പ്ല​സ്‌​വ​ൺ പ്ര​വേ​ശ​നം: ആ​കെ സീ​റ്റ് 14,278, അ​പേ​ക്ഷ 18,975
Sunday, May 19, 2019 1:17 AM IST
കാ​ഞ്ഞ​ങ്ങാ​ട്: പ്ല​സ്‌​ വ​ൺ ഏ​ക​ജാ​ല​ക പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷി​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി ക​ഴി​ഞ്ഞ​പ്പോ​ൾ ജി​ല്ല​യി​ൽ ഒ​ഴി​വു​ള്ള സീ​റ്റി​നേ​ക്കാ​ൾ 4,697 പേ​ർ അ​പേ​ക്ഷ ന​ൽ​കി. പ്ല​സ്‌​ വ​ണ്ണി​ന് ജി​ല്ല​യി​ൽ ആ​കെ 14,278 സീ​റ്റാ​ണു​ള്ള​ത്‌. ഇ​തി​ലേ​യ്ക്കാ​ണ് 18,975 പേ​ർ അ​പേ​ക്ഷ ന​ൽ​കി​യി​രി​ക്കു​ന്ന​ത്. അ​പേ​ക്ഷ​ക​രു​ടെ എ​ണ്ണം മൊ​ത്തം സീ​റ്റി​നേ​ക്കാ​ൾ കൂ​ടു​ത​ലാ​ണെ​ങ്കി​ലും വി​ദ്യാ​ർ​ഥി​ക​ൾ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന്‌ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
സ്‌​പോ​ർ​ട്‌​സ്‌ ക്വാ​ട്ട​യി​ൽ പ്ര​വേ​ശ​ന​ത്തി​ന് 22 വ​രെ ഓ​ൺ​ലൈ​നി​ൽ ര​ജി​സ്‌​റ്റ​ർ ചെ​യ്യാം. പ്ല​സ്‌​ വ​ണ്ണി​ന് ജി​ല്ല​യി​ൽ 14,278 സീ​റ്റാ​ണു​ള്ള​ത്‌. ഒ​ഴി​വു​ള്ള സീ​റ്റി​നേ​ക്കാ​ൾ 4,697 അ​പേ​ക്ഷ​ക​ർ കൂ​ടു​ത​ലാ​ണ‌്. ഇ​തി​ൽ 15,182 അ​പേ​ക്ഷ​ക​ളി​ലെ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കി. എ​സ്‌​എ​സ്‌​എ​ൽ​സി പാ​സാ​യ 16,694 പേ​രും സി​ബി​എ​സ്‌​ഇ പാ​സാ​യ 1,676 പേ​രും ഐ​സി​എ​സ്‌​ഇ പാ​സാ​യ 99 പേ​രും മ​റ്റ് വി​ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള 506 കു​ട്ടി​ക​ളു​മാ​ണ് അ​പേ​ക്ഷ ന​ൽ​കി​യ​ത്‌. പോ​ളി​ടെ​ക്‌​നി​ക്‌, വി​എ​ച്ച്‌​എ​സ്‌​ഇ, ഐ​ടി​ഐ എ​ന്നി​വി​ട​ങ്ങ​ളി​ലെ സീ​റ്റു​ക​ൾ​കൂ​ടി പ​രി​ഗ​ണി​ക്കു​മ്പോ​ൾ ഉ​പ​രി​പ​ഠ​നം ആ​ഗ്ര​ഹി​ക്കു​ന്ന മു​ഴു​വ​ൻ കു​ട്ടി​ക​ൾ​ക്കും പ്ര​വേ​ശ​നം ല​ഭി​ക്കും. സ​മീ​പ ജി​ല്ല​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളും കൂ​ടി അ​പേ​ക്ഷി​ച്ച​തി​നാ​ലാ​ണ് എ​ണ്ണം കൂ​ടി​യ​ത്‌.
മെ​റി​റ്റ്‌, നോ​ൺ മെ​റി​റ്റ്‌, സ്‌​പോ​ർ​ട്‌​സ്‌ ക്വാ​ട്ട വി​ഭാ​ഗ​ങ്ങ​ളി​ലാ​യി സ​യ​ൻ​സ്‌-5739, ഹ്യുമാ​നി​റ്റീ​സ്‌-3700, കൊ​മേ​ഴ്‌​സ്‌-4839 എ​ന്നീ ക്ര​മ​ത്തി​ലാ​ണ് സീ​റ്റു​ക​ളു​ടെ എ​ണ്ണം. മൂ​ന്നു വി​ഷ​യ​ങ്ങ​ളി​ലു​മാ​യി മൊ​ത്തം സീ​റ്റു​ക​ളി​ൽ 10,685 എ​ണ്ണം മെ​റി​റ്റ്‌ സീ​റ്റു​ക​ളാ​ണ്. ഇ​തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ സ​യ​ൻ​സ്‌ വി​ഭാ​ഗ​ത്തി​ലാ​ണ്‌. 4,099 എ​ണ്ണം. ഹ്യൂ​മാ​നി​റ്റീ​സി​ന്‌ 3,074 സീ​റ്റും കൊ​മേ​ഴ്‌​സി​ന്‌ 3,512 സീ​റ്റു​മാ​ണ്‌ മെ​റി​റ്റി​ലു​ള്ള​ത്‌. മെ​റി​റ്റ്‌ സീ​റ്റു​ക​ളി​ൽ 8,366 എ​ണ്ണം സ​ർ​ക്കാ​ർ സ്‌​കൂ​ളു​ക​ളി​ലും 2,319 എ​ണ്ണം എ​യ്‌​ഡ​ഡ്‌ സ്‌​കൂ​ളു​ക​ളി​ലു​മാ​ണു​ള്ള​ത്‌. സ്‌​പോ​ർ​ട്‌​സ്‌ ക്വാ​ട്ട​യി​ൽ 265 സീ​റ്റു​മു​ണ്ട്‌. ക​മ്യൂ​ണി​റ്റി, മാ​നേ​ജ്‌​മെ​ന്‍റ്, അ​ൺ എ​യ്‌​ഡ​ഡ്‌ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ൽ 3,328 നോ​ൺ മെ​റി​റ്റ്‌ സീ​റ്റു​ക​ളു​മു​ണ്ട്‌. നോ​ൺ മെ​റി​റ്റ്‌ വി​ഭാ​ഗ​ത്തി​ൽ 940 മാ​നേ​ജ്‌​മെ​ന്‍റ് സീ​റ്റു​ക​ളും 310 എ​ണ്ണം ക​മ്യൂ​ണി​റ്റി ക്വാ​ട്ട​യി​ലും 2,078 എ​ണ്ണം അ​ൺ​എ​യ്‌​ഡ​ഡ്‌ മേ​ഖ​ല​യി​ലു​മാ​ണു​ള്ള​ത്‌.
106 സ്‌​കൂ​ളു​ക​ളി​ലാ​ണ് ജി​ല്ല​യി​ൽ പ്ല​സ്‌​ടു​വു​ള്ള​ത്‌. സ​ർ​ക്കാ​ർ-64, എ​യ്‌​ഡ​ഡ്‌-24, അ​ൺ​എ​യ്‌​ഡ​ഡ്‌-16, സ്‌​പെ​ഷ​ൽ-​ഒ​ന്ന്, റ​സി​ഡ​ൻ​ഷ്യ​ൽ-​ഒ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണി​ത്‌. സ​യ​ൻ​സ്-114, ഹ്യുമാ​നി​റ്റീ​സ്‌-74, കൊ​മേ​ഴ്‌​സ്-97 എ​ന്നി​ങ്ങ​നെ ആ​കെ 285 ബാ​ച്ചു​ക​ളു​മു​ണ്ട്‌. ഇ​തി​ൽ 171 എ​ണ്ണം സ​ർ​ക്കാ​ർ സ്‌​കൂ​ളു​ക​ളി​ലാ​ണ്. സ​യ​ൻ​സി​ന്‌ 58, ഹ്യൂമാ​നി​റ്റീ​സി​ന് 53, കൊ​മേ​ഴ്‌​സി​ന്‌ 60 ബാ​ച്ചു​ക​ളാ​ണ് സ​ർ​ക്കാ​ർ സ്‌​കൂ​ളു​ക​ൾ​ക്കു​ള്ള​ത്‌. എ​യ്‌​ഡ​ഡ്‌ മേ​ഖ​ല​യി​ൽ 73, അ​ൺ​എ​യ്‌​ഡ​ഡ്‌ മേ​ഖ​ല​യി​ൽ 41 ബാ​ച്ചു​ക​ളു​മു​ണ്ട്‌. ഏ​ക​ജാ​ല​ക പ്ര​വേ​ശ​ന അ​പേ​ക്ഷ​യു​ടെ ട്ര​യ​ൽ അ​ലോ​ട്ട്‌​മെ​ന്‍റ് 20നും ​ആ​ദ്യ അ​ലോ​ട്ട്‌​മെ​ന്‍റ് 24നു​മാ​ണ്. മു​ഖ്യ അ​ലോ​ട്ട്‌​മെ​ന്‍റ് 31ന് ​ന​ട​ക്കും. ജൂ​ൺ മൂ​ന്നി​ന് സ‌്കൂ​ൾ തു​റ​ക്കു​ന്നദി​വ​സം ത​ന്നെ ക്ലാ​സ‌് ആ​രം​ഭി​ക്കും. മൂ​ന്നു​മു​ത​ൽ ആ​രം​ഭി​ക്കു​ന്ന സ​പ്ലി​മെ​ന്‍റ​റി ഘ​ട്ടം ജൂ​ലൈ ഏ​ഴി​ന്‌ ക​ഴി​യു​ന്ന​തോ​ടെ പ്ല​സ്‌​വ​ൺ പ്ര​വേ​ശ​ന ന​ട​പ​ടി പൂ​ർ​ത്തി​യാ​കും. സ്‌​പോ​ർ​ട്‌​സ്‌ ക്വാ​ട്ട​യി​ൽ 22 വ​രെ​യാ​ണ് ‌ അ​പേ​ക്ഷി​ക്കാ​വു​ന്ന​ത്‌. ആ​ദ്യ​ഘ​ട്ട അ​ലോ​ട്ട്‌​മെ​ന്‍റ് 24നും ​അ​വ​സാ​ന അ​ലോ​ട്ട്‌​മെ​ന്‍റ്്‌ 31നു​മാ​ണ്. ക​മ്യൂ​ണി​റ്റി ക്വാ​ട്ട​യി​ൽ 22 ന് ​ആ​രം​ഭി​ക്കു​ന്ന ഡാ​റ്റാ എ​ൻ​ട്രി 27ന് ​പൂ​ർ​ത്തീ​ക​രി​ക്കും. റാ​ങ്ക്‌​ലി​സ്‌​റ്റ്‌/ സെ​ല​ക്ട്‌ ലി​സ്‌​റ്റ്‌ 28ന് ​പ്ര​സി​ദ്ധീ​ക​രി​ച്ച്‌ അ​ന്നു​മു​ത​ൽ പ്ര​വേ​ശ​നം തു​ട​ങ്ങും. മാ​നേ​ജ്‌​മെ​ന്‍റ്, അ​ൺ​എ​യ്‌​ഡ​ഡ്‌ ക്വാ​ട്ട​യി​ൽ 27ന് ​ആ​രം​ഭി​ക്കു​ന്ന പ്ര​വേ​ശ​ന ന​ട​പ​ടി 31 ന് ​അ​വ​സാ​നി​ക്കും.