വ്യാ​ജ സ​ന്ദേ​ശം പ്ര​ച​രി​പ്പി​ച്ച​തി​നെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു
Wednesday, May 22, 2019 12:35 AM IST
വെ​ള്ള​രി​ക്കു​ണ്ട്: മ​ല​യോ​ര​മേ​ഖ​ല കേ​ന്ദ്രീ​ക​രി​ച്ച് വ്യാ​ജ വാ​ട്‌​സ്ആ​പ്പ് സ​ന്ദേ​ശം പ്ര​ച​രി​പ്പി​ച്ച് യു​വ​തി​യു​ടെ കു​ടും​ബ​ജീ​വി​തം ത​ക​ര്‍​ക്കാ​ന്‍ ശ്ര​മി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ സൈ​ബ​ര്‍ കു​റ്റ​കൃ​ത്യ​ത്തി​ന് പോ​ലീ​സ് കേ​സെ​ടു​ത്തു. ഭ​ര്‍​ത്താ​വി​നും മ​ക്ക​ള്‍​ക്കു​മൊ​പ്പം താ​മ​സി​ച്ചു​വ​രു​ന്ന യു​വ​തി ജ​ര്‍​മ​നി​യി​ലേ​ക്ക് നാ​ടു​വി​ട്ടു​വെ​ന്ന രീ​തി​യി​ല്‍ വ്യാ​ജ വാ​ട്‌​സ്ആ​പ്പ് സ​ന്ദേ​ശം വ്യാ​പ​ക​മാ​യി പ്ര​ച​രി​പ്പി​ച്ച് കു​ടും​ബ​ജി​വി​തം ത​ക​ര്‍​ക്കാ​ന്‍ ശ്ര​മി​ച്ചെ​ന്ന യു​വ​തി​യു​ടെ പ​രാ​തി​യി​ലാ​ണ് വെ​ള്ള​രി​ക്കു​ണ്ട് പോ​ലീ​സ് കൂ​രാം​കു​ണ്ട് സ്വ​ദേ​ശി​ക്കെ​തി​രെ കേ​സെ​ടു​ത്ത​ത്.

സം​വ​ര​ണം വേ​ണം

നീ​ലേ​ശ്വ​രം: എ​ൻ​സി​സി കേ​ഡ​റ്റു​ക​ൾ​ക്ക് കേ​ര​ള പോ​ലീ​സി​ൽ ജോ​ലി സം​വ​ര​ണം ന​ൽ​ക​ണ​മെ​ന്ന് കേ​ര​ള എ​ൻ​സി​സി ഓ​ഫീ​സേ​ഴ്സ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ (ക​നോ​വ) 32 കേ​ര​ള ബ​റ്റാ​ലി​യ​ൻ​ത​ല സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.
ഭാ​ര​വാ​ഹി​ക​ൾ: എം.​കെ. ലി​നു (പ്ര​സി​ഡ​ന്‍റ്), തോ​മ​സ് സ്ക​റി​യ (വൈ​സ് പ്ര​സി​ഡ​ന്‍റ്), ടി.​വി​നോ​ദ​ൻ (സെ​ക്ര​ട്ട​റി), സോ​ണി മാ​ത്യു (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), പി.​ശ്രീ​ജി​ത്ത് (ട്ര​ഷ​റ​ർ).