ചി​കി​ത്സ​യ്ക്ക് അ​റു​പ​തി​ല​ധി​കം കി​ട​ക്ക​ക​ളും അ​നു​വ​ദി​ക്കു​മെ​ന്ന ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ പ്ര​ഖ്യാ​പ​ന​വും വെ​റു​തേ​യാ​യി. ദി​വ​സ​വും ശ​രാ​ശ​രി നാ​നൂ​റു പേ​ര്‍ ചി​കി​ത്സ​യ്‌​ക്കെ​ത്തു​ന്ന ആ​ശു​പ​ത്രി​യി​ല്‍ പ​ക​ല്‍​സ​മ​യ​ത്ത് സാ​ധാ​ര​ണ ഒ​രു ഡോ​ക്ട​ര്‍ മാ​ത്ര​മാ​ണ് ഡ്യൂ​ട്ടി​യി​ല്‍ ഉ​ണ്ടാ​കു​ന്ന​ത്.

ഡോ​ക്ട​ര്‍​മാ​രു​ടെ എ​ട്ട് ത​സ്തി​ക​യു​ണ്ടെ​ങ്കി​ലും അ​ഞ്ചു​പേ​രെ മാ​ത്ര​മാ​ണ് നി​യ​മി​ച്ചി​ട്ടു​ള്ള​ത്. ഇ​തി​ല്‍ ഒ​രാ​ള്‍ അ​വ​ധി​യി​ലാ​ണ്. ബാ​ക്കി​യു​ള്ള നാ​ലു​പേ​ര്‍ റൊ​ട്ടേ​ഷ​ന്‍ സം​വി​ധാ​ന​ത്തി​ല്‍ ഡ്യൂ​ട്ടി എ​ടു​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​തെ​ന്ന് മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​കെ. രേ​ഖ പ​റ​യു​ന്നു.

നേ​ര​ത്തേ സാ​മൂ​ഹി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​മാ​യി​രു​ന്ന ആ​ശു​പ​ത്രി​യു​ടെ സേ​വ​ന നി​ല​വാ​രം, ശു​ചി​ത്വ പ​രി​പാ​ല​നം തു​ട​ങ്ങി​യ​വ​യെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് കാ​യ​ക​ല്‍​പ്പ അ​വാ​ര്‍​ഡ് ല​ഭി​ച്ച​ത്. ക​ഴി​ഞ്ഞ​വ​ര്‍​ഷ​മാ​ണ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യാ​യി ഉ​യ​ര്‍​ത്തി​യ​ത്. ഈ ​വ​ര്‍​ഷം ഫെ​ബ്രു​വ​രി​യി​ലാ​ണ് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ.​ശൈ​ല​ജ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച​ത്. ഇ​തോ​ടെ സ്‌​പെ​ഷലിസ്റ്റുകളുടെ സേ​വ​ന​വും തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​വു​മൊ​ക്കെ തു​ട​ങ്ങാ​നാ​കു​മെ​ന്നാ​യി​രു​ന്നു പ്ര​തീ​ക്ഷ.

മ​ല​യോ​ര പ​ഞ്ചാ​യ​ത്തു​ക​ളാ​യ കു​റ്റി​ക്കോ​ല്‍, ബേ​ഡ​ഡു​ക്ക, ദേ​ലം​പാ​ടി, കോ​ടോം-​ബേ​ളൂ​ര്‍, ക​ള്ളാ​ര്‍, പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്തു​ക​ളു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള ആ​ദി​വാ​സി​ക​ള​ട​ക്ക​മു​ള്ള രോ​ഗി​ക​ളാ​ണ് പ്ര​ധാ​ന​മാ​യും ബേ​ഡ​ഡു​ക്ക താ​ലൂ​ക്ക് ആ​ശു​പ​ത്രി​യെ ആ​ശ്ര​യി​ക്കു​ന്ന​ത്.