ഒ​രു കു​ല​യി​ൽ അ​മ്പ​ത് മാ​ങ്ങ; മ​ധു​ര​മൂ​റും കു​ഞ്ഞ​ൻ ച​ക്ക
Monday, May 20, 2019 5:51 AM IST
പ​ട​ന്ന: ഫ​ല​ങ്ങ​ളു​ടെ എ​ണ്ണ​വും വൈ​വി​ധ്യ​വും കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​വു​ക​യാ​ണ് ഉ​ദി​നൂ​ർ പ​ര​ത്തി​ച്ചാ​ലി​ൽ തൃ​ക്ക​രി​പ്പൂ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗം കെ.​കെ. അ​മീ​റി​ന്‍റെ വീ​ട്. വീ​ട്ടു​പ​റ​ന്പി​ൽ പ​ഞ്ചാ​ര​മാ​ങ്ങ എ​ന്ന് വി​ളി​പ്പേ​രു​ള്ള മാ​വി​ൽ ഒ​രു​കു​ല​യി​ൽ കാ​യ്ച്ച​ത് അ​മ്പ​തോ​ളം മാ​ങ്ങ​ക​ൾ.
ത​ന്‍റെ ത​റ​വാ​ട് വീ​ട്ടി​ൽ നി​ന്നാ​ണ് ഈ ​മാ​വി​ന്‍റെ വി​ത്ത് ഇ​വി​ടെ​യെ​ത്തി​യ​തെ​ന്ന് അ​മീ​ർ പ​റ​യു​ന്നു. ആ​ദ്യ​മാ​യാ​ണ് അ​മ്പ​തി​ല​ധി​കം മാ​ങ്ങ​ക​ൾ ഒ​രു കു​ല​യി​ൽ കാ​യ്ക്കു​ന്ന​ത്. പ​ഴു​ത്താ​ൽ പ​ഞ്ച​സാ​ര​യേ​ക്കാ​ൾ മ​ധു​ര​മു​ള്ള​തു​കൊ​ണ്ടാ​ണ് പ​ഞ്ചാ​ര​മാ​ങ്ങ എ​ന്ന് വി​ളി​ക്കു​ന്ന​ത്. ക​ടു​ത്ത ചൂ​ടി​ൽ പ​ത്തോ​ളം കാ​യ്ക​ൾ വാ​ടി​വീ​ണെ​ങ്കി​ലും ബാ​ക്കി​യു​ള്ള​വ പാ​ക​മാ​യി​ത്തു​ട​ങ്ങി​യി​ട്ടു​ണ്ട്.
തൊ​ട്ട​ടു​ത്തു​ള്ള വ​രി​ക്ക പ്ലാ​വി​ലെ ച​ക്ക​ക​ൾ ക​ണ്ടാ​ൽ ക​ട​ച്ച​ക്ക​യു​ടെ വ​ലു​പ്പം പോ​ലു​മി​ല്ല. പ​ക്ഷേ അ​ക​ത്തു​ള്ള ചു​ള​യ്ക്ക് തേ​ൻ​മ​ധു​ര​മാ​ണ്. ഒ​രു ത​വ​ണ ക​ഴി​ച്ചാ​ൽ ആ​രും വീ​ണ്ടു​മൊ​രി​ക്ക​ലെ​ങ്കി​ലും തേ​ടി​യെ​ത്തും. ഇ​തോ​ടൊ​പ്പം മ​റ്റ​ന​വ​ധി പ​ഴ​വ​ർ​ഗ​ങ്ങ​ളും അ​മീ​റി​ന്‍റെ വീ​ട്ടു​വ​ള​പ്പി​ലു​ണ്ട്. അ​മ്പ​തോ​ളം പ്രാ​വു​ക​ളും വി​വി​ധ​യി​നം കോ​ഴി​ക​ളും താ​റാ​വു​ക​ളു​മൊ​ക്കെ സൃ​ഷ്ടി​ക്കു​ന്ന വൈ​വി​ധ്യം വേ​റെ​യും. വീ​ട്ടു​വ​ള​പ്പി​ലും കി​ണ​റി​ന്‍റെ ആ​ൾ​മ​റ​യി​ലു​മു​ൽ​പ്പെ​ടെ വി​വി​ധ ത​രം പ​ച്ച​ക്ക​റി​ക​ളും കൃ​ഷി ചെ​യ്തു വ​രു​ന്നു​ണ്ട്.