വി​ദേ​ശ​യി​നം ക​റ്റാ​ർ​വാ​ഴ​ത്തൈ​ക​ൾ ശ്ര​ദ്ധേ​യ​മാ​കു​ന്നു
Wednesday, May 22, 2019 12:35 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ഐ​ങ്ങോ​ത്ത് ജെ​ന്നി​ഫ്ല​വേ​ഴ്സി​ൽ വി​രു​ന്നെ​ത്തി​യ വി​വി​ധ ഇ​നം ചെ​ടി​ക​ളി​ൽ പ​ത്തോ​ളം ത​ര​ത്തി​ലു​ള്ള അ​പൂ​ർ​വ്വ ക​റ്റാ​ർ​വാ​ഴ​ത്തൈ​ക​ൾ ശ്ര​ദ്ധേ​യ​മാ​കുന്നു.​വി​ദേ​ശ ഇ​ന​ത്തി​ൽ​പ്പെ​ട്ട ക​റ്റാ​ർ​വാ​ഴ​ത്തൈ​ക​ൾ​ക്കൊ​പ്പം കാ​ഴ്ച​ക്കാ​രെ ആ​ക​ര്‍​ഷി​ക്കു​ന്ന മ​റ്റ് അ​നേ​കം ചെ​ടി​ക​ളാ​ണ് ഇ​വി​ടെ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​സ്രാ​യേ​ലി​ലും മ​റ്റും കാ​ണ​പ്പെ​ടു​ന്ന ഒ​ലി​വ് ചെ​ടി​ക​ളും ഇ​വി​ടെ കാ​ണാം. സെ​ന്‍​സീ​നി​യ, അ​ര​ന്യ സിം​ഗ​ര്‍​ഫാം, റോ​യ​ല്‍​ഫാം തു​ട​ങ്ങി അ​ഞ്ഞൂ​റോ​ളം ഇ​ന​ത്തി​ല്‍​പ്പെ​ട്ട അ​പൂ​ര്‍​വ ചെ​ടി​ക​ളു​ടെ ശേ​ഖ​രം ത​ന്നെ ഇ​വി​ടെ​യു​ണ്ട്. ജെ​ന്നി​ഫ്ല​വ​ർ ഉ​ട​മ​യാ​യ ജെ​ന്നി ജോ​സ​ഫാ​ണ് സ്വ​ന്തം ഗാ​ർ​ഡ​നി​ൽ അ​പൂ​ർ​വ ഇ​നം ചെ​ടി​ക​ളു​ടെ വ​ൻ​ശേ​ഖ​രം ത​ന്നെ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.