സ്കൂ​ൾ വാ​ഹ​ന പ​രി​ശോ​ധ​ന 25ന്
Sunday, May 19, 2019 1:17 AM IST
വെ​ള്ള​രി​ക്കു​ണ്ട്: അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ന് മു​ന്നോ​ടി​യാ​യു​ള്ള വെ​ള്ള​രി​ക്കു​ണ്ട് താ​ലൂ​ക്കി​ലെ സ്കൂ​ൾ വാ​ഹ​ന​ങ്ങ​ളു​ടെ പ​രി​ശോ​ധ​ന 25നു ​രാ​വി​ലെ ഒ​ന്പ​തി​നു പു​ലി​യം​കു​ളം ഗ്രൗ​ണ്ടി​ൽ ന​ട​ക്കും. 10.30 ന് ​ശേ​ഷം വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ന്ന​ത​ല്ല. വാ​ഹ​ന​ങ്ങ​ൾ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കു​ശേ​ഷം ജി​പി​എ​സ് ഘ​ടി​പ്പി​ച്ച് എ​ല്ലാ അ​സ​ൽ രേ​ഖ​ക​ളും ലൈ​സ​ൻ​സും സ​ഹി​തം ഹാ​ജ​രാ​വ​ണ​മെ​ന്ന് ജോ​യി​ന്‍റ് ആ​ർ​ടി​ഒ അ​റി​യി​ച്ചു.

സ്കൂ​ൾ ബ​സു​ക​ൾ​ക്കു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ
1. സ്കൂ​ൾ ബ​സു​ക​ൾ​ക്ക് ഗോ​ൾ​ഡ​ൻ മ​ഞ്ഞ നി​റ​വും
ജ​ന​ലി​നു താ​ഴെ 15 സെ​ന്‍റീ​മീ​റ്റ​ർ വീ​തി​യി​ൽ ഗോ​ൾ​ഡ​ൻ
ബ്രൗ​ൺ നി​റ​ത്തി​ലു​ള്ള ലൈ​നും ഉ​ണ്ടാ​യി​രി​ക്ക​ണം.
2. വാ​ഹ​ന​ത്തി​ന്‍റെ മു​ൻ​പി​ലും പി​റ​കി​ലും Education Institution Bus [EIB] എ​ന്ന് വ്യ​ക്ത​മാ​യി എ​ഴു​തി
പ്ര​ദ​ർ​ശി​പ്പി​ക്ക​ണം.
3. സ്കൂ​ൾ മേ​ഖ​ല​യി​ൽ വേ​ഗ​ത പ​രി​ധി 30 കി​ലോ​മീ​റ്റ​ർ
ആ​ണ്.
4. വാ​ഹ​ന​ത്തി​ൽ സീ​റ്റി​ന്‍റെ എ​ണ്ണ​ത്തി​ല​ധി​കം കു​ട്ടി​ക​ളെ
കു​ത്തി​നി​റ​ക്ക​രു​ത്.13 വ​യ​സ് മു​ത​ലു​ള്ള ഓ​രോ
വി​ദ്യാ​ർ​ഥി​ക്കും ഒ​രു സീ​റ്റ് വീ​തം ന​ൽ​ക​ണം.
5. മൂ​ന്നു മു​ത​ൽ പ​ന്ത്ര​ണ്ട് വ​യ​സു വ​രെ സീ​റ്റിം​ഗ്
ക​പ്പാ​സി​റ്റി​യു​ടെ ഇ​ര​ട്ടി കു​ട്ടി​ക​ളെ ക​യ​റ്റാ​വു​ന്ന​താ​ണ്.
6. വി​ദ്യാ​ർ​ഥി​ക​ളെ നി​ർ​ത്തി യാ​ത്ര ചെ​യ്യു​ന്ന​ത്
അ​നു​വ​ദ​നീ​യ​മ​ല്ല.
7. സ്കൂ​ൾ വാ​ഹ​ന ഡ്രൈ​വ​റും മു​ൻ സീ​റ്റി​ലി​രി​ക്കു​ന്ന​യാ​ളും നി​ർ​ബ​ന്ധ​മാ​യും സീ​റ്റ് ബെ​ൽ​ട്ട് ധ​രി​ക്ക​ണം.
8. ഡ്രൈ​വ​ർ​ക്ക് ഏ​റ്റ​വും കു​റ​ഞ്ഞ​ത് 10 വ​ർ​ഷ​മെ​ങ്കി​ലും ഡ്രൈ​വിം​ഗ് പ​രി​ച​യം വേ​ണം. കൂ​ടാ​തെ ഹെ​വി
വാ​ഹ​ന​മാ​ണെ​ങ്കി​ൽ അ​ത്ത​രം വാ​ഹ​നം ഓ​ടി​ച്ച്
അ​ഞ്ചു​വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യ​വും ആ​വ​ശ്യ​മാ​ണ്.
9. ഡ്രൈ​വ​ർ​ക്ക് കാ​ക്കി യൂ​നി​ഫോം നി​ർ​ബ​ന്ധം.
സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റ് നി​ർ​ദേ​ശി​ക്കു​ന്ന മ​റ്റു യൂ​ണി​ഫോം
അ​നു​വ​ദ​നീ​യ​മ​ല്ല.
10.വാ​ഹ​ന​ത്തി​ന്‍റെ വാ​തി​ലു​ക​ളു​ടെ എ​ണ്ണ​ത്തി​നു തു​ല്യ​മാ​യ ആ​രോ​ഗ്യ​മു​ള്ള അ​റ്റ​ന്‍റ​ർ​മാ​ർ (ആ​യ​മാ​ർ) ഉ​ണ്ടാ​യി​രി​ക്ക​ണം
11. കു​ട്ടി​ക​ളെ വാ​ഹ​ന​ത്തി​ൽ ക​യ​റ്റാ​നും ഇ​റ​ക്കാ​നും
റോ​ഡ് മു​റി​ച്ചുക​ട​ത്താ​നും ആ​യ​മാ​ർ സ​ഹാ​യി​ക്ക​ണം.
12. വാ​ഹ​നം പു​റ​കോ​ട്ടെ​ടു​ക്കു​മ്പോ​ൾ ഇ​റ​ങ്ങി വ​ന്ന്
പി​റ​കു​വ​ശം ശ്ര​ദ്ധി​ക്ക​ണം.
13. ഡോ​റു​ക​ൾ​ക്ക് ലോ​ക്കു​ക​ളും, ജ​ന​ലു​ക​ൾ​ക്ക്
ഷ​ട്ട​ർ / ഗ്ലാ​സു​ക​ളും ഉ​ണ്ടാ​യി​രി​ക്ക​ണം.
14. വാ​ഹ​നം മൂ​വ് ചെ​യ്യു​ന്ന​തി​ന് മു​ൻ​പ് വാ​തി​ലു​ക​ൾ
അ​ട​ച്ചു​വെ​ന്ന് ഉ​റ​പ്പു വ​രു​ത്ത​ണം.
15. ഡ്രൈ​വ​റു​ടെ ശ്ര​ദ്ധ മാ​റു​ന്ന​ത​ര​ത്തി​ൽ ബ​ഹ​ളം
ഉ​ണ്ടാ​ക്കാ​ൻ കു​ട്ടി​ക​ളെ അ​നു​വ​ദി​ക്ക​രു​ത്.
16. കു​ട്ടി​ക​ൾ​ക്ക് മു​ന്നി​ൽ ഒ​രു മാ​തൃ​കാ ഡ്രൈ​വ​റാ​കാ​ൻ
ശ്ര​ദ്ധി​ക്ക​ണം.
17. അ​മി​ത വേ​ഗ​ത​യും, അ​ശ്ര​ദ്ധ​മാ​യ ഡ്രൈ​വിം​ഗും,
മൊ​ബൈ​ൽ സം​സാ​ര​വും പാ​ടി​ല്ല
18. മ​റ്റു വാ​ഹ​ന​ങ്ങ​ളോ​ട് മ​ത്സ​രി​ച്ച് വാ​ഹ​നം ഓ​ടി​ക്ക​രു​ത്.
19. കൃ​ത്യ​മാ​യ സ​മ​യ​ക്ര​മം പാ​ലി​ക്കു​ക.​കു​ട്ടി​ക​ളി​ൽ
സ​മ​യ​നി​ഷ്ഠ​ വ​ള​ർ​ത്താ​ൻ ഇ​ത് സ​ഹാ​യി​ക്കും.
20.സ്കൂ​ൾ കു​ട്ടി​ക​ളെ കൊ​ണ്ടു പോ​കു​ന്ന മ​റ്റു വാ​ട​ക
വാ​ഹ​ന​ങ്ങ​ൾ വെ​ള്ള പ്ര​ത​ല​ത്തി​ൽ നീ​ല അ​ക്ഷ​ര​ത്തി​ൽ
ON SCHOOL DUTY എ​ന്ന ബോ​ർ​ഡ് പ്ര​ദ​ർ​ശി​പ്പി​ക്ക​ണം.
21.വാ​ഹ​ന​ത്തി​ൽ മ​രു​ന്നു​ക​ളോ​ടു​കൂ​ടി​യ ഫ​സ്റ്റ് എ​യ്ഡ്
ബോ​ക്സ് ഉ​ണ്ടാ​യി​രി​ക്ക​ണം.
22. വാ​ഹ​ന​ത്തി​ൽ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​യ ഫ​യ​ർ
എ​ക്സ്റ്റി​ൻ​ഗ്വി​ഷ​ർ ഉ​ണ്ടാ​യി​രി​ക്ക​ണം.
23.സ്കൂ​ൾ ബാ​ഗു​ക​ൾ സൂ​ക്ഷി​ക്കാ​നു​ള്ള സൗ​ക​ര്യം
ഉ​ണ്ടാ​യി​രി​ക്ക​ണം.
24. സ്കൂളി​ന്‍റെ പേ​രും ഫോ​ൺ ന​മ്പ​രും ഇ​രു​വ​ശ​ങ്ങ​ളി​ലും പി​ന്നി​ലും പ്ര​ദ​ർ​ശി​പ്പി​ക്ക​ണം.
23. യാ​ത്ര ചെ​യ്യു​ന്ന വി​ദ്യാ​ർ​ഥിക​ളു​ടെ പേ​ര് ര​ക്ഷി​താ​വി​ന്‍റെ പേ​ര്, വി​ലാ​സം ഫോ​ൺ ന​മ്പ​ർ മു​ത​ലാ​യ വി​വ​ര​ങ്ങ​ൾ
ലാ​മി​നേ​റ്റ് ചെ​യ്ത് വാ​ഹ​ന​ത്തി​ൽ സൂ​ക്ഷി​ക്ക​ണം.
24. വാ​ഹ​ന​ത്തി​ന് സു​ര​ക്ഷാ ഓ​ഫീ​സ​ർ​മാ​രാ​യി
ഒ​ര​ധ്യാ​പ​ക​നെ ചു​മ​ത​ല​പെ​ടു​ത്ത​ണം
25. സ്കൂ​ൾ അ​ധി​കാ​രി​ക​ളോ പി​ടി​എ പ്ര​തി​നി​ധി​ക​ളോ
വാ​ഹ​ന​ത്തി​ലെ തൊ​ഴി​ലാ​ളി​ക​ളു​ടെ സ്വ​ഭാ​വം,
വാ​ഹ​ന​ത്തി​ന്‍റെ ക​ണ്ടീ​ഷ​ൻ മു​ത​ലാ​യ​വ യാ​ദൃ​ശ്ചി​ക​മാ​യി
പ​രി​ശോ​ധി​ക്കേ​ണ്ട​താ​ണ്.
26. അ​തീ​വ ഗു​രു​ത​ര​മാ​യ ട്രാ​ഫി​ക്ക് ലം​ഘ​ന​ങ്ങ​ളി​ൽ
പെ​ട്ട ഡ്രൈ​വ​ർ​മാ​രെ നി​യ​മി​ക്കാ​ൻ പാ​ടി​ല്ല.
27. ആ​വ​ശ്യ​ത്തി​ന് എ​മ​ർ​ജ​ൻ​സി വാ​തി​ലു​ക​ൾ
ഉ​ണ്ടാ​യി​രി​ക്ക​ണം. ഒ​രു ത​ര​ത്തി​ലു​ള്ള ത​ട​സ​വും
ഈ ​വ​ഴി​യി​ൽ പാ​ടി​ല്ല.
28. സ്കൂ​ൾ ബ​സി​ലും കു​ട്ടി​ക​ളെ കൊ​ണ്ടു പോ​കു​ന്ന
മ​റ്റ് ട്രാ​ൻ​സ്പോ​ർ​ട്ട് വാ​ഹ​ന​ങ്ങ​ളി​ലും മ​ണി​ക്കൂ​റി​ൽ
50 കി​ലോ​മീ​റ്റ​ർ നി​ജ​പ്പെ​ടു​ത്തി​യ സ്പീ​ഡ് ഗ​വ​ർ​ണ​ർ
ഘ​ടി​പ്പി​ച്ചി​രി​ക്ക​ണം.
29. ചൈ​ൽ​ഡ് ലൈ​ൻ (1098) പോ​ലീ​സ് (100) ,ആം​ബു​ല​ൻ​സ് (102), ഫ​യ​ർ (101), ആ​ർ​ടി​ഒ മു​ത​ലാ​യ എ​മ​ർ​ജ​ൻ​സി
ന​മ്പ​റു​ക​ൾ വാ​ഹ​ന​ത്തി​ൽ പ്ര​ദ​ർ​ശി​പ്പി​ക്ക​ണം
30.വാ​ഹ​ന​ത്തി​ന്‍റെ എ​ല്ലാ രേ​ഖ​ക​ളു​ടെ​യും കാ​ലാ​വ​ധി
തീ​രു​ന്ന തി​യ​തി രേ​ഖ​പ്പെ​ടു​ത്തി​യ പേ​പ്പ​ർ പ്ര​ദ​ർ​ശി​പ്പി​ക്ക​ണം.
31. വാ​ഹ​ന​ങ്ങ​ളി​ൽ അം​ഗീ​കൃ​ത ക​മ്പ​നി​ക​ളു​ടെ ജി​പി​എ​സ് സം​വി​ധാ​നം ഘ​ടി​പ്പി​ച്ച് ടാ​ഗ് ചെ​യ്തി​രി​ക്ക​ണം.