ബ​സ് കാ​ത്തി​രി​പ്പു​കേ​ന്ദ്രം പോ​ലു​മി​ല്ലാ​തെ "കേ​ര​ള​ത്തി​ന്‍റെ വാ​തി​ല്‍​പ്പ​ടി'
Tuesday, May 21, 2019 1:30 AM IST
കാ​സ​ര്‍​ഗോ​ഡ്: ആ​ല​ങ്കാ​രി​ക​മാ​യി പ​റ​ഞ്ഞാ​ല്‍ കേ​ര​ള​ത്തി​ന്‍റെ വാ​തി​ല്‍​പ്പ​ടി​യാ​ണ് ഹൊ​സ​ങ്ക​ടി ടൗ​ണ്‍. മം​ഗ​ളു​രു ഭാ​ഗ​ത്തു​നി​ന്ന് ത​ല​പ്പാ​ടി​യി​ലെ സം​സ്ഥാ​നാ​തി​ര്‍​ത്തി ക​ഴി​ഞ്ഞ് ദേ​ശീ​യ​പാ​ത​യി​ലൂ​ടെ കേ​ര​ള​ത്തി​ലേ​ക്കു വ​ന്നു​ക​യ​റു​മ്പോ​ള്‍ ആ​ദ്യ​മാ​യി കാ​ണു​ന്ന ടൗ​ണ്‍. കാ​ല​ങ്ങ​ളാ​യി രാ​ഷ്‌​ട്രീ​യ പാ​ര്‍​ട്ടി​ക​ളു​ടെ കേ​ര​ള​യാ​ത്ര​ക​ളു​ടെ സ്റ്റാ​ര്‍​ട്ടിം​ഗ് പോ​യി​ന്‍റ്. ക​ന്ന​ഡ ഭാ​ഷ​യി​ല്‍ ഹൊ​സ​ങ്ക​ടി എ​ന്ന വാ​ക്കി​ന്‍റെ അ​ർ​ഥം പു​തി​യ​ങ്ങാ​ടി എ​ന്നാ​ണ്. അ​ക്ഷ​രാ​ർ​ഥ​ത്തി​ല്‍ ത​ന്നെ മ​ഞ്ചേ​ശ്വ​ര​ത്തി​ന്‍റെ പു​തി​യ​ങ്ങാ​ടി​യാ​ണ് ഈ ​സ്ഥ​ലം. തൊ​ട്ട​ടു​ത്തു​ള്ള പ​ഴ​ക്ക​വും പാ​ര​മ്പ​ര്യ​വു​മു​ള്ള മ​ഞ്ചേ​ശ്വ​രം ടൗ​ണി​നോ​ട് ചേ​ര്‍​ന്ന് വ​ള​ര്‍​ന്നു​വ​ന്ന പു​തി​യ വാ​ണി​ജ്യ​കേ​ന്ദ്രം. പ​ക്ഷേ ഇ​ത്ര​യും വി​ശേ​ഷ​ണ​ങ്ങ​ളൊ​ക്കെ ഉ​ണ്ടാ​യി​ട്ടും യാ​ത്ര​ക്കാ​ര്‍​ക്ക് ബ​സ് കാ​ത്തി​രി​ക്കാ​ന്‍ ശ​രി​യാ​യ ഒ​രു വെ​യി​റ്റിം​ഗ് ഷെ​ഡ് പോ​ലു​മി​ല്ലാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് ഹൊ​സ​ങ്ക​ടി ടൗ​ണ്‍. കേ​ര​ള​ത്തി​ന്‍റെ ഭാ​ഗ​ത്തേ​ക്കു​ള്ള ബ​സ് യാ​ത്ര​ക്കാ​ര്‍ ഇ​പ്പോ​ഴും വെ​യി​ലും മ​ഴ​യും കൊ​ണ്ട് റോ​ഡ​രി​കി​ല്‍ ത​ന്നെ​യാ​ണ് ബ​സ് കാ​ത്തു നി​ല്‍​ക്കു​ന്ന​ത്. മം​ഗ​ലാ​പു​രം ഭാ​ഗ​ത്തേ​ക്കു​ള്ള ബ​സ് സ്റ്റോ​പ്പി​ല്‍ വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​മ്പ് പ​ണി​ത ഒ​രു കാ​ത്തി​രി​പ്പു​കേ​ന്ദ്ര​മു​ണ്ട്. ഇ​തും അ​പ​ക​ട​നി​ല​യി​ലാ​ണ്. മ​ഴ​ക്കാ​ല​ത്ത് ചോ​ര്‍​ന്നൊ​ലി​ക്കു​ന്ന അ​വ​സ്ഥ​യു​മു​ണ്ട്. ചു​റ്റും മാ​ലി​ന്യം വ​ലി​ച്ചെ​റി​ഞ്ഞ നി​ല​യി​ലു​മാ​ണ്. ടൗ​ണി​ല്‍ മാ​ലി​ന്യ​സം​സ്‌​ക​ര​ണ​ത്തി​ന് സം​വി​ധാ​ന​മി​ല്ലാ​ത്ത​തി​നാ​ല്‍ മാ​ലി​ന്യ​ങ്ങ​ള്‍ ത​ല​ങ്ങും വി​ല​ങ്ങും വ​ലി​ച്ചെ​റി​ഞ്ഞ അ​വ​സ്ഥ​യാ​ണ്. സം​സ്ഥാ​ന​ത്തെ മ​ഴ​ക്കാ​ല​പൂ​ര്‍​വ ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ ടൗ​ണി​ലേ​ക്ക് കാ​ര്യ​മാ​യി എ​ത്തി​യി​ട്ടി​ല്ല. മ​ഴ​ക്കാ​ലം തു​ട​ങ്ങു​ന്ന​തോ​ടെ ഇ​തെ​ല്ലാം ചീ​ഞ്ഞു​നാ​റാ​നും തു​ട​ങ്ങും. ടൗ​ണി​ല്‍ പൊ​തു​ശൗ​ചാ​ല​യം നി​ര്‍​മി​ക്ക​ണ​മെ​ന്ന നാ​ട്ടു​കാ​രു​ടെ ചി​ര​കാ​ല ആ​വ​ശ്യ​ത്തി​നും പ​രി​ഹാ​ര​മാ​യി​ട്ടി​ല്ല. വാ​ഹ​ന​ങ്ങ​ള്‍ അ​ല​ക്ഷ്യ​മാ​യി നി​ര്‍​ത്തി​യി​ടു​ന്ന​തും തൊ​ട്ട​ടു​ത്ത് റെ​യി​ല്‍​വേ ക്രോ​സിം​ഗ് ഉ​ള്ള​തും ടൗ​ണി​ല്‍ ഗ​താ​ഗ​ത​ക്കു​രു​ക്കി​നും ഇ​ട​യാ​ക്കു​ന്നു. മം​ഗ​ലാ​പു​ര​ത്തേ​ക്കും തി​രി​ച്ചും പോ​കു​ന്ന ആ​ശു​പ​ത്രി​ക​ളി​ലേ​ക്കു​ള്ള രോ​ഗി​ക​ള​ട​ക്ക​മു​ള്ള യാ​ത്ര​ക്കാ​ര്‍ പ​ല​പ്പോ​ഴും ഹൊ​സ​ങ്ക​ടി​യി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ല്‍​പെ​ട്ടു​പോ​കാ​റു​മു​ണ്ട്. വ​ലി​യ ബ​സ്‌​സ്റ്റാ​ന്‍​ഡ് ഒ​ന്നു​മ​ല്ലെ​ങ്കി​ലും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളോ​ടു കൂ​ടി​യ ഒ​രു കാ​ത്തി​രി​പ്പു​കേ​ന്ദ്രം ഹൊ​സ​ങ്ക​ടി​യി​ല്‍ നി​ര്‍​മി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. ഇ​തോ​ടൊ​പ്പം യാ​ത്ര​ക്കാ​രെ കേ​ര​ള​ത്തി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന രീ​തി​യി​ല്‍ സാം​സ്‌​കാ​രി​ക വ​കു​പ്പും ടൂ​റി​സം വ​കു​പ്പു​മാ​യി ചേ​ര്‍​ന്ന് എ​ന്തെ​ങ്കി​ലും നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്താ​നാ​യാ​ല്‍ അ​തൊ​രു മു​ത​ല്‍​ക്കൂ​ട്ടാ​കും.