പു​ളി​ങ്ങോം ഷ​ട്ടി​ൽ ക്ല​ബ് ജേ​താ​ക്ക​ൾ
Tuesday, May 21, 2019 1:30 AM IST
ചി​റ്റാ​രി​ക്കാ​ൽ: കെ​സി​വൈ​എം തോ​മാ​പു​രം ശാ​ഖ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​റാ​മ​ത് വി​ശു​ദ്ധ തോ​മ​സ് മൂ​ർ അ​നു​സ്മ​ര​ണ എ​വ​ർ റോ​ളിം​ഗ് ട്രോ​ഫി​ക്കു​വേ​ണ്ടി​യു​ള്ള ഡ​ബി​ൾ​സ് ഷ​ട്ടി​ൽ ടൂ​ർ​ണ​മെ​ന്‍റി​ൽ പു​ളി​ങ്ങോം ഷ​ട്ടി​ൽ ക്ല​ബ് ജേ​താ​ക്ക​ളാ​യി.
ചി​റ്റാ​രി​ക്ക​ാൽ ഇ​ല​ഞ്ഞി​മ​റ്റം സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ടൂ​ർ​ണ​മെ​ന്‍റ് തോ​മാ​പു​രം ഫോ​റോ​ന അ​സി.​വി​കാ​രി ഫാ. ​കു​ര്യാ​ക്കോ​സ് പു​തു​ക്കു​ള​ങ്ങ​ര ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​സി​വൈ​എം തോ​മാ​പു​രം ശാ​ഖാ പ്ര​സി​ഡ​ന്‍റ് അ​മ​ൽ കോ​ട്ട​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​നി​മേ​റ്റ​ർ ഷി​ജി​ത്ത് കു​ഴു​വേ​ലി​ൽ, എ​ബി​ൻ എ​ഴു​ത്തു​പു​ര​യ്ക്ക​ൽ, വി​വേ​ക് പു​തു​മ​ന, സു​ജോ പൊ​ടി​മ​റ്റ​ത്തി​ൽ, തോ​മ​സ് മ്ലാ​ക്കു​ഴി, ആ​ന​ന്ദ് പാ​ഴൂ​ത്ത​ട​ത്തി​ൽ, അ​മ​ൽ , ടോ​ണി തു​ടി​യം​പ്ലാ​ക്ക​ൽ എ​ന്നി​വ​ർ പ്രോ​ഗ്രാ​മു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

പു​സ്ത​കോ​ത്സ​വം ആ​രം​ഭി​ച്ചു

കാ​ഞ്ഞ​ങ്ങാ​ട്: ജി​ല്ലാ ലൈ​ബ്ര​റി കൗ​ൺ​സി​ൽ വി​ക​സ​ന സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന പു​സ്ത​കോ​ത്സ​വ​ത്തി​ന് ആ​ലാ​മി​പ്പ​ള്ളി പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ൽ തു​ട​ക്ക​മാ​യി. എ​ഴു​ത്തു​കാ​ര​ൻ ക​രി​വെ​ള്ളൂ​ർ മു​ര​ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​പ്ര​ഭാ​ക​ര​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. 'ബി​ലാ​ത്തി​ക്കു​ഴ​ൽ' സി​നി​മ​യു​ടെ സം​വി​ധാ​യ​ക​ൻ വി​നു കോ​ളി​ച്ചാ​ലി​നെ ആ​ദ​രി​ച്ചു. പു​സ്ത​കോ​ത്സ​വം നാ​ളെ സ​മാ​പി​ക്കും.