മഴത്തുള്ളിക്കിലുക്കം.., മുന്നൊരുക്കം തുടങ്ങി
Monday, May 20, 2019 5:51 AM IST
കാ​സ​ർ​ഗോ​ഡ് : മ​ഴ​ക്കാ​ല​ത്ത് ജി​ല്ലാ അ​ടി​യ​ന്ത​ര​ഘ​ട്ട കാ​ര്യ​നി​ര്‍​വ​ഹ​ണ കേ​ന്ദ്ര​ത്തി​ല്‍ (എ​മ​ര്‍​ജ​ൻ​സി ഓ​പ്പ​റേ​ഷ​ന്‍ സെ​ന്‍റ​ര്‍) റ​വ​ന്യൂ, പോ​ലീ​സ്, അ​ഗ്‌​നി​ശ​മ​ന സേ​ന എ​ന്നീ വ​കു​പ്പു​ക​ളു​ടെ പ്ര​തി​നി​ധി​ക​ളെ ഉ​ള്‍​പ്പെ​ടു​ത്തി 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​ൻ ജി​ല്ലാ ഭ​ര​ണ​കൂ​ടം തീ​രു​മാ​നി​ച്ചു. ജി​ല്ല​യി​ലെ മ​ഴ​ക്കാ​ല മു​ന്നൊ​രു​ക്ക പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ അ​വ​ലോ​ക​ന​ത്തി​നാ​യി എ​ഡി​എം സി.​ബി​ജു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ക​ള​ക്ട​റു​ടെ ചേം​ബ​റി​ല്‍ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. ബ്ലോ​ക്ക്-​ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ത​ല​ങ്ങ​ളി​ൽ അ​വ​ലോ​ക​ന യോ​ഗം ന​ട​ത്താ​ന്‍ ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി​യു​ടെ സ​ഹ അ​ധ്യ​ക്ഷ​നാ​യ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നോ​ട് നി​ര്‍​ദേ​ശി​ച്ചു.
ജ​ല​സേ​ച​ന വ​കു​പ്പി​ലെ അ​സി​സ്റ്റ​ന്‍റ് എ​ക്‌​സി​ക്യു​ട്ടീ​വ് എ​ൻ​ജി​നി​യ​റി​ല്‍ കു​റ​യാ​ത്ത റാ​ങ്കി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രെ ഷി​ഫ്റ്റ് അ​ടി​സ്ഥാ​ന​ത്തി​ല്‍ ജി​ല്ലാ അ​ടി​യ​ന്ത​ര​ഘ​ട്ട കാ​ര്യ നി​ര്‍​വ​ഹ​ണ കേ​ന്ദ്ര​ത്തി​ലേ​ക്ക് നി​യോ​ഗി​ക്കും. ജി​ല്ല​യി​ലെ മ​ഴ​യും വെ​ള്ള​വും അ​ണ​ക്കെ​ട്ടു​ക​ളി​ലെ ജ​ല​വും സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ അ​താ​ത് ദി​വ​സം ക്രോ​ഡീ​ക​രി​ച്ച് ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി​ക്ക് ന​ല്‍​കാ​ന്‍ മേ​ല്‍ ഉ​ദ്യോ​ഗ​സ്ഥ​നെ ചു​മ​ത​ല​പ്പെ​ടു​ത്താ​നും യോ​ഗം തീ​രു​മാ​നി​ച്ചു. മ​ല​യോ​ര ജി​ല്ല​ക​ളി​ല്‍ എ​ല്ലാ ദി​വ​സ​വും ഭൂ​ജ​ല വ​കു​പ്പ്, മൈ​നിം​ഗ് ആ​ൻ​ഡ് ജി​യോ​ള​ജി, മ​ണ്ണു​സം​ര​ക്ഷ​ണ വ​കു​പ്പ് എ​ന്നീ വ​കു​പ്പു​ക​ളി​ല്‍ ഒ​ന്നി​ലെ ജി​യോ​ള​ജി​ക്ക​ല്‍ അ​സി​സ്റ്റ​ന്‍റ്, മ​ണ്ണ് സം​ര​ക്ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ, അ​സി​സ്റ്റ​ന്‍റ് ജി​യോ​ള​ജ​സ്റ്റി​ല്‍ കു​റ​യാ​ത്ത ഉ​ദ്യോ​ഗ​സ്ഥ​നെ ഷി​ഫ്റ്റ് അ​ടി​സ്ഥാ​ന​ത്തി​ല്‍ ജി​ല്ലാ അ​ടി​യ​ന്ത​ര​ഘ​ട്ട കാ​ര്യ നി​ര്‍​വ​ഹ​ണ കേ​ന്ദ്ര​ത്തി​ലേ​ക്ക് നി​യോ​ഗി​ക്കും.
ജി​ല്ലാ അ​ടി​യ​ന്ത​ര​ഘ​ട്ട കാ​ര്യ നി​ര്‍​വ​ഹ​ണ കേ​ന്ദ്ര​ത്തി​ല്‍ വാ​ട്സ് ആ​പ് സൗ​ക​ര്യ​ത്തോ​ടു​കൂ​ടി​യു​ള്ള ര​ണ്ട് സ്ഥി​രം മൊ​ബൈ​ല്‍ ഫോ​ണ്‍ ന​മ്പ​റു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കും.
സ്വ​കാ​ര്യ ഭൂ​മി​ക​ളി​ലെ അ​പ​ക​ട​ക​ര​മാ​യ നി​ല​യി​ലു​ള്ള മ​ര​ങ്ങ​ളും മ​ര​ച്ചി​ല്ല​ക​ളും ക​ണ്ടെ​ത്തി മു​റി​ച്ച് മാ​റ്റു​വാ​ന്‍ ദു​ര​ന്ത നി​വാ​ര​ണ നി​യ​മ പ്ര​കാ​രം പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് പ​ത്ര​മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി നി​ര്‍​ദേ​ശം ന​ല്‍​കും. പ​ര​സ്യ ഹോ​ർ​ഡി​ങ്ങു​ക​ളു​ടെ ബ​ലം പ​രി​ശോ​ധി​ക്കു​ക​യും ഇ​വ കാ​റ്റി​ല്‍ മ​റി​ഞ്ഞ് വീ​ണ് ന​ഷ്ട​വും ജീ​വ​ഹാ​നി​യും ഉ​ണ്ടാ​ക്കാ​നി​ട​യി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കു​ക​യും ചെ​യ്യും. ജി​ല്ല​യി​ല്‍ ഇ​ത്ത​രം ബോ​ര്‍​ഡു​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ള്ള എ​ല്ലാ പ​ര​സ്യ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും ഇ​ക്കാ​ര്യ​ത്തി​ല്‍ നി​ര്‍​ദേ​ശം ന​ല്‍​കാ​ന്‍ ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളോ​ട് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
എ​ല്ലാ താ​ലൂ​ക്കി​ലും അ​ഗ്‌​നി ശ​മ​ന സേ​ന​യു​ടേ​യോ പോ​ലീ​സി​ന്‍റെ​യോ ഒ​രു ട​വ​ര്‍ ലൈ​റ്റ് എ​ങ്കി​ലും ഉ​ണ്ടെ​ന്ന് ഉ​റ​പ്പ് വ​രു​ത്തും. അ​താ​ത് ആ​ഴ്ച​യി​ല്‍ അ​നു​വ​ദി​ക്കു​ന്ന വ്യ​ക്തി​ഗ​ത​മാ​യ ദു​രി​താ​ശ്വാ​സം സം​ബ​ന്ധി​ച്ച വി​വ​ര​വും ക്യാ​മ്പു​ക​ൾ, നാ​ശ​ന​ഷ്ടം എ​ന്നി​വ സം​ബ​ന്ധി​ച്ച വി​വ​ര​വും ക്രോ​ഡീ​ക​രി​ച്ച് ജി​ല്ല​യു​ടെ വെ​ബ്സൈ​റ്റി​ല്‍ പ്ര​സി​ദ്ധീ​ക​രി​ക്കും. കൃ​ഷി​ന​ഷ്ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​രം അ​താ​ത് കൃ​ഷി ഓ​ഫീ​സി​ല്‍ സൂ​ക്ഷി​ക്ക​ണം. ജി​ല്ല​യി​ലെ എ​ല്ലാ സ്‌​കൂ​ളു​ക​ളു​ടെ​യും ആ​ശു​പ​ത്രി​ക​ളു​ടെ​യും ഫി​റ്റ്‌​ന​സ് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് എ​ൻ​ജി​നി​യ​റെ കൊ​ണ്ട് അ​താ​ത് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍ പ​രി​ശോ​ധി​പ്പി​ക്ക​ണം. ഫി​റ്റ്‌​ന​സ് ഇ​ല്ലാ​ത്ത കെ​ട്ടി​ട​ങ്ങ​ള്‍ സ്‌​കൂ​ൾ, ആ​ശു​പ​ത്രി എ​ന്നി​വ ന​ട​ത്താ​ന്‍ ഉ​പ​യോ​ഗി​ക്കു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണം.
ജി​ല്ല​യി​ലെ എ​ല്ലാ ആ​ശു​പ​ത്രി​ക​ളു​ടെ​യും അ​ഗ്‌​നി സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ടെ​ന്നും ഉ​റ​പ്പാ​ക്കും. ദു​ര​ന്ത പ്ര​തി​ക​ര​ണ​ത്തി​നും ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലും പ​ങ്കാ​ളി​ക​ളാ​കാ​ന്‍ സ​ന്ന​ദ്ധ​ത​യു​ള്ള സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ള്‍ , സു​മ​ന​സ്‌​ക​രാ​യ വ്യ​ക്തി​ക​ള്‍ എ​ന്നി​വ​രെ താ​ലൂ​ക്ക് ത​ല​ത്തി​ല്‍ വി​ളി​ച്ചു​ചേ​ര്‍​ക്കാ​ന്‍ പ​ത്ര​പ്പ​ര​സ്യം ന​ല്‍​കും. ദു​ര​ന്ത നി​വാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി ഓ​രോ വ​കു​പ്പും ഒ​രു ജി​ല്ലാ​ത​ല നോ​ഡ​ല്‍ ഓ​ഫീ​സ​റെ നി​യ​മി​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു. യോ​ഗ​ത്തി​ല്‍ സ​ബ് ക​ള​ക്ട​ര്‍ അ​രു​ണ്‍ കെ. ​വി​ജ​യ​ന്‍, ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.