ഉ​ദ്വേ​ഗ​ത്തി​ന്‍റെ മു​ൾ​മു​ന​യി​ൽ ഒ​ന്ന​ര മ​ണി​ക്കൂ​ർ മാ​ത്രം
Friday, May 24, 2019 1:09 AM IST
കാ​ഞ്ഞ​ങ്ങാ​ട്: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി രാ​ജ് മോ​ഹ​ൻ ഉ​ണ്ണി​ത്താ​ന്‍റെ വി​ജ​യം യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​രെ മു​ൾ​മു​ന​യി​ൽ നി​ർ​ത്തി​യ​ത് ഒ​ന്ന​ര മ​ണി​ക്കൂ​ർ.​ രാ​വി​ലെ 10.25 ഓ​ടെ 17.07 ശ​ത​മാ​നം വോ​ട്ടു​ക​ൾ എ​ണ്ണി തീ​ർ​ന്ന​പ്പോ​ൾ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി 8271 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷം നേ​ടി​യി​രു​ന്നു. 10.40 ന് 20.86 ​ശ​ത​മാ​നം വോ​ട്ടു​ക​ൾ എ​ണ്ണി​യ​പ്പോ​ൾ 1384 വോ​ട്ടി​ന്‍റെ ലീ​ഡ് സ​തീ​ഷ്ച​ന്ദ്ര​ന് ല​ഭി​ച്ചു. മി​നു​ട്ടു​ക​ൾ​ക്കു​ള്ളി​ൽ ഇ​തു മാ​റി രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ന് 2211 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​മാ​യി.​പി​ന്നീ​ട് നാ​ലു ത​വ​ണ​ക​ളാ​യി ഇ​ട​തു സ്ഥാ​നാ​ർ​ഥി ലീ​ഡ് നി​ല നി​ർ​ത്തി​യ​പ്പോ​ൾ യു​ഡി​എ​ഫ് സ​ങ്കേ​തം മൗ​ന​ത്തി​ലാ​യി. 11.25 ഓ​ടെ​യാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ക​യ​റി​ത്തു​ട​ങ്ങി​യ​ത്. പി​ന്നീ​ട​ങ്ങോ​ട്ട് അ​ടിവ​ച്ച​ടി​വ​ച്ച് ക​യ​റ്റ​മാ​യി​രു​ന്നു. ഇ​ട​യ്ക്കു മൂ​ന്ന്-നാ​ലു ത​വ​ണ 500-1000 വോ​ട്ടു​ക​ൾ​ക്ക് പി​ൻ​വ​ലി​ഞ്ഞെ​ങ്കി​ലും ര​ണ്ട​ര​യോ​ടെ വ്യ​ക്ത​മാ​യ ലീ​ഡ് ഉ​റ​പ്പാ​ക്കു​ക​യാ​യി​രു​ന്നു.