അ​ടു​ത്തെത്തും നി​യ​മസ​ഹാ​യം
Friday, May 24, 2019 1:09 AM IST
കാ​ഞ്ഞ​ങ്ങാ​ട്: സ​ഞ്ച​രി​ക്കു​ന്ന നി​യ​മസ​ഹാ​യ ക്ലി​നി​ക്ക് ഹൊ​സ്ദു​ർ​ഗ്, വെ​ള്ള​രി​ക്കു​ണ്ട് താ​ലൂ​ക്കു​ക​ളി​ല്‍ ഇ​ന്നുമു​ത​ൽ 30 വ​രെ മൊ​ബൈ​ൽ അ​ദാ​ല​ത്ത് ന​ട​ത്തും. കേ​ര​ള സ്റ്റേ​റ്റ് ലീ​ഗ​ൽ സ​ർ​വീ​സ് അ​ഥോ​റി​റ്റി​യു​ടെ​നേ​തൃ​ത്വ​ത്തി​ൽ നി​യ​മസ​ഹാ​യം നി​ങ്ങ​ളു​ടെ വീ​ട്ടു​മു​റ്റ​ത്ത് എ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ മൊ​ബൈ​ൽ അ​ദാ​ല​ത്ത് ബ​സ് വി​വി​ധ പ​ഞ്ചാ​യ​ത്തി​ൽ 30 വ​രെ സ​ഞ്ച​രി​ക്കു​ന്ന​ത്. പ്ര​സ്തു​ത കേ​ന്ദ്ര​ങ്ങ​ളി​ൽ വ​ച്ചു പ​രാ​തി​ക​ൾ സ്വീ​ക​രി​ക്കു​ക​യും നി​യ​മ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ക്കു​ക​യും ചെ​യ്യു​ന്നു.
പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം ഹൊ​സ്ദു​ർ​ഗ് കോ​ട​തി പ​രി​സ​ര​ത്തു​വ​ച്ച് ഇ​ന്നുരാ​വി​ലെ 9.30ന് ​ജു​ഡീ​ഷ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് (ഒ​ന്ന്) കെ.​വി​ദ്യാ​ധ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജ​ന​ങ്ങ​ൾ ഈ ​അ​വ​സ​രം പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ര്‍ അ​റി​യി​ച്ചു.