മാ​വോ​ര്‍​മ​ക​ള്‍ പ​ങ്കു​വ​ച്ച് മ​ധു​ര മാ​മ്പ​ഴ​ക്കാ​ലം; സം​സ്ഥാ​ന സാ​ഹി​ത്യ ക്യാ​മ്പി​ന് സ​മാ​പ​നം
Monday, May 20, 2019 5:51 AM IST
കാ​സ​ർ​ഗോ​ഡ്: കു​ട്ടി​ക​ൾ​ക്ക് മാ​വോ​ർ​മ​ക​ളും മാ​ന്പ​ഴ​മ​ധു​ര​വും പ​ങ്കു​വ​ച്ച് ര​ണ്ടു​ദി​വ​സ​മാ​യി കാ​ഞ്ഞ​ങ്ങാ​ട് ന​ട​ന്ന മ​ധു​ര മാ​മ്പ​ഴ​ക്കാ​ലം സാ​ഹി​ത്യ ക്യാ​മ്പി​ന് സ​മാ​പ​നം. സം​സ്ഥാ​ന ബാ​ല​സാ​ഹി​ത്യ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട്, ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍, മേ​ലാ​ങ്കോ​ട് എ.​സി. ക​ണ്ണ​ന്‍ നാ​യ​ര്‍ സ്മാ​ര​ക ഗ​വ. യു.​പി സ്‌​കൂ​ള്‍ എ​ന്നി​വ​യു​മാ​യി ചേ​ര്‍​ന്ന് കാ​ഞ്ഞ​ങ്ങാ​ട് അ​തി​യാ​മ്പൂ​ര്‍ ബാ​ല​ബോ​ധി​നി ഗ്ര​ന്ഥാ​ല​യ​ത്തി​ലാ​ണ് ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ച​ത്.
നാ​ട്ടി​ന്‍​പു​റ​ത്തി​ന്‍റേ​യും പ്ര​കൃ​തി​യു​ടേ​യും ന​ന്മ​ക​ളെ അ​റി​ഞ്ഞും അ​നു​ഭ​വി​ച്ചും 40 വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് ക്യാ​മ്പി​ല്‍ പ​ങ്കെ​ടു​ത്ത​ത്. കു​ട്ടി​ക​ള്‍ ഗ്രൂ​പ്പു​ക​ളാ​യി തി​രി​ഞ്ഞ് സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലെ വീ​ടു​ക​ള്‍ സ​ന്ദ​ര്‍​ശി​ച്ചു. തു​ട​ര്‍​ന്ന് മു​തി​ര്‍​ന്ന​വ​രു​മാ​യി മാ​വോ​ര്‍​മ​ക​ളും പ​ങ്കു​വ​ച്ചു. ക്യാ​ന്പി​നോ​ട​നു​ബ​ന്ധി​ച്ച് നാ​ടും നാ​ട്ടു​രു​ചി​ക​ളും എ​ന്ന വി​ഷ​യ​ത്തി​ല്‍ ച​ര്‍​ച്ച​യും ക​ഥാ​ശി​ല്പ​ശാ​ല​യും സം​ഘ​ടി​പ്പി​ച്ചു. ഇ.​പി. രാ​ജ​ഗോ​പാ​ല​ൻ, ഡോ.​അം​ബി​കാ​സു​ത​ന്‍ മാ​ങ്ങാ​ട്, ടി.​പി. വേ​ണു​ഗോ​പാ​ല​ൻ, പി.​വി. ഷാ​ജി കു​മാ​ര്‍ എ​ന്നി​വ​ര്‍ ശി​ല്പ​ശാ​ല​യ്ക്ക് നേ​തൃ​ത്വം ന​ല്‍​കി. സ​മാ​പ​ന സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കു​ട്ടി​ക​ളു​ടെ നാ​യ​നാ​ര്‍ എ​ന്ന പു​സ്ത​ക​വും കാ​ര്‍​ഷി​ക കോ​ള​ജി​ന്‍റെ വ​ക​യാ​യി മാ​വി​ന്‍ തൈ​ക​ളും വി​ത​ര​ണം ചെ​യ്തു. സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ സം​സ്ഥാ​ന ബാ​ല​സാ​ഹി​ത്യ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഡ​യ​റ​ക്ട​ര്‍ പ​ള്ളി​യ​റ ശ്രീ​ധ​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ​ന്‍ വി.​വി. ര​മേ​ശ​ൻ, ബാ​ല​സാ​ഹി​ത്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ഓ​ഫീ​സ​ര്‍ ഒ. ​മ​ധു, ഡോ. ​കൊ​ട​ക്കാ​ട് നാ​രാ​യ​ണ​ന്‍, ബി. ​ബാ​ബു, കാ​ര്‍​ഷി​ക കോ​ള​ജ് അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ര്‍ ഡോ. ​കെ.​വി. സു​മേ​ഷ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. ഗ്ര​ന്ഥ​ശാ​ലാ സം​ഘം സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ഡ്വ. പി. ​അ​പ്പു​ക്കു​ട്ട​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ചെ​യ്തു.