കോ​സ്റ്റ​ൽ വാ​ർ​ഡ​ൻ​മാ​ർ​ക്ക് പ​രി​ശീ​ല​നം ന​ൽ​കി
Thursday, May 23, 2019 12:53 AM IST
തൃ​ക്ക​രി​പ്പൂ​ർ: ജി​ല്ല​യി​ലെ കോ​സ്റ്റ​ൽ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലേ​ക്ക് പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ത്ത കോ​സ്റ്റ​ൽ വാ​ർ​ഡ​ൻ​മാ​ർ​ക്ക് ക​വ്വാ​യി​ക്കാ​യ​ലി​ലെ ഇ​ട​യി​ല​ക്കാ​ട് ഭാ​ഗ​ത്ത് ഏ​ക​ദി​ന പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ച്ചു. സ്കൂ​ബാ ഡൈ​വിം​ഗി​ലാ​ണ് പ്ര​ത്യേ​ക പ​രി​ശീ​ല​നം ന​ൽ​കി​യ​ത്. വെ​ള്ള​ത്തി​ൽ ഉ​ണ്ടാ​വു​ന്ന ഏ​ത​പ​ക​ടത്തി​നും ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​തി​ന് ഉ​ചി​ത​മാ​യ പ​രി​ശീ​ല​ന​മാ​ണ് ഇ​വി​ടെ ന​ൽ​കി​യ​ത്. തൃ​ക്ക​രി​പ്പൂ​ർ അ​ഗ്നി​ ര​ക്ഷാ നി​ല​യ​ത്തി​ലേ​യും ജി​ല്ലാ അ​ഗ്നി​ ര​ക്ഷാ​നി​ല​യ​ത്തി​ലേ​യും സ്കൂ​ബാ ഡൈ​വിം​ഗ് ടീ​മാ​ണ് പ​രി​ശീ​ല​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്.
തൃ​ക്ക​രി​പ്പൂ​ർ നി​ല​യ​ത്തി​ലെ സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ പി. ​സ​തീ​ഷ്, അ​സി. സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ടി.​കെ. സ​ന്തോ​ഷ് കു​മാ​ർ, ഫ​യ​ർ​മാ​ൻ​മാ​രാ​യ പി.​വി. സു​കേ​ഷ്, കെ. ​ഗോ​പി, വി.​ജി. രോ​ഹി​ത്ത്, എ​ൻ.​എ​സ്. അ​നൂ​പ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.