ക​ല്യാ​ശേ​രി വ​രും; എ​ല്ലാം ശ​രി​യാ​കും: പ്രതീക്ഷകൾ അസ്ഥാനത്താക്കി ഫലം
Friday, May 24, 2019 1:09 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ക​ല്യാ​ശേ​രി ഇ​നി​യും എ​ണ്ണാ​ന്‍ ബാ​ക്കി​യു​ണ്ട്. അ​തെ​ണ്ണി​ക്ക​ഴി​യു​മ്പോ​ള്‍ എ​ല്ലാം ശ​രി​യാ​കും...​30 കൊ​ല്ല​മാ​യി കാ​ത്തു​സൂ​ക്ഷി​ച്ചി​രു​ന്ന ചെ​ങ്കോ​ട്ട​യി​ല്‍ രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ അ​വി​ശ്വ​സ​നീ​യ​മാ​യ മു​ന്നേ​റ്റം ന​ട​ത്തു​മ്പോ​ള്‍ വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ത്തി​നു പു​റ​ത്തും മീ​ഡി​യ റൂ​മി​ലും സി​പി​എം പ്ര​വ​ര്‍​ത്ത​ക​രും ഭ​ര​ണ​ക​ക്ഷി​ക്കാ​രാ​യ ഉ​ദ്യോ​ഗ​സ്ഥ​രും അ​ട​ക്കം പ​റ​ഞ്ഞ് ആ​ശ്വ​സി​ച്ചു​കൊ​ണ്ടി​രു​ന്ന​ത് ഇ​ങ്ങ​നെ​യാ​ണ്. ഒ​ടു​വി​ല്‍ വോ​ട്ടെ​ണ്ണി​ത്തീ​രു​മ്പോ​ഴേ​ക്കും 2014 ല്‍ 22782 ​വോ​ട്ട് ലീ​ഡോ​ടെ പി. ​ക​രു​ണാ​ക​ര​നെ കാ​ത്തു​ര​ക്ഷി​ച്ച ക​ല്യാ​ശേ​രി വെ​റു​മൊ​രു 14,000ത്തി​ന്‍റെ നി​റം​മ​ങ്ങി​യ ഭൂ​രി​പ​ക്ഷ​മാ​യി വ​ന്നു​പോ​യി​രു​ന്നു. 25,000ത്തി​ല്‍​പ​രം വോ​ട്ടി​ന്‍റെ ലീ​ഡ് ന​ല്‍​കി​യ പ​യ്യ​ന്നൂ​ര്‍ മാ​ത്ര​മാ​ണ് ഇ​ട​തു​മു​ന്ന​ണി​യു​ടെ പ്ര​തീ​ക്ഷ കാ​ത്ത​ത്.
യ​ഥാ​ര്‍​ഥ​ത്തി​ല്‍ എ​ല്ലാ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലേ​യും വോ​ട്ടു​ക​ള്‍ ഒ​രേ സ​മ​യ​ത്തു​ത​ന്നെ​യാ​ണ് എ​ണ്ണു​ന്ന​ത്. വേ​ഗ​ത​യി​ല്‍ ഏ​റ്റ​ക്കു​റ​ച്ചി​ലു​ക​ള്‍ ഉ​ണ്ടാ​കാ​മെ​ന്നു മാ​ത്രം. പ​യ്യ​ന്നൂ​രി​ന്‍റെ കാ​ര്യ​ത്തി​ല്‍ ഈ ​വേ​ഗ​ത​ക്കു​റ​വ് പ്ര​ക​ട​മാ​യി​രു​ന്ന​തു​മാ​ണ്. എ​ന്നാ​ല്‍ യു​ഡി​എ​ഫ് ഭൂ​രി​പ​ക്ഷ മ​ണ്ഡ​ല​ങ്ങ​ളാ​യ മ​ഞ്ചേ​ശ്വ​ര​വും കാ​സ​ര്‍​ഗോ​ഡും മാ​ത്ര​മാ​ണ് ആ​ദ്യ​മെ​ണ്ണു​ന്ന​തെ​ന്നും പ​യ്യ​ന്നൂ​രും ക​ല്യാ​ശേ​രി​യും വ​രാ​നി​രി​ക്കു​ന്ന​തേ​യു​ള്ളൂ​വെ​ന്നും വോ​ട്ടെ​ണ്ണ​ലി​ന്‍റെ അ​വ​സാ​ന​ഘ​ട്ടം വ​രെ പ​ല​രും പ​റ​ഞ്ഞു​കൊ​ണ്ടി​രു​ന്ന​ത് സ്വ​യം ആ​ശ്വ​സി​പ്പി​ക്കാ​നെ​ന്നോ​ണ​മാ​യി​രു​ന്നു.
വോ​ട്ടെ​ണ്ണ​ലി​ന്‍റെ തു​ട​ക്ക​ത്തി​ല്‍ മാ​ത്രം യു​ഡി​എ​ഫ് മു​ന്നി​ല്‍ നി​ല്ക്കു​ക​യും മൂ​ന്നു​നാ​ല് റൗ​ണ്ടു​ക​ള്‍ ക​ഴി​യു​മ്പോ​ഴേ​ക്ക് എ​ല്‍​ഡി​എ​ഫ് മു​ന്നി​ലെ​ത്തി പി​ന്നെ ക്ര​മാ​നു​ഗ​ത​മാ​യി ഭൂ​രി​പ​ക്ഷം വ​ര്‍​ധി​പ്പി​ക്കു​ക​യു​മാ​ണ് ക​ഴി​ഞ്ഞ കു​റേ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലാ​യി കാ​സ​ര്‍​ഗോ​ഡി​ന്‍റെ രീ​തി. ഓ​രോ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലും എ​ണ്ണാ​നെ​ടു​ക്കു​ന്ന ബൂ​ത്തു​ക​ളു​ടെ ക്ര​മം കാ​ല​ങ്ങ​ളാ​യി ഇ​ങ്ങ​നെ​യാ​ണ്. ഇ​ത്ത​വ​ണ​യും തു​ട​ക്ക​ത്തി​ല്‍ ഉ​ണ്ണി​ത്താ​ന്‍ മു​ന്നി​ലെ​ത്തി​യ​പ്പോ​ള്‍ ഇ​തു​ത​ന്നെ സം​ഭ​വി​ക്കു​മെ​ന്ന് പ​റ​ഞ്ഞ​വ​രാ​യി​രു​ന്നു ഏ​റെ​യും. പ​റ​ഞ്ഞി​രു​ന്ന​തു​പോ​ലെ​ത​ന്നെ രാ​വി​ലെ പ​ത്ത​ര ക​ഴി​ഞ്ഞ​തോ​ടെ ഉ​ണ്ണി​ത്താ​ന്‍റെ ഭൂ​രി​പ​ക്ഷം കു​റ​ഞ്ഞു​തു​ട​ങ്ങു​ക​യും അ​ല്പ​സ​മ​യ​ത്തി​ന​കം സ​തീ​ഷ് ച​ന്ദ്ര​ന്‍ ആ​ദ്യ​മാ​യി ലീ​ഡ് നേ​ടു​ക​യും ചെ​യ്തു. അ​തേ സ​മ​യ​ത്ത് ആ​ല​പ്പു​ഴ​യി​ല്‍ ആ​രി​ഫും ലീ​ഡ് പി​ടി​ക്കു​ന്ന​താ​യി അ​റി​ഞ്ഞ​തോ​ടെ ദൂ​രെ മാ​റി​യി​രു​ന്ന ഇ​ട​തു​മു​ന്ന​ണി പ്ര​വ​ര്‍​ത്ത​ക​ര്‍ വീ​ണ്ടും ടി​വി​ക്കു മു​ന്നി​ലെ​ത്തി.
പ​യ്യ​ന്നൂ​ര്‍ മ​ണ്ഡ​ല​ത്തി​ലെ വോ​ട്ടെ​ണ്ണ​ല്‍ പ​ല​വി​ധ ത​ട​സവാ​ദ​ങ്ങ​ള്‍ കൊ​ണ്ട് അ​ല്പം മെ​ല്ലെ​യാ​യി​പ്പോ​യി​രു​ന്നു​വെ​ന്ന് അ​റി​ഞ്ഞ​തും എ​ല്‍​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ആ​ശ്വാ​സ​മാ​യി. അ​തു​കൊ​ണ്ടു​ത​ന്നെ ഉ​ണ്ണി​ത്താ​ന്‍ വീ​ണ്ടും നേ​രി​യ ലീ​ഡ് പി​ടി​ക്കു​ന്ന​താ​യി ക​ണ്ട​പ്പോ​ഴും പ​യ്യ​ന്നൂ​രും ക​ല്യാ​ശേ​രി​യും ഇ​പ്പോ​ള്‍ വ​രു​മെ​ന്നു പ​റ​ഞ്ഞ് എ​ല്ലാ​വ​രും കാ​ത്തി​രു​ന്നു. എ​ന്നാ​ല്‍ പി​ന്നെ​യും ലീ​ഡ് ഉ​യ​ര്‍​ന്നു​തു​ട​ങ്ങി​യ​തോ​ടെ എ​ല്ലാ​വ​രു​ടേ​യും മു​ഖം​മ​ങ്ങി. ക​ല്യാ​ശേ​രി​യു​ടെ സ്വ​ന്തം പ്ര​തി​നി​ധി​യാ​യ ക​ണ്ണൂ​ര്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ നി​രാ​ശ തോ​ന്നി​ക്കു​ന്ന മു​ഖ​ഭാ​വ​ത്തോ​ടെ വ​ന്നു​മ​ട​ങ്ങി.
യ​ഥാ​ര്‍​ഥ​ത്തി​ല്‍ പ​ര​മ്പ​രാ​ഗ​ത ഇ​ട​തു​കോ​ട്ട​ക​ളാ​യ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ബൂ​ത്തു​ക​ള്‍ എ​ണ്ണി​ത്തു​ട​ങ്ങു​മ്പോ​ഴാ​ണ് സ​തീ​ഷ് ച​ന്ദ്ര​ന് ആ​ദ്യ​മാ​യും അ​വ​സാ​ന​മാ​യും ലീ​ഡ് ല​ഭി​ച്ച​ത്. ഇ​ട​തു​മു​ന്ന​ണി​ക്ക് ഏ​റ്റ​വും കൂ​ടു​ത​ല്‍ ഭൂ​രി​പ​ക്ഷം നേ​ടി​ക്കൊ​ടു​ത്ത പ​യ്യ​ന്നൂ​ര്‍ മ​ണ്ഡ​ല​ത്തി​ല്‍ പോ​ലും അ​വ​സാ​നം എ​ണ്ണാ​ന്‍ ബാ​ക്കി​യു​ണ്ടാ​യി​രു​ന്ന​ത് യു​ഡി​എ​ഫി​ന് സാ​മാ​ന്യം സ്വാ​ധീ​ന​മു​ള്ള ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്തും പ​യ്യ​ന്നൂ​ര്‍ ന​ഗ​ര​സ​ഭ​യും ഇ​ട​തു​മു​ന്ന​ണി​യു​ടെ എ​ര​മം കു​റ്റൂ​ര്‍ പ​ഞ്ചാ​യ​ത്തു​മാ​യി​രു​ന്നു. അ​തു​പോ​ലെ തൃ​ക്ക​രി​പ്പൂ​രി​ല്‍ ലീ​ഗി​ന് ശക്തി​യു​ള്ള തൃ​ക്ക​രി​പ്പൂ​ര്‍, പ​ട​ന്ന പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​യും മ​ല​യോ​ര പ​ഞ്ചാ​യ​ത്താ​യ ഈ​സ്റ്റ് എ​ളേ​രി​യി​ലേ​യും വോ​ട്ടു​ക​ളാ​ണ് അ​വ​സാ​ന റൗ​ണ്ടു​ക​ളി​ല്‍ വ​ന്ന​ത്. ഈ​സ്റ്റ് എ​ളേ​രി​യി​ല്‍ കോ​ണ്‍​ഗ്ര​സ് വി​മ​ത വി​ഭാ​ഗ​മാ​യ ഡി​ഡി​എ​ഫ് ന​ല്‍​കി​യ നി​ര്‍​ലോ​ഭ​മാ​യ പി​ന്തു​ണ പോ​ലും ഇ​ട​തു​മു​ന്ന​ണി​ക്ക് ഗു​ണം ചെ​യ്തി​ല്ല. ക​ല്യാ​ശേ​രി​യി​ലാ​ക​ട്ടെ പ​ര​മ്പ​രാ​ഗ​ത ഇ​ട​തു​കോ​ട്ട​ക​ള്‍ പ​തി​വു​പോ​ലെ തി​ള​ങ്ങി​യ​തു​മി​ല്ല. കാ​ഞ്ഞ​ങ്ങാ​ട് മ​ണ്ഡ​ല​ത്തി​ലും യു​ഡി​എ​ഫി​ന് ശ​ക്തി​യു​ള്ള കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ​യി​ലേ​യും എ​ല്‍​ഡി​എ​ഫ് ഭ​രി​ക്കു​ന്ന​താ​ണെ​ങ്കി​ലും യു​ഡി​എ​ഫി​നും സാ​മാ​ന്യം സ്വാ​ധീ​ന​മേ​ഖ​ല​ക​ളു​ള്ള കി​നാ​നൂ​ര്‍- ക​രി​ന്ത​ളം പ​ഞ്ചാ​യ​ത്തി​ലേ​യും വോ​ട്ടു​ക​ളാ​ണ് അ​വ​സാ​നം എ​ണ്ണി​യ​ത്. ഉ​ദു​മ മ​ണ്ഡ​ല​മാ​ക​ട്ടെ ക​ല്യോ​ട്ട് സം​ഭ​വ​ത്തി​ന്‍റെ ക​ണ്ണീ​ര്‍​ച്ചൂ​ടി​ല്‍ ഇ​ട​തു​മു​ന്ന​ണി​യെ പാ​ടേ കൈ​വി​ടു​ക​യും ചെ​യ്തു. കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ല്‍ കാ​ര്യ​മാ​യൊ​ന്നും ചെ​യ്തി​ല്ലെ​ങ്കി​ലും ക​ണ്ണൂ​ര്‍ ജി​ല്ല​യി​ല്‍ നി​ന്നു​ള്ള പ​യ്യ​ന്നൂ​രി​ന്‍റെ​യും ക​ല്യാ​ശേ​രി​യു​ടേ​യും മാ​ത്രം ബ​ല​ത്തി​ല്‍ എ​ക്കാ​ല​ത്തും കോ​ട്ട കാ​ത്തു​സൂ​ക്ഷി​ക്കാ​മെ​ന്ന ധാ​ര​ണ​യ്ക്കും അ​ങ്ങ​നെ അ​വ​സാ​ന​മാ​യി.