ബ​സു​ക​ൾ ചെ​റു​വ​ത്തൂ​ർ സ്റ്റാ​ൻ​ഡി​ൽ ക​യ​റു​ന്നി​ല്ല; ദേ​ശീ​യ​പാ​ത​യി​ൽ ത​ട​യു​മെ​ന്ന് വ്യാ​പാ​രി​ക​ൾ
Sunday, May 19, 2019 1:17 AM IST
ചെ​റു​വ​ത്തൂ​ർ: അ​ത്യാ​ധു​നി​ക സം​വി​ധാ​ന​ത്തോ​ടെ നി​ർ​മി​ച്ച ചെ​റു​വ​ത്തൂ​ർ ബ​സ് സ്റ്റാ​ൻ​ഡി​ൽ മു​ഴു​വ​ൻ ബ​സു​ക​ളും ക​യ​റാ​ത്ത​തി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി വ്യാ​പാ​രി​ക​ൾ. ഇ​തു സം​ബ​ന്ധി​ച്ച് അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​ട്ടും ന​ട​പ​ടി ഉ​ണ്ടാ​വാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് 25ന് ​ദേ​ശീ​യ പാ​ത​യി​ൽ ബ​സു​ക​ൾ ത​ട​യാ​ൻ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി ചെ​റു​വ​ത്തൂ​ർ യൂ​ണി​റ്റ് തീ​രു​മാ​നി​ച്ചു. സ്റ്റാ​ൻ​ഡി​ൽ ക​യ​റാ​ത്ത​തി​ൽ കെ​എ​സ്ആ​ർ​ടി​സി​യു​ടെ​യും സ്വ​കാ​ര്യ ബ​സു​ക​ളും വ്യ​ത്യാ​സ​മി​ല്ലെ​ന്ന് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു.
ഏ​റ്റ​വും കൂ​ടു​ത​ൽ തി​ര​ക്കു​ള്ള രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും ബ​സു​ക​ൾ ദേ​ശീ​യ പാ​ത​യോ​ര​ത്ത് നി​ർ​ത്തി ആ​ളു​ക​ളെ ഇ​റ​ക്കി​പോ​കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ഇ​തി​നെ​ക്കു​റി​ച്ചു കെ​എ​സ്ആ​ർ​ടി​സി പ​യ്യ​ന്നൂ​ർ ഡി​പ്പോ​യി​ലെ ഒ​രു ബ​സ് ഡ്രൈ​വ​റോ​ട് ചോ​ദി​ച്ച വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി ഭാ​ര​വാ​ഹി​യോ​ട് സ്റ്റാ​ൻ​ഡി​ൽ വ​ന്ന് ആ​ളു​ക​ളെ ക​യ​റ്റി​യാ​ൽ പ​യ്യ​ന്നൂ​രി​ലെ പ​ഴ​യ സ്റ്റാ​ൻ​ഡി​ലേ​ക്ക് കൊ​ണ്ടു​പോ​കേ​ണ്ടി​വ​രു​മെ​ന്നാ​ണ് മ​റു​പ​ടി ല​ഭി​ച്ച​തെ​ന്ന് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് സി. ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു.
സ്വ​കാ​ര്യ-​കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ മു​ഴു​വ​ൻ ചെ​റു​വ​ത്തൂ​ർ ബ​സ്‌​സ്റ്റാ​ൻ​ഡി​ൽ ക​യ​റ്റാ​ൻ വേ​ണ്ട ന​ട​പ​ടി​ക​ൾ കൈ​കൊ​ള്ള​ണ​മെ​ന്നു ആ​വ​ശ്യ​പ്പെ​ട്ടു വ്യാ​പ​ാരി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ചെ​റു​വ​ത്തൂ​ർ യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ൾ കാ​ഞ്ഞ​ങ്ങാ​ട് ജോ​യി​ന്‍റ് ആ​ർ​ടി​ഒ,പ​യ്യ​ന്നൂ​ർ-​കാ​ഞ്ഞ​ങ്ങാ​ട് കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ മാ​നേ​ജ​ർ​മാ​ർ, കാ​ഞ്ഞ​ങ്ങാ​ട് ഡി​വൈ​എ​സ്പി, ച​ന്തേ​ര സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ എ​ന്നി​വ​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. 25ന​കം പ​രി​ഹാ​രം ക​ണ്ടി​ല്ലെ​ങ്കി​ൽ ദേ​ശീ​യ പാ​ത​യി​ൽ ബ​സു​ക​ൾ ത​ട​യാ​നാ​ണ് യൂ​ണി​റ്റ് പ്ര​വ​ർ​ത്ത​ക സ​മി​തി യോ​ഗം തീ​രു​മാ​നി​ച്ച​ത്. ഒ​രു കോ​ടി രൂ​പ ചെ​ല​വി​ട്ട് പ​ഞ്ചാ​യ​ത്ത് 2016 ൽ ​പ​ണി​ത് മ​ന്ത്രി കെ.​ടി. ജ​ലീ​ലാ​ണ് ബ​സ് സ്റ്റാ​ൻ​ഡ് ഉ​ദ്‌​ഘാ​ട​നം ചെ​യ്ത​ത്.