ദു​ര​ന്ത നി​വാ​ര​ണ​ത്തി​ൽ പ​രി​ശീ​ല​നം ന​ല്കി
Monday, May 20, 2019 5:51 AM IST
ക​ണ്ണൂ​ർ: പ്ര​ള​യം, ഭൂ​മി​കു​ലു​ക്കം, തീ​പി​ടിത്തം പോ​ലെ​യു​ള്ള ദു​ര​ന്ത​ങ്ങ​ളെ നേ​രി​ടാ​ൻ പൊ​തു ജ​ന​ങ്ങ​ളെ സ​ജ്ജ​മാ​ക്കു​ന്ന​തി​നാ​യി സ​ത്യസാ​യി ഓ​ർ​ഫ​നേ​ജ് ട്ര​സ്റ്റി​ന്‍റെ കി​ഴി​ലു​ള്ള സാ​യി ദു​ര​ന്ത നി​വാ​ര​ണ സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ദു​ര​ന്ത നി​വാ​ര​ണ പ​രി​ശീ​ല​ന ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു. ചേം​ബ​ർ ഹാ​ളി​ൽ മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ പി. ​ഷാ​ഹി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ആ​ർ​ടി​ഒ എം. ​പി. സു​ഭാ​ഷ് ബാ​ബു മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ​ത്യ​സാ​യി ഡി​സാ​സ്റ്റ​ർ മാ​നേ​ജ്‌​മെ​ന്‍റ് ട്രെ​യി​ന​ർ സി​നീ​ഷ്‌ കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യിരു​ന്നു പ​രി​ശീ​ല​നം.