സ്കോ​ള​ർ​ഷി​പ്പി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Wednesday, May 22, 2019 12:35 AM IST
ക​ണ്ണൂ​ർ: സ​രോ​ജി​നി-​ദാ​മോ​ദ​ര​ൻ ഫൗ​ണ്ടേ​ഷ​ൻ വി​ദ്യാ​ധ​ൻ സ്കോ​ള​ർ​ഷി​പ്പി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ എ​ല്ലാ വി​ഷ​യ​ത്തി​ലും എ​പ്ല​സ് ല​ഭി​ച്ചി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാം. വാ​ർ​ഷി​ക വ​രു​മാ​നം ര​ണ്ടു​ല​ക്ഷ​ത്തി​ൽ താ​ഴെ​യാ​യി​രി​ക്ക​ണം.
ഇ​ത് ഒ​രു തു​ട​ർ സ്കോ​ള​ർ​ഷി​പ്പ് പ​ദ്ധ​തി​യാ​ണ്. വാ​ർ​ഷി​ക പ​രീ​ക്ഷ​ക​ളി​ൽ 90 ശ​ത​മാ​നം മാ​ർ​ക്ക് വാ​ങ്ങു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠ​ന​കാ​ലം മു​ഴു​വ​നും സ്കോ​ള​ർ​ഷി​പ്പ് ല​ഭി​ക്കും. യാ​തൊ​രു​വി​ധ തി​രി​ച്ച​ട​വും ഇ​ല്ലാ​ത്ത ഈ ​സ്കോ​ള​ർ​ഷി​പ്പ് സാ​ന്പ​ത്തി​ക​മാ​യി ബു​ദ്ധി​മു​ട്ടു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ ഉ​ദ്ദേ​ശി​ച്ചാ​ണ്. ഓ​ൺ​ലൈ​നി​ൽ www.vidyadhan.org എ​ന്ന സൈ​റ്റ് വ​ഴി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം. ജൂ​ൺ ഏ​ഴി​നാ​ണ് അ​പേ​ക്ഷ ല​ഭി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി. പ​രീ​ക്ഷ, ഇ​ന്‍റ​ർ​വ്യൂ എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്.
ഇ​ൻ​ഫോ​സി​സി​ന്‍റെ സ്ഥാ​പ​ക​രി​ൽ ഒ​രാ​ളും മു​ൻ സി​ഇ​ഒ​യും ആ​യി​രു​ന്ന എ​സ്.​ഡി. ഷി​ബു​ലാ​ൽ ത​ന്‍റെ മാ​താ​പി​താ​ക്ക​ളു​ടെ സ്മ​ര​ണാ​ർ​ഥം രൂ​പീ​ക​രി​ച്ചി​ട്ടു​ള്ള​താ​ണ് സ​രോ​ജി​നി-​ദാ​മോ​ദ​ര​ൻ ഫൗ​ണ്ടേ​ഷ​ൻ. ഇ​രു​പ​തു​വ​ർ​ഷ​മാ​യി തു​ട​ർ​ന്നു​വ​രു​ന്ന ഈ ​സ്കോ​ള​ർ​ഷി​പ്പ് പ​ദ്ധ​തി​യി​ൽ കേ​ര​ള​ത്തി​ൽ മാ​ത്രം ആ​യി​ര​ത്തി​ൽ​പ​രം വി​ദ്യാ​ർ​ഥി​ക​ളു​ണ്ട്. ക​ർ​ണാ​ട​ക, ത​മി​ഴ്നാ​ട്, ആ​ന്ധ്രാ​പ്ര​ദേ​ശ് തു​ട​ങ്ങി ആ​റു സം​സ്ഥാ​ന​ങ്ങ​ളി​ൽ​കൂ​ടി ഈ ​പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​വ​രു​ന്നു. ഫോ​ൺ: 9446469046, 94950 40513.