ക​രി​സ്മാ​റ്റി​ക് ഗ്രാ​ൻ​ഡ് കോ​ൺ​ഫ​റ​ൻ​സ് നാ​ളെ മു​ത​ൽ ക​ള്ളാ​റി​ൽ
Thursday, May 23, 2019 12:56 AM IST
ക​ള്ളാ​ർ: കാ​സ​ർ​ഗോ​ഡ് ക​രി​സ്മാ​റ്റി​ക് സോ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​രി​സ്മാ​റ്റി​ക് ഗ്രാ​ൻ​ഡ് കോ​ൺ​ഫ​റ​ൻ​സി​ന് നാ​ളെ ക​ള്ളാ​ർ തി​രു​ഹൃ​ദ​യ ധ്യാ​ന കേ​ന്ദ്ര​ത്തി​ൽ തു​ട​ക്ക​മാ​കും. നാ​ളെ രാ​വി​ലെ 9.30 ന് ​ആ​രം​ഭി​ച്ച് 26ന് ​വൈ​കു​ന്നേ​രം നാ​ലി​ന് സ​മാ​പി​ക്കും. കാ​സ​ർ​ഗോ​ഡ് ക​രി​സ്മാ​റ്റി​ക് സോ​ണി​ൽ​നി​ന്ന് ആ​യി​ര​ത്തി​ൽ​പ്പ​രം വി​ശ്വാ​സി​ക​ൾ പ​ങ്കെ​ടു​ക്കും.
മൂ​ന്നു​ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന കോ​ൺ​ഫ​റ​ൻ​സി​ൽ കെ​സി​ബി​സി ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ സാ​മു​വ​ൽ മാ​ർ ഐ​റേ​നി​യോ​സ്, കോ​ട്ട​യം രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ജോ​സ​ഫ് പ​ണ്ടാ​ര​ശേ​രി​ൽ, ത​ല​ശേ​രി അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി, ത​ല​ശേ​രി അ​തി​രൂ​പ​ത ക​രി​സ്മാ​റ്റി​ക് ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ​ഫ് മ​ഞ്ച​പ്പി​ളി​ൽ, കെ​സി​സി​ആ​ർ​എ​സ്ടി ചെ​യ​ർ​മാ​ൻ ഫാ. ​വ​ർ​ഗീ​സ് മു​ണ്ട​യ്ക്ക​ൽ, സോ​ണ​ൽ ആ​നി​മേ​റ്റ​ർ ഫാ. ​ചാ​ക്കോ കു​ടി​പ്പ​റ​മ്പി​ൽ, ബ്ര​ദ​ർ സ​ന്തോ​ഷ് ക​രു​മാ​ത്ര, ബ്ര​ദ​ർ ഷാ​ജി വൈ​ക്ക​ത്ത് പ​റ​മ്പി​ൽ, ബ്ര​ദ​ർ സെ​ബാ​സ്റ്റ്യ​ൻ താ​ന്നി​ക്ക​ൽ എ​ന്നി​വ​ർ വ​ച​ന​സ​ന്ദേ​ശം ന​ൽ​കും.