ട്രാ​ഫി​ക്ക് ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി എ​ൻ​സി​സി
Friday, May 24, 2019 1:09 AM IST
ചി​റ്റാ​രി​ക്കാ​ൽ: തോ​മാ​പു​രം സെ​ന്‍റ് തോ​മ​സ് ഹ​യ​ർ​ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ എ​ൻ​സി​സി 32 കേ​ര​ള ബ​റ്റാ​ലി​യ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്നു​വ​രു​ന്ന സം​യു​ക്ത വാ​ർ​ഷി​ക പ​രി​ശീ​ല​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക്യാ​മ്പം​ഗ​ങ്ങ​ൾ ചി​റ്റാ​രി​ക്കാ​ൽ ടൗ​ണി​ലും പ​രി​സ​രപ്ര​ദേ​ശ​ങ്ങ​ളി​ലും ട്രാ​ഫി​ക് ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി.
വാ​ഹ​ന ഡ്രൈ​വ​ർ​മാ​ർ​ക്ക് റോ​ഡ് സു​ര​ക്ഷാ ബു​ക്ക്‌ലെ​റ്റു​ക​ളും മ​ധു​ര​വും ന​ൽ​കി​യ കാ​ഡ​റ്റു​ക​ൾ ടൗ​ണി​ൽ റോ​ഡ് സു​ര​ക്ഷാ മു​ദാ​വാ​ക്യ​ങ്ങ​ൾ എ​ഴു​തി​യ പ്ല​ക്കാ​ർ​ഡു​ക​ളു​മേ​ന്തി ബോ​ധ​വ​ത്ക​ര​ണ റാ​ലി​യും ന​ട​ത്തി.
ക്യാ​മ്പ് ക​മാ​ണ്ട​ന്‍റ് കേ​ണ​ൽ എ.​വി.​സു​ബ്ര​ഹ്മ​ണ്യം ഫ്ലാഗ് ഓ​ഫ് ചെ​യ്തു. അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ ല​ഫ്. കേ​ണ​ൽ പി.​പി.​ദാ​മോ​ദ​ര​ൻ, ചി​റ്റാ​രി​ക്കാ​ൽ എ​സ്ഐ കെ.​വി.​ഉ​മേ​ശ​ൻ, ക്യാ​മ്പ് അ​ഡ്ജു​ട്ട​ന്‍റ് ല​ഫ്. പ്രേ​മ​ച​ന്ദ്ര​ൻ കീ​ഴോ​ത്ത്, തേ​ർ​ഡ് ഓ​ഫീ​സ​ർ​മാ​രാ​യ പി.​എ​ൻ.​ജെ​ന്നി, സ​നീ​ഷ് ജോ​ൺ, സു​ബേ​ദാ​ർ മേ​ജ​ർ ആ​ർ. ര​ഞ്ജിത്ത് എ​ന്നി​വ​രും പ​രേ​ഡ് ഇ​ൻ​ട്ര​ക്ഷ​ണ​ൽ സ്റ്റാ​ഫും നേ​തൃ​ത്വം ന​ൽ​കി.